കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഈ തെരഞ്ഞെടുപ്പില്‍ മോദിയെന്ന അപകടം ഒഴിഞ്ഞുപോവണം: കെ. ശങ്കരനാരായണന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: രാജ്യത്തെ 30 ശതമാനം സമ്മതിദായകരുടെ മാത്രം വോട്ടുനേടി അധികാരത്തില്‍വന്ന നരേന്ദ്രമോദി ദുര്‍ബലമായ ഈ ആയുധമുപയോഗിച്ചാണ് ഭൂരിഭാഗം ജനതയെയും അടിച്ചമര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ഗവര്‍ണറുമായ കെ. ശങ്കരനാരായണന്‍. ഇത് മേതതര, ജനാധിപത്യ കക്ഷികള്‍ തിരിച്ചറിയണം. ആസന്നമായ പൊതുതെരഞ്ഞെടുപ്പിലൂടെ ഈ അപകടം ഒഴിവാക്കാന്‍ ചെറിയ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ 42ാം ചരമവാര്‍ഷികദിനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


രാജ്യത്ത് ഭരണഘടനപോലും അപകടത്തിലായ സ്ഥിതിവിശേഷമാണ്. കടുത്ത വര്‍ഗീയ അജണ്ട സര്‍ക്കാര്‍ പരസ്യമായി നടപ്പാക്കുകയാണ്. നീതിന്യായ മര്യാദകളിലൊന്നും വിശ്വാസമില്ലാത്ത മോദി സര്‍ക്കാര്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ പ്രതിഛായ തകര്‍ത്തു. മോദിയുടെ അജണ്ടകള്‍ പരാജയപ്പെടുത്താന്‍ മതേതര വിശ്വാസികള്‍ക്കു ലഭിക്കുന്ന ഏറ്റവും ഒടുവിലത്തെ അവസരമാണ് വരുന്ന പൊതുതെരഞ്ഞെടുപ്പ്.

shankaranarayanan-1


സമാനമനസ്‌ക്കരായ ജനാധിപത്യ പാര്‍ട്ടികളെ ഒന്നിപ്പിച്ചു നിര്‍ത്തുന്നതില്‍ വലിയ ദൂരക്കാഴ്ചയുള്ള നേതാവായിരുന്നു ബാഫഖി തങ്ങളെന്ന് ശങ്കരനാരായണന്‍ അനുസ്മരിച്ചു. കോഴിക്കോട് സി.എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യപ്രഭാഷണം നട്തതി. വൈസ് പ്രസിഡന്റ് എം.സി മായിന്‍ഹാജി, ഡോ. എം.കെ മുനീര്‍, അബ്ദുസ്സമദ് സമദാനി, കെ. അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Kozhikode
English summary
K shankaranarayanan about loksabha election and modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X