കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'കാലിക്കറ്റ് സര്‍വകലാശാല സിലബസിലെ അരുന്ധതിയുടെ ലേഖനം ദേശവിരുദ്ധം'; കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

Google Oneindia Malayalam News

കോഴിക്കോട്: അരുന്ധതി റോയിയുടെ പ്രസംഗം കാലിക്കറ്റി യൂണിവേഴ്സിറ്റി സിലബസില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപിയും സംഘപരിവാര്‍ അനുകൂല അധ്യാപക സംഘടനയും. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബിഎ ഇംഗീഷ് കോഴ്സിലെ മുന്നാം സെമസ്റ്ററിലാണ് അരുന്ധതിയുടെ പ്രസംഗം ഉള്‍പ്പെടുത്തിയത്. 2002 ല്‍ അരുന്ധതി റോയ് അമേരിക്കയില്‍ നടത്തിയ കം സെപ്തംബര്‍ (Come September )എന്ന പ്രസംഗമാണ് ഇത്. കശ്മീര്‍ വിഷയത്തില്‍ അരുന്ധതി നടത്തിയ പരാമര്‍ശം രാജ്യദ്രോഹ പരാമര്‍ശമാണ് എന്ന് ആരേപിച്ചാണ് പ്രസംഗത്തിനെതിരെ സംഘപരിവാറും ബിജെപിയും രംഗത്ത് എത്തിയിരിക്കുന്നത്.

വിമര്‍ശനം

വിമര്‍ശനം

സംഭവത്തില്‍ നിശിതമായ വിമര്‍ശനമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ നടത്തുന്നത്. കുറ്റക്കാർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാണ് കെ സുരേന്ദ്രന്‍ ആവശ്യപ്പെടുന്നത്. 'കാലിക്കറ്റ് സർവകലാശാല ബി.എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലെ പാഠപുസ്തകത്തിലെ അരുന്ധതി റോയിയുടെ "കം സെപ്തംബർ" എന്ന ദേശവിരുദ്ധ ലേഖനം സിലബസിൽ ഉൾപ്പെടുത്തിയവർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നം'- കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഉടൻ പിൻവലിക്കണം

ഉടൻ പിൻവലിക്കണം

കാശ്മീരിൽ ഇന്ത്യ നടത്തുന്നത് ഭീകരവാദമാണെന്ന് പറയുന്ന ലേഖനം ഉടൻ പിൻവലിക്കണമെന്നും സമഗ്ര അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനം നടത്തുന്ന ചാവേറുകളെ ന്യായീകരിക്കുകയും പാക്കിസ്ഥാനെതിരെ കാർഗിലിൽ ഇന്ത്യ യുദ്ധം ചെയ്തെന്നും പറയുന്നു.

Recommended Video

cmsvideo
26-07-2020,കോവിഡ് അപ്ഡേറ്റ്; കോഴിക്കോട് ജില്ലയിൽ 57 പേർക്ക് രോഗബാധ; 8 പേരുടെ ഫലം നെഗറ്റീവായി
ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്

ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്


ഇന്ത്യൻ സർക്കാർ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണെന്ന് പറയുന്ന പാഠപുസ്തകം നമ്മുടെ ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ഇന്ത്യയുടെ ആണവ പരീക്ഷണത്തിനെയും വൻ അണക്കെട്ടുകളെയും ചോദ്യം ചെയ്യുന്ന ലേഖനം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ ആരുടെ കയ്യിൽ നിന്നാണ് വിദ്യാഭ്യാസവകുപ്പ് അച്ചാരം വാങ്ങിയത്? ഹിന്ദുക്കൾ ഇന്ത്യയിൽ ഫാസിസം നടത്തുകയാണെന്ന് പരസ്യമായി ആരോപിക്കുന്ന പാഠപുസ്തകത്തിൻ്റെ ലക്ഷ്യം കാമ്പസുകളെ മതത്തിൻ്റെ പേരിൽ വിഭജിക്കലാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

കാശ്മീർ

കാശ്മീർ

കാശ്മീരിൽ നടക്കുന്നത് നിരായുധരായവരുടെ സ്വാതന്ത്ര്യസമരമാണെന്നും പാലസ്തീനെ പോലെ സാമ്രാജ്യത്വത്തിൻ്റെ രക്തം പുരണ്ട സംഭാവനയാണ് കാശ്മീരെന്ന് സമർത്ഥിക്കുന്നത് ഭീകരവാദികളുടെ ഭാഷയാണ്. കാശ്മീർ രാജ്യത്തിൻ്റെ അഭിവാജ്യഘടകമാണെന്ന് വിശ്വസിച്ച് ശത്രുക്കളോട് പൊരുതി വീരമൃത്യു വരിച്ച ധീരസൈനികരെ ബഹുമാനിക്കുന്നവർക്ക് എങ്ങനെയാണ് ഇത്തരം പാഠപുസ്തം പഠിപ്പിക്കാനും പഠിക്കാനുമാവുകയെന്നും അദ്ദേഹം ചോദിച്ചു.

ഉടൻ അറസ്റ്റ് ചെയ്യണം

ഉടൻ അറസ്റ്റ് ചെയ്യണം

ആഗോള ഭീകര സംഘടനയായ അൽഖ്വയിദയെ പോലും ന്യായീകരിക്കുന്ന പാഠഭാഗം സിലബസിൽ ഉൾക്കൊള്ളിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണം. പാഠഭാഗത്തിൻ്റെ തുടക്കത്തിൽ അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്ന ഇന്ത്യൻ ജനാധിപത്യത്തിനേറ്റ കളങ്കത്തിനെതിരെ പ്രതികരിച്ച ആളായിട്ടാണ് എഡിറ്റർ അരുന്ധതി റോയിയെ പരിചയപ്പെടുത്തുന്നത്.

ശക്തമായ പ്രതിഷേധം

ശക്തമായ പ്രതിഷേധം

അക്ഷരത്തെറ്റിൻ്റെ പേരിൽ മേനക ഗാന്ധി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കുന്ന പിണറായി സർക്കാർ അരുന്ധതി റോയിക്കെതിരെ കേസെടുക്കാൻ തയ്യാറാവണം. ഇതിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം നടത്തുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

 സ്വപ്‌ന എന്‍ഐഎയെ വട്ടംകറക്കുന്നു, അറ്റാഷെയുടെ പങ്ക് വ്യാജം? ശിവശങ്കറിനെ മാപ്പുസാക്ഷിയാക്കിയേക്കും!! സ്വപ്‌ന എന്‍ഐഎയെ വട്ടംകറക്കുന്നു, അറ്റാഷെയുടെ പങ്ക് വ്യാജം? ശിവശങ്കറിനെ മാപ്പുസാക്ഷിയാക്കിയേക്കും!!

Kozhikode
English summary
k surendran against arundhati roy's speech in calicut university syllabus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X