ജനാധിപത്യവും,സ്വാതന്ത്ര്യവും,മത നിരപേക്ഷതയും സംരക്ഷിക്കണം:മന്ത്രി കടന്നപ്പള്ളി
വടകര: ജനാധിപത്യവും,സ്വാതന്ത്ര്യവും,മത നിരപേക്ഷതയും സംരക്ഷിക്കാൻ യുവാക്കൾ രംഗത്തിറങ്ങണമെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ.യൂത്ത് കോൺഗ്രസ്സ് ഉത്തരമേഖലാ കൺവെൻഷൻ വടകരയിൽ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
'സർക്കാർ ദൗത്യമെന്ന് തെറ്റിദ്ധരിച്ചു, രാഷ്ട്രീയ നിറം വന്നു',വനിത മതിലിൽ നിന്ന് മഞ്ജു വാര്യർ പിന്മാറി
നവോത്ഥാന ദർശനങ്ങളും,നവോത്ഥാന നായകന്മാരും ഉയർത്തി പിടിച്ച സന്ദേശങ്ങൾ പ്രാവർത്തികമാക്കാൻ പുതിയ തലമുറക്ക് ചരിത്രപരമായ ഉത്തരവാദിത്വമുണ്ട്.ഈ സാഹചര്യത്തിൽ ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിൽ വിജയിപ്പിക്കാൻ കൂടുതൽ യുവതികൾ അണിനിരക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യൂത്ത് കോൺഗ്രസ്(എസ്)സംസ്ഥാന പ്രസിഡണ്ട് സന്തോഷ് കാല അധ്യക്ഷത വഹിച്ചു.യു.ബാബു ഗോപിനാഥ്,സി.സത്യചന്ദ്രൻ,ടി.വി.വിജയൻ,വള്ളിൽ ശ്രീജിത്ത്,റെനീഷ് മാത്യു,പി.വി.സജിത്ത്,എൻ.സി.ടി.ഗോപീ കൃഷ്‌ണൻ,ബഷീർ കാരി,രഞ്ജിത്ത് വള്ളിൽ,പി.സോമശേഖരൻ,ടി.കെ.രാഘവൻ,വി.പി.സുരേന്ദ്രൻ,വി.ഗോപാലൻ,മുഹമ്മദ് പുത്തൂർ മഠം,ഷിഹാബുദീൻ,ടി.ടി.മുജീബ് റഹ്‌മാൻ എന്നിവർ പ്രസംഗിച്ചു.












Click it and Unblock the Notifications