കാഫ്‌സ് കഫേ ഇനി കോഴിക്കോട്ടും: ഉദ്ഘാടനം ശനിയാഴ്ച, കഫേ ബീച്ചിന് സമീപം!!
കോഴിക്കോട്: ബര്‍ഗര്‍ വിപണന രംഗത്ത് തൃശൂരില്‍ വന്‍ വിജയം കൈവരിച്ച കാഫ്‌സ് കഫേ കോഴിക്കോട്ടും എത്തുന്നു. ബീച്ചിന് സമീപം കസ്റ്റംസ് റോഡില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കാഫ്‌സ് കഫേ ശനിയാഴ്ച രാവിലെ 11-ന് ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ട കാന്തപുരം എപി അബൂബക്കര്‍ മൂസലിയാര്‍ ഉദ്ഘാടനം ചെയ്യും. കാഫ്‌സ് കഫേ ചെയര്‍മാന്‍ ഡോ. കരീം വെങ്കിടങ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
കാഫ്‌സ് മൊഹബ്ബത്ത് ബര്‍ഗര്‍, കാഫ്‌സ് കോഴിക്കോടന്‍ ബീഫ് ടിരാഡോ, സിംഗര്‍ ബര്‍ഗര്‍, കാഫ്‌സ് കാന്താരി ബര്‍ഗര്‍, സ്‌കോച്ച് എഗ്ഗ് എന്നിവയാണ് കാഫ്‌സ് കഫേയിലെ വിശിഷ്ട വിഭവങ്ങള്‍. ബര്‍ഗര്‍ വിപണന രംഗത്ത് 34 വര്‍ഷം പരിചയസമ്പത്തുള്ള തങ്ങളാണ് കേരളത്തില്‍ ഗ്രില്‍ഡ് ബര്‍ഗര്‍ ആദ്യമായി അവതരിപ്പിച്ചതെന്ന് കാഫ്‌സ് കഫേ സിഇഒ ഫൈസല്‍ അബ്ദുള്‍ കരീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാഫ്‌സ് കഫേയില്‍ ബര്‍ഗറുകള്‍ ഓര്‍ഡറിന് അനുസരിച്ച് അപ്പപ്പോള്‍ ഉണ്ടാക്കുന്നതാണ്. ഫ്രീസറില്‍ സൂക്ഷിച്ച് ഫ്രൈ ചെയ്യുന്ന സമ്പ്രദായം ഇവിടെയില്ലെന്നും അദ്ദേഹം പറഞ്ഞു. ബര്‍ഗറിന്റെ പ്രധാന ചേരുവ മാംസമായതിനാല്‍ നല്ല മാംസം തെരഞ്ഞെടുക്കുന്നതില്‍ ഏറെ നിഷ്‌കര്‍ഷ പാലിക്കാറുണ്ട്. ബണ്ണുകള്‍ അതാത് ദിവസം ഉണ്ടാക്കുന്നതാണ്. കൂടാതെ ഇവിടെ ബര്‍ഗറിനൊപ്പം നല്‍കുന്ന മയോണേയ്‌സും ഇവിടെ തന്നെ ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാഫ്‌സ് കഫേ ഡയറക്ടര്‍ ഷാഫി വികെ, കോഴിക്കോട് ബ്രാഞ്ച് മാനേജര്‍ സജീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.












Click it and Unblock the Notifications