Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്ലായിപ്പുഴയോരത്ത് ജണ്ട കെട്ടുന്നതിന് എതിരെ ഹര്‍ത്താല്‍; അനുവദിക്കില്ലെന്ന് വ്യാപാരികള്‍

കോഴിക്കോട്: കല്ലായി പുഴയോരത്ത് ജണ്ട സ്ഥാപിക്കുതിനെതിരെ ഒരു വിഭാഗം നടത്തിയ ഹര്‍ത്താല്‍ ഭാഗികം. സമാധാനപരമായി വ്യവസായം നടത്തുന്ന മേഖലയില്‍ തദ്സ്ഥിതി തുടരാനുള്ള ഉത്തരവ് നിലനില്‍ക്കെ മുന്നറിയിപ്പില്ലാതെയാണ് പോലീസിനെ ഉപയോഗിച്ച് ജണ്ട സ്ഥാപിച്ചതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും കല്ലായി ടിംബര്‍ ആന്റ് സോമില്‍ അസോസിയേഷന്‍ പറഞ്ഞു. അതേസമയം 95 ശതമാനം കടകളും ഇവിടെ തുറുപ്രവര്‍ത്തിച്ചതായി കോഴിക്കോട് ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടറി ടി. രഞ്ജിത്ത് വ്യക്തമാക്കി.

കല്ലായിപ്പുഴയുടെ തീരത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പ് നടത്തിയ ജണ്ട കെട്ടല്‍ പ്രവൃത്തിക്കിടെ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. വട്ടാംപൊയില്‍ ഭാഗത്തെ പാതാറിനോട് ചേര്‍ന്ന മുരിയാട് റോഡില്‍ ജണ്ട കെട്ടാന്‍ വന്ന റവന്യൂ ഉദ്യോഗസ്ഥരെ മരമില്ലുടമ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. ജണ്ട സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും കയ്യേറ്റ ഭൂമിയല്ലെന്നും പറഞ്ഞ മില്ലുടമയുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രവൃത്തി തടസ്സപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

Kallai river

അതിനിടെ കല്ലായി പുഴയോരത്ത് മരവ്യവസായം നടത്തിവരുന്നവരുടെ ഭൂമിയില്‍ ജണ്ട കെട്ടിയത് സംബന്ധിച്ച് കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യുമെന്ന് കല്ലായി ഇന്‍ഡ്രസ്ട്രിയല്‍ ഏരിയ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ ഇസ്ഹാഖ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നൂറ്റാണ്ടുകളായി മരവ്യവസായം നടത്തുന്ന ഭൂമിയില്‍ ടൂറിസത്തിന്റെ പേരു പറഞ്ഞു സ്ഥലം തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് ജില്ലാ ഭരണകൂടം നടത്തുന്നതെന്നും ഇസ്ഹാഖ് ആരോപിച്ചു.

ജണ്ട കെട്ടല്‍ എന്ന പേരില്‍ നടക്കുന്നത് തങ്ങളെ പൊതുസമൂഹത്തിന് മുന്നില്‍ കൈയേറ്റക്കാരായി ചിത്രീകരിക്കാനാണ്. ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ തല്‍സ്ഥിതി തുടരാനാണ് ഉത്തരാവായിട്ടുള്ളത്. പ്രസ്തുത കേസില്‍ വ്യവസായികളുടെ കൈവശമുള്ള രേഖകള്‍ക്കെതിരേ സത്യവാങ്മൂലംപോലും നല്‍കാന്‍ ജില്ലാ ഭരണകൂടത്തിനു സാധിച്ചില്ല. 46 വ്യവസായികള്‍ നല്‍കിയ ഹര്‍ജി ലാന്റ് റവന്യൂ കമ്മിഷണറുടെ പരിഗണനയിലിരിക്കെയാണ് ടൂറിസത്തിന്റെ പേരില്‍ മരവ്യവസായികളെ കുടിയൊഴിപ്പിക്കുന്നത്. ഇതിനെതിരേ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും വ്യവസായികള്‍ പറഞ്ഞു.

1850ല്‍ സര്‍ക്കാര്‍ ഗ്രാന്റ് ലഭിച്ച ഭൂമിയാണിത്. പുഴ കൈയേറിയ ഭൂമിയാണെന്ന് നിയമപരമായി സര്‍ക്കാര്‍ തെളിയിച്ചാല്‍ അത് അംഗീകരിക്കാന്‍ തയ്യാറാണ്. ബലം പ്രയോഗിച്ച് ജണ്ടകെട്ടുന്നുത് നീതിയല്ല. ഈ ഭൂമിയില്‍ കൈയേറ്റം നടത്തിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അതു ബോധ്യപ്പെടുത്തണം. അല്ലാതെ ജണ്ട കെട്ടി കൈയേറ്റക്കാരായി ചിത്രീകരിക്കുന്നതു ശരിയല്ല. ടൂറിസം പദ്ധതികളോട് വിയോജിപ്പില്ലെന്നും നൂറുക്കണക്കിനു തൊഴിലാളികളുടെ ജീവിതം വഴിയാധാരമാക്കരുതെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ ഇതുവരെ തങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല. വ്യാപാരകളെ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ കല്ലായി ടിമ്പര്‍ ആന്റ് സോമില്‍ അസോസിയേഷന്‍ പ്രസിഡന്റ് ലക്ഷ്മണന്‍ വെങ്കിടാചലം, വ്യാപാരി വ്യവസായി സംസ്ഥാന കമ്മിറ്റി അംഗം സി വി ഇഖ്ബാല്‍, എ വി സുനില്‍നാഥ്, മുഹമ്മദ് മുസ്‌ലിം പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+