കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസുകാര്‍ അവിടെനിന്നുതന്നെ ആര്‍എസ്എസ് ആവുന്നു: കാനം രാജേന്ദ്രന്‍

Google Oneindia Malayalam News

കോഴിക്കോട്: ശബരിമല പ്രക്ഷോഭത്തില്‍ കൊടിയില്ലാതെ പങ്കെടുക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവിടെനിന്നുതന്നെ ആര്‍ എസ് എസുകാരായി മാറുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബി ജെ പിയെ നേരിടാന്‍ എല്ലാവരും ഒന്നിക്കണമെന്ന് പറയുന്ന കോണ്‍ഗ്രസ് നേതൃത്വം എല്‍ഡിഎഫ് സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താന്‍ കൊടിയില്ലാതെ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാനാണ് പ്രവര്‍ത്തകരോട് പറയുന്നത്. ബി ജെ പി പോവുന്ന അതേവഴിയില്‍ പോയി വിശ്വാസികളെ വലയിലാക്കാനാണ് കോണ്‍ഗ്രസ് നീക്കം. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയാണ് ഇതെന്ന് വിശ്വാസികള്‍ തിരിച്ചറിയുമെന്നും കോണ്‍ഗ്രസിന് ബി ജെ പിയുടേതുപോലുള്ള വര്‍ഗ്ഗീയ നിലപാടുകളുമായി എത്രകാലം മുന്നോട്ട് പോകാന്‍ കഴിയുമെന്ന് അവര്‍ ആലോചിക്കണമെന്നും അദ്ദഹം പറഞ്ഞു. നളന്ദ ഓഡിറ്റോറിയത്തില്‍ സി പി ഐ ഉത്തരമേഖലാ ജനറല്‍ ബോഡിയില്‍ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.

കേരളത്തില്‍ പ്രളയവും പ്രകൃതി ദുരന്തങ്ങളുമുണ്ടായപ്പോള്‍ ഉണ്ടായ ഐക്യത്തെ തകര്‍ക്കാനും സംസ്ഥാന സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാനും സുപ്രീം കോടതി വിധിയെ ഉപയോഗപ്പെടുത്തുകയായിരുന്നു ബി ജെ പിയും കോണ്‍ഗ്രസും. എല്ലാവരോടും ശബരിമലയില്‍ പോവാന്‍ കോടതി പറഞ്ഞിട്ടില്ല. എല്ലാവരെയും അവിടേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാറിനെ ചുമതലപ്പെടുത്തിയിട്ടുമില്ല. എന്നാല്‍ മല ചവിട്ടണമെന്ന് പറഞ്ഞ് ഒരു സ്ത്രീ വന്നാല്‍ മാറി നില്‍ക്കാന്‍ ആവശ്യപ്പെടാന്‍ സര്‍ക്കാറിന് കഴിയില്ല. വിശ്വാസമില്ലാത്തവര്‍ പോകേണ്ട എന്ന് തീരുമാനിച്ചാല്‍ തന്നെ പ്രശ്‌നം തീരും. എന്നാല്‍ ഇടയ്ക്കിടെ തങ്ങളുടെ നിലപാട് മാറ്റി ചില സംഘടനകള്‍ വിശ്വാസികളെ തെരുവിലിറക്കുകയാണ്. സോളാര്‍ കേസ് ഉള്‍പ്പെടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചപ്പോള്‍ മുന്‍സര്‍ക്കാറിന്റെ സത്യവാങ്മൂലം മാറ്റിയ കോണ്‍ഗ്രസാണ് ശബരിമല വിഷയത്തിലെ പ്രധാന കുറ്റവാളിയെന്നും കാനം പറഞ്ഞു.

kanam2

ഭരണഘടന ബെഞ്ചിന്റെ വിധി നടപ്പിലാക്കുകയല്ലാതെ മറ്റെന്ത് നിലപാട് സ്വീകരിക്കാന്‍ കഴിയുമെന്ന് പ്രക്ഷോഭം നടത്തുന്നവര്‍ വ്യക്താക്കണം. ചില വിധികള്‍ നടപ്പിലാക്കിയിട്ടില്ലല്ലോ എന്ന ചോദ്യമാണ് ചിലര്‍ ഉയര്‍ത്തുന്നത്. ബി ജെ പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ഇത്തരം വിധികള്‍ ഉണ്ടായപ്പോള്‍ അത് മറികടക്കാന്‍ ഒരു ശ്രമവും നടത്താതെ വിധി നടപ്പിലാക്കുകയാണ് ബി ജെ പി സര്‍ക്കാറുകള്‍ ചെയ്തത്. വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരാണ് എന്ന് പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് ഇവരുടെയെല്ലാം ശ്രമം. ഇതിന് പിന്നാലെ രാജാക്കാന്‍മാരുടെ കയ്യില്‍ നിന്ന് ഉള്‍പ്പെടെ നഷ്ടപ്പെട്ടുപോയ അധികാരം തിരിച്ചുപിടിക്കാനും ശ്രമമുണ്ടാകുന്നുണ്ട്.

സര്‍ക്കാറിന് മേല്‍ ഇല്ലാത്ത ഉത്തരവാദിത്തം അടിച്ചേല്‍പ്പിച്ച് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാനുള്ള പ്രക്ഷോഭങ്ങളെ ഒന്നിച്ച് നേരിടാനാണ് എല്‍ ഡി എഫ് തീരുമാനം. വിശ്വാസികളെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസും സംഘപരിവാറും നാടകം നടത്തുമ്പോള്‍ വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാറിന്റേത്. ഒരു മതവിശ്വാസത്തിലും കടന്നുകയറാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. എല്ലാ മതവിശ്വാസികളുടെയും താത്പര്യം സംരക്ഷിക്കപ്പെടണം എന്ന് മാത്രമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ചിലര്‍ ശ്രമം നടത്തുമ്പോള്‍ പക്വതയോടെ അതിനെ നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടുക്കിയിലെ അമേരിക്ക: വീടും സ്ഥലവും ഉപേക്ഷിച്ച് പോയത് പതിനെട്ട് കുടുംബങ്ങള്‍ ഇടുക്കിയിലെ അമേരിക്ക: വീടും സ്ഥലവും ഉപേക്ഷിച്ച് പോയത് പതിനെട്ട് കുടുംബങ്ങള്‍

സി പി ഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി ടി വി ബാലന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി, സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി ചാമുണ്ണി, സി എന്‍ ചന്ദ്രന്‍, അഡ്വ. പി വസന്തം, പി പി സുനീര്‍, സി പി ഐ ജില്ലാ സെക്രട്ടറിമാരായ പി സന്തോഷ്‌കുമാര്‍ (കണ്ണൂര്‍), കെ പി സുരേഷ്‌രാജ് (പാലക്കാട്), ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ (കാസര്‍ക്കോട്), വിജയന്‍ ചെറുകര (വയനാട്) തുടങ്ങിയവര്‍ സംബന്ധിച്ചു. കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍, മണ്ഡലം കമ്മിറ്റി, ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരാണ് ജനറല്‍ ബോഡിയില്‍ പങ്കെടുത്തത്.

Kozhikode
English summary
Kanam Rajendran about congress activist who partcipated in sabarimala agitation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X