കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍: കാനം രാജേന്ദ്രന്‍

Google Oneindia Malayalam News

കോഴിക്കോട്: കേരളം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും പ്രളയം നമ്മുടെ സാമ്പത്തിക മേഖലയെയാകെ പിടിച്ചുലച്ചുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സമ്പദ്ഘടനയ്ക്കുണ്ടായ നഷ്ടം കണക്കുകള്‍ക്കും അപ്പുറത്താണ്. 31,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. ഇത് നമ്മുടെ വാര്‍ഷിക പദ്ധതിയേക്കാള്‍ കൂടിയ തുകയാണ്.

പുനരധിവാസം എന്നതിലൂടെ കേരളത്തെ പുതിയ ദിശയിലേക്ക് നയിക്കാനാവശ്യമായ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ (കെ ജി ഒ എഫ്) സംസ്ഥാന സമ്മേളനം കോഴിക്കോട് എസ് ശാന്തമ്മ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം.

യുപിയില്‍ കോണ്‍ഗ്രസ് വേഗത കൂട്ടി; രാഹുല്‍ എത്തുംമുമ്പ് രൂപരേഖ റെഡി, 15 സമ്മേളനങ്ങള്‍, പഴയ തന്ത്രം യുപിയില്‍ കോണ്‍ഗ്രസ് വേഗത കൂട്ടി; രാഹുല്‍ എത്തുംമുമ്പ് രൂപരേഖ റെഡി, 15 സമ്മേളനങ്ങള്‍, പഴയ തന്ത്രം

തൊഴില്‍ നിയമങ്ങളെ ഏകോപിപ്പിക്കുന്നുവെന്ന പേരില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. പ്രളയം സംസ്ഥാനത്തെ 54 ലക്ഷം പേരെയാണ് ബാധിച്ചത്. 483 പേര്‍ ദുരന്തത്തില്‍പ്പെട്ട് മരണമടഞ്ഞു. അതിനാലാണ് കേരളം പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടത്. എന്നാല്‍ മോദി സര്‍ക്കാര്‍ ഇതിനോട് മുഖം തിരിച്ചു.

kanam

കേന്ദ്ര ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമെല്ലാം നേരിട്ടെത്തി പ്രളയ ദുരിതങ്ങള്‍ കണ്ടു മടങ്ങി. എന്നാല്‍ കേരളത്തെ കരകയറ്റുതിനാവശ്യമായ സഹായങ്ങള്‍ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. 600 കോടി രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. സാമ്പത്തിക സഹായം നല്‍കാമെന്ന് പറയുന്നതല്ലാതെ ഇതുവരെ അനുവദിച്ചിട്ടില്ല. വിദേശ രാജ്യങ്ങള്‍ നമുക്ക് വാഗ്ദാനം ചെയ്ത തുക പോലും വാങ്ങാന്‍ അനുവദിക്കുന്നില്ല. രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളേയും ഇത്തരത്തില്‍ വിദേശ സഹായം സ്വീകരിക്കാന്‍ അനുവദിക്കുമ്പോള്‍ കേരളത്തിന് എന്തുകൊണ്ട് ആയിക്കൂടാ എന്നാണ് ചോദ്യമുയരുന്നത്.

കേരളത്തോടുള്ള വിവേചനപരമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ തിരുത്തണം. നവകേരള സൃഷ്ടിക്കായി വായ്പ സ്വീകരിക്കാനുള്ള പരിധി വര്‍ധിപ്പിക്കണം. പ്രളയത്തില്‍പ്പെട്ട കേരളത്തെ കൈപിടിച്ചുയര്‍ത്തുതിനായി കേന്ദ്രം സെസ് ചുമത്തുന്നതുപോലും ദുരിതമനുഭവിക്കുന്ന കേരളീയര്‍ക്കുമേല്‍ തന്നെയാണെന്നതാണ് വിരോധാഭാസം. സ്വാമി വിവേകാനന്ദനെപ്പോലും ഹിന്ദുത്വത്തിന്റെ വക്താവായി ചിത്രീകരിക്കുന്ന സംഘപരിവാര്‍ ഭരണകൂടം കേരളത്തെ വീണ്ടും ഒരു ഭ്രാന്താലയമാക്കാനാണ് പരിശ്രമിക്കുന്നതെന്നും കാനം പറഞ്ഞു. കെ ജി ഒ എഫ് സംസ്ഥാന പ്രസിഡന്റ് കെ സജീവ് അധ്യക്ഷത വഹിച്ചു.

Kozhikode
English summary
kanam rajendran said about unexpected financial crisis kerala facing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X