കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനോലി കനാലില്‍ ജീവന്‍തുടിച്ചു തുടങ്ങി: കേരളപ്പിറവി ദിനത്തില്‍ ബോട്ടിറങ്ങും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നഗരത്തിന്റെ ജീവനാഡിയായ കനോലി കനാലിന്റെ ശുചീകരണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലേക്കു കടക്കുന്നു. ഇന്നലെ രാവിലെ മുതല്‍ കുടുംബശ്രീ ഖരമാലിന്യ നിര്‍മാര്‍ജന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇവര്‍ക്കൊപ്പം 650 ശുചീകരണ തൊഴിലാളികള്‍, 200 കോര്‍പറേഷന്‍ ജീവനക്കാര്‍, ഫയര്‍ഫോഴ്‌സ്, കെഎസ്ഇബി, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരും ചേര്‍ന്നു. ശുചീകരണം പൂര്‍ത്തിയായാല്‍ ഉടന്‍ കനോലി പൂരം നടത്തി ബോട്ട് ഓടിക്കാന്‍ പരിപാടി.

<strong>രണ്ട് ടയറുകള്‍ ഇല്ല: ബോള്‍ട്ടുകള്‍ ഇളകിയ നിലയില്‍, ബസ് ഓടിയത് 29 കിലോമീറ്റര്‍ ദൂരം: സസ്പെന്‍ഷന്‍! </strong>രണ്ട് ടയറുകള്‍ ഇല്ല: ബോള്‍ട്ടുകള്‍ ഇളകിയ നിലയില്‍, ബസ് ഓടിയത് 29 കിലോമീറ്റര്‍ ദൂരം: സസ്പെന്‍ഷന്‍!

11.2 കിലോമീറ്റര്‍ നീളമുള്ള കനോലി കനാലിലെ പ്രധാനഭാഗങ്ങള്‍ ഇന്നലത്തെ ശുചീകരണത്തോടെ ഏകദേശം പൂര്‍ത്തിയായെന്ന് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ആര്‍ .എസ്. ഗോപകുമാര്‍ പറഞ്ഞു. റോഡിലെ കാടുകളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ഇന്നലെ നീക്കം ചെയ്തത്. നഗരഹൃദയത്തിലൂടെ ഒഴുകുന്ന കനോലി കനാലിന്റെ പൂര്‍ണ്ണ സംരക്ഷണത്തിനായി എല്ലാവരും ഒറ്റമനസോടെ പ്രവര്‍ത്തികുകയാണെും അദ്ദേഹം പറഞ്ഞു.

canoli11-15

കേരള പിറവി ദിനത്തില്‍ കനാല്‍ പൂര്‍ണ്ണമായും ശുചീകരിച്ച് കനോലി പൂരം നടത്താനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം. ശുചീകരണം പൂര്‍ത്തിയായ കനാലിലൂടെ ബോട്ട് യാത്ര നടത്തണമെന്നാണ് ഉദ്ദേശ്യം. ഒക്ടോബര്‍ അവസാനത്തോടെ ശുചീകരണം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ നടന്നുവരുന്നു. ഈ മാസം 28ന് പോലീസ്, ഫയര്‍ഫോഴ്‌സ്, ടെറിട്ടോറിയല്‍ ആര്‍മി എന്നിവര്‍ സംയുക്തമായി കനോലി കനാല്‍ ശുചീകരണം നടത്താനും തീരുമാനമായിട്ടുണ്ട്. കനാലിലേയ്ക്ക് വീണു കിടക്കുന്ന വലിയ മരങ്ങള്‍ പൂര്‍ണ്ണമായും വെട്ടി നീക്കും. ഇതോടെ മരങ്ങളില്‍തങ്ങി കിടക്കുന്ന മാലിന്യങ്ങള്‍ മാറ്റി കനാലിന് പൂര്‍ണ്ണ ഒഴുക്കു നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അരയിടത്തുപാലം മുതല്‍ പുതിയറ വരെ, പുതിയറ മുതല്‍ കല്ലായ് വരെ, കാരപ്പറമ്പ് ചെറിയ പാലം മുതല്‍ കക്കുഴിപാലം വരെ, നെല്ലിക്കാപുളി പാലം മുതല്‍ എരഞ്ഞിക്കല്‍ വരെ സെക്ഷനുകളായി തിരിച്ചാണ് പ്രവര്‍ത്തനം നടത്തിയത്. മിനി ബൈപ്പാസില്‍ കെടിസി പെട്രോള്‍ പമ്പിന് സമീപം രാവിലെ 7.30ന് നട ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ മീരദര്‍ശക് അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി. ബാബുരാജ്, മരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ലളിത പ്രഭ, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ആര്‍ .എസ്. ഗോപകുമാര്‍ എിവര്‍ പ്രസംഗിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.എം. ഗോപാലന്‍, എച്ച്‌ഐമാരായ സി.കെ. വത്സന്‍, ഇ. ബാബു, കെ. ചന്ദ്രന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

Kozhikode
English summary
Canoli canal boat journey form november 1st
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X