ഏക സിവില്‍കോഡ് ഭരണഘടനാ വിരുദ്ധം; കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ക്ക് തുടക്കമിട്ടിരിക്കെ, വിമര്‍ശനവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്യാര്‍. ഏക സിവില്‍ കോഡ് ഭരണഘടനാ വിരുദ്ധമാണെന്ന് കാന്തപുരം പ്രതികരിച്ചു. മുസ്ലിങ്ങളെ മാത്രം ബാധിക്കുന്നതല്ലിത് എന്നും അദ്ദേഹം പറഞ്ഞു.
സമസ്ത സ്ഥാപകദിനത്തില്‍ സമസ്ത സെന്ററില്‍ നടന്ന ചടങ്ങിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു കാന്തപുരം. മലബാറിലെ ഹയര്‍ സെക്കന്‍ഡറി സീറ്റ് ക്ഷാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നും കാന്തപുരം പറഞ്ഞു.

ഈ വര്‍ഷത്തെ ബലിപെരുന്നാളിന് ജൂണ്‍ 28ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത് നിലനിര്‍ത്തിക്കൊണ്ട് തന്നെ പെരുന്നാള്‍ ദിനമായ 29ന് അവധി നല്‍കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേരള മുസ്ലിം ജമാഅത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിട്ടുണ്ട്.
28നാണ് നേരത്തെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും മുസ്ലിംകള്‍ ദുല്‍ഹിജ്ജ 10ന് ആചരിക്കുന്ന ബലി പെരുന്നാള്‍ ജൂണ്‍ 29 വ്യാഴാഴ്ചയായാണ്. ഈ സാഹചരത്തില്‍ പെരുന്നാള്‍ ദിനത്തെ പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ജൂണ്‍ 28ലെ അവധി നിലനിര്‍ത്തിക്കൊണ്ട് പെരുന്നാള്‍ ദിനത്തില്‍ അവധിപ്രഖ്യാപിക്കണമെന്നാണ് നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്നത്.












Click it and Unblock the Notifications