കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആ പൂട്ട് ഇനി കളഞ്ഞേക്കൂ... കാരപ്പറമ്പ് സ്‌കൂൾ ഹൈടെക്കായി, സംസ്ഥാനത്തെ ആദ്യ ഹരിതസൗഹൃദ കാമ്പസ്!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വിദ്യാർഥികളില്ലാത്തതിനാൽ അടച്ചുപൂട്ടേണ്ടി വരുന്ന സ്‌കൂളുകളുടെ പട്ടികയിലുണ്ടായിരുന്നു കാരപ്പറമ്പ് ഗവർമെന്റ് സ്‌കൂളിന്റെ പേര്. മതിയായ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ അക്ഷരാർത്ഥത്തിൽ വീർപ്പുമുട്ടിയിരുന്ന ഈ സ്‌കൂളിൽ നൂറിൽ താഴെ മാത്രമായിരുന്നു കുട്ടികളുടെ എണ്ണം. എന്നാൽ ഇന്ന് കഥയാകെ മാറി.

കോഴിക്കോട് നഗരം ഇനി പറന്ന് കാണാം... ആകാശത്തു നിന്നും സബ് കലക്ടറു‌ടെ സെൽഫി, കി‌ടിലൻ ഫോട്ടോകൾ കാണാം..

അന്താരാഷ്ട്ര നിലവാരത്തിലുള്ള അതിനൂതന സൗകര്യങ്ങളോടെ അണിഞ്ഞൊരുങ്ങിയിരിക്കയാണ് കോഴിക്കോട് കോർപറേഷൻ പരിധിയിലെ കാരപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ.
പൂർണ്ണമായും പുനർ നിർമ്മിച്ച സ്‌കൂൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. എ. പ്രദീപ്കുമാർ എം.എൽ.എ അധ്യക്ഷനായി. മേയർ തോട്ടത്തിൽ രവീന്ദ്രൻ, കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എം. ഇാധാകൃഷ്ണൻ മാസ്റ്റർ, കൗൺസിലർ ബീന രാജൻ, പ്രിൻസിപ്പൽ എ.രമ, ഹെഡ്മിസ്ട്രസ് പി. ഷാദിയാബാനു, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഗോകുൽദാസ്, ഡോ. കെ.കെ കുഞ്ഞമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.

Karapparambu school

സ്ഥലം എംഎൽഎ എ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ പ്രിസം പദ്ധതിയിൽ ( പ്രമോട്ടിംഗ് റീജണൽ സ്‌കൂൾസ് ടു ഇന്റർനാഷണൽ സ്റ്റാൻഡേർഡ്‌സ് ത്രൂ മൾട്ടിപ്പിൾ ഇന്റർവെൻഷൻ) ഉൾപ്പെടുത്തി 12 കോടിയോളം രൂപ ചെലവഴിച്ചാണ് സ്‌കൂൾ നവീകരിച്ചത്. മരങ്ങൾ നശിപ്പിക്കാതെ കെട്ടിടം നിർമിച്ച സ്‌കൂൾ കേരളത്തിലെ ആദ്യ ഹരിതസൗഹൃദ കാമ്പസാണെന്ന് എംഎൽഎ പറഞ്ഞു.

മൂന്ന് നിലകളിലായി വിസ്തൃതിയുള്ള സ്മാർട്ട് ക്ലാസ് റൂമൂകൾ, ജില്ലയിലെ തന്നെ ഏറ്റവും വിപുലവും വലിയതുമായ ലാബ് സൗകര്യം, ഡൈനിംഗ് ഹാൾ, ആധുനിക അടുക്കള, ആംഫി തീയേറ്റർ, ഇൻഡോർ സ്റ്റേഡിയം, ബാസ്‌കറ്റ്‌ബോൾ കോർട്ട്, ടോയ്‌ലറ്റ് കോംപ്ലക്‌സ്, അമ്മമാർക്കായി വിശ്രമമുറി എന്നിങ്ങനെ വൻകിട സ്വകാര്യ സ്‌കൂളുകളെപ്പോലും തോൽപ്പിക്കുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

Pinarayi vijayan

സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാനുളള സോളാർ പാനലുകളാണ് മറ്റൊരു പ്രത്യേകത. വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാങ്കേതിക സഹായം ലഭ്യമാക്കിയത് കെൽട്രോണാണ്. അരലക്ഷം ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരണി, മാലിന്യനിർമാർജന സംവിധാനം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
120 വർഷം പഴക്കമുള്ള കാരപ്പറമ്പ് സ്‌കൂളിൽ ഒരു കാലത്ത് 2500 ഇൽ പരം കുട്ടികൾ പഠിച്ചിരുന്നു.

പിന്നീട് നൂറിൽ താഴെ കുട്ടികളിലേക്ക് ചുരുങ്ങി. ആ അവസ്ഥയിലാണ് 2007ൽ സ്‌കൂളിനെ പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. സൗകര്യങ്ങൾ മെച്ചപ്പെട്ടതിന്റെ ഭാഗമായി ഇന്ന് എഴുനൂറിലേറെ കുട്ടികൾ ഇവിടെ അഡ്മിഷൻ എടുത്തുകഴിഞ്ഞു.

Kozhikode
English summary
Karapparambu high school; The first green house friendly campus in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X