കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാലിന്യ രഹിത നാടിന് ഒരൊറ്റ മനസ്സോടെ വടകര ജനത; സിപിഎമ്മിന്റെ നേതൃതനത്തിൽ കരിമ്പന തോട് ശുചീകരിച്ചു

  • By Desk
Google Oneindia Malayalam News

വടകര: ജനകീയ പങ്കാളിത്തത്തോടെ കരിമ്പന തോട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. നാരായണ നഗരം മുതല്‍ പാക്കയില്‍ വലിയ കയ്യില്‍ പാലം വരെയുള്ള ഭാഗങ്ങളാണ് ശുചീകരണം നടത്തിയത്. തോടിന്റെ ഇരു സൈഡിലുമുള്ള ഒഴുക്കിന് തടസമായി നില്‍ക്കുന്ന മരങ്ങള്‍ വെട്ടി മാറ്റുകയും, തോണി ഉപയോഗിച്ച് തോടിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എടുകത്ത് മാറ്റുകയും ചെയ്തു. മഴ ശക്തമായ സാഹചര്യത്തില്‍ ഒഴുക്ക് നിലച്ചതോടെ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി പ്രദേശവാസികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു.

നഗരത്തിലെ മൂന്നിലൊരുഭാഗം മാലിന്യങ്ങളും എത്തിച്ചേരുന്ന തോടാണിത്. നഗരത്തിലെ പല സ്ഥാപനങ്ങളുടെയും കക്കൂസ് മാലിന്യങ്ങളടക്കം ഈ തോടിലേക്ക് ഒഴുകുി വരുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ശുചീകരണത്തിന് 150 ഓളം പേര്‍ പങ്കാളിയായി. ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ പി ഗിരീഷന്‍, വി ഗോപാലന്‍ മാസ്റ്റര്‍, എം ബിജു എന്നിവരും എപി മോഹനന്‍, മണലില്‍ മോഹനന്‍, സികെ വിജയന്‍, കെകെഎം മിനി, എന്നിവര്‍ ശുചീകരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കി.

Kozhikode

നഗരത്തിലെ പല സ്ഥാപനങ്ങളുടെയും കക്കൂസ് മാലിന്യങ്ങളടക്കം ഈ തോടിലേക്ക് ഒഴുകുി വരുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ശുചീകരണത്തിന് 150 ഓളം പേര്‍ പങ്കാളിയായി. ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ പി ഗിരീഷന്‍, വി ഗോപാലന്‍ മാസ്റ്റര്‍, എം ബിജു എന്നിവരും എപി മോഹനന്‍, മണലില്‍ മോഹനന്‍, സികെ വിജയന്‍, കെകെഎം മിനി, എന്നിവര്‍ ശുചീകരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കി.

Kozhikode
English summary
Karimbanam canal cleaned by CPM workers in Vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X