കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിപ്പൂരില്‍ വിമാനം വീണത് മുപ്പതടി താഴ്ച്ചയിലേക്ക്, 3 പേര്‍ മരിച്ചു, ലാന്‍ഡ് ചെയ്ത അതേ വേഗത്തില്‍...

Google Oneindia Malayalam News

കരിപ്പൂര്‍: കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കരിപ്പൂരിലെ വിമാനാപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. മൂന്ന് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിരിക്കുകയാണ്. മുപ്പത് അടിയോളം താഴ്ച്ചയിലേക്കാണ് വിമാനം പതിച്ചത്. അതേസമയം ഇത് 35 അടിയില്‍ കൂടുതലാണെന്നും പറയപ്പെടുന്നു. ഇവിടെ അപകടത്തില്‍പ്പെട്ടവരെ സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയിലെത്തിക്കാനായി ശ്രമങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. ടേബിള്‍ടോപ്പ് റണ്‍വെ ആയത് കൊണ്ട് ഉയരത്തിലാണ് വിമാനത്താവളമുള്ളത്. ഇവിടെ നിന്നാണ് 30 അടിയോളം താഴ്ച്ചയിലേക്ക് വിമാനം കൂപ്പുകുത്തിയത്.

1

Recommended Video

cmsvideo
Karipur Flight: Eleven Passengers Lost Life

രണ്ട് പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. അതേസമയം ആശുപത്രിയില്‍ എത്തിച്ച എല്ലാവരുടെയും നില ഗുരുതരമാണ്. ഇക്കാര്യം പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥിരീകരിച്ചു. വിമാനം രണ്ടായി പിളര്‍ന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 191 പേര്‍ വിമാനത്തിലുണ്ടായിരുന്നു. ആശുപത്രിയിലേക്ക് ആദ്യം എത്തിച്ചവരുടെ നിലയാണ് ഗുരുതരം. ദുരന്ത നിവാരണ അതോറിറ്റി അധികൃതരും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എല്ലാ ജീവന്‍ രക്ഷാ സംവിധാനങ്ങളും കരിപ്പൂരില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. നേരത്തെ വിമാനത്തിലെ പൈലറ്റും മരിച്ചിരുന്നു.

വിമാനത്തിന്റെ മുന്‍വാതില്‍ മുതല്‍ ചിറക് വരെയുള്ള ഭാഗം തകര്‍ന്നുപോയി. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമാണ് അപകട കാരണം. അതേസമയം 20 പേരെ കൊണ്ടോട്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ടത് വന്ദേഭാരത് മിഷന്റെ ഭാഗമായിട്ടുള്ള വിമാനമാണ്. കേന്ദ്ര വ്യോമയാന മന്ത്രാലയം സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ലാന്‍ഡിംഗ് സമയത്ത് കനത്ത മഴയുണ്ടായിരുന്നു. പൈലറ്റിന് റണ്‍വേ പോലും കാണാന്‍ സാധിച്ചില്ല.

17 പേരെ കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിലും 14 പേരെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കാം. അതേസമയം അപകടത്തില്‍ മരിച്ചവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം അറിയിച്ചു. ശരീരഭാഗങ്ങള്‍ അറ്റുപോയ നിലയിലാണ് പലരെയും ആശുപത്രിയിലെത്തിച്ചത്. അതേസമയം വിമാനം ലാന്‍ഡ് ചെയ്ത അതേ വേഗത്തിലാണ് തെന്നിമാറിയത്. അതുകൊണ്ട് തന്നെ അപകടം വ്യാപതി വര്‍ധിക്കുകയായിരുന്നു. കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു കരിപ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശി രാജീവന്‍, കണ്ണൂര്‍ സ്വദേശി ഷറഫുദീന്‍ എന്നിവരാണ് പൈലറ്റിനെ കൂടാതെ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Kozhikode
English summary
karipur air india express flight crash: 3 people died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X