ഒരു കോടി രൂപയുടെ സ്വർണം അടിവസ്ത്രത്തിൽ ഒളിച്ചുകടത്താൻ ശ്രമം; യുവതിയെ കസ്റ്റംസ് പിടികൂടി
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് സംഘം നടത്തിയ തിരച്ചിലിലാണ് സ്വർണം പിടികൂടിയത്.കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

പ്രതീകാത്മക ചിത്രം
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ഇന്ന് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. സ്വർണം കടത്തിയ യുവതിയെ കസ്റ്റംസ് പിടികൂടി. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ കണ്ടൻ പ്ലാക്കിൽ അസ്മാബീവിയാണ് സ്വർണം കടത്തിയത്.
32 വയസാണ് ഇവർക്ക്. തന്റെ അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്താനായിരുന്നു അസ്മാബീവിയുടെ ശ്രമം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് സംഘം നടത്തിയ തിരച്ചിലിലാണ് സ്വർണം പിടികൂടിയത്.കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
അടിവസ്ത്രത്തിനുള്ളിൽ ആണ് അസ്മ ബീവി സ്വർണ മിശ്രിതം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ അസ്മാബീവി തന്റെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകൊണ്ടുവന്ന സ്വർണ്ണമിശ്രിതമടങ്ങിയ 2031 ഗ്രാം തൂക്കമുള്ള 2 പാക്കറ്റുകൾ ആണ് കസ്റ്റംസ് പിടികൂടിയത്.
പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണപ്പണിക്കാരന്റെ സഹായത്തോടെ സ്വർണം വേർതിരിച്ചെടുത്തപ്പോൾ 99.68 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 1.769 കിലോ സ്വർണം ആണ് ലഭിച്ചതെന്ന് ആണ് വിവരം. അസ്മാബീവിയുടെ അറസ്റ്റും മറ്റു തുടർനടപടികളും കസ്റ്റംസ് സ്വീകരിച്ചു വരികയാണ് എന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തിവരികയാണ്.
Beauty Tips For Skin: മുഖത്തെ കരുവാളിപ്പ് മാറിനിൽക്കും..എങ്ങനെയെന്നല്ലേ
ഡെപ്യൂട്ടി കമ്മീഷണർ ആനന്ദ് കുമാറിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ടി എസ് ബാലകൃഷ്ണൻ, അനൂപ് പൊന്നാരി, ജീസ് മാത്യു, എബ്രഹാം കോശി, ഷാജന ഖുറേഷി, വിമൽ കുമാർ, വിനോദ് കുമാർ, ഇൻസ്‌പെക്ടർ ധന്യ കെ പി ഹെഡ് ഹവൽദാർമാരായ അലക്സ് ടി എ, ലില്ലി തോമസ് എന്നിവർ ചേർന്നാണ് ഈ കള്ളക്കടത്ത് പിടികൂടിയത്.
കഴിഞ്ഞ ദിവസങ്ങളിൽ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് വലിയ തോതിൽ സ്വർണം പിടികൂടിയിരുന്നു. ഞായറാഴ്ച എമർജൻസി ലൈറ്റിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 50 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടിയിരുന്നു. റിയാദിൽ നിന്നും ബഹ്റൈൻ വഴി ഗൾഫ് എയർ വിമാനത്തിലെത്തിയ പാലക്കാട് കൊടുന്തിരപുള്ളി സ്വദേശിയായ ജബ്ബാർ അബ്ദുൽ റമീസിൽ (30) നിന്നുമാണ് സ്വർണം പിടികൂടിയത്.












Click it and Unblock the Notifications