കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിപ്പൂര്‍: കോക്പിറ്റ് മുതല്‍ ആദ്യ വാതില്‍ വരെ തകര്‍ന്നു, അടിയന്തര നടപടികൾക്ക് നിര്‍ദ്ദേശം

Google Oneindia Malayalam News

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വിമാന അപകടത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ പൊലീസിനും ഫയർഫോഴ്സിനും നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ സജ്ജീകരണവും ഒരുക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ആവശ്യമായ ആരോഗ്യ സംവിധാനവും സജ്ജമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രി എസി മൊയ്തീനോട് ഉടന്‍ സംഭവ സ്ഥലത്തേക്ക് എത്താനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

ലാന്‍ഡിങ്ങിനിടെ

ലാന്‍ഡിങ്ങിനിടെ

എയർ ഇന്ത്യ എക്സ്പ്രസിന്റെ 1344- വിമാനമാണ് അപകടത്തിൽ പെട്ടത്. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയുടെ അവസാന ഭാഗത്ത് നിന്നും വിമാനം തെന്നിമാറുകയായിരുന്നു. 35 അടി താഴ്ചയിലേക്കാണ് വിമാനം വീണത്. കോക് പിറ്റും യാത്രക്കാര്‍ ഇരിക്കുന്ന ഭാഗവുമായി വിമാനം രണ്ടായി പിളര്‍ന്നു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Recommended Video

cmsvideo
Natives help in the rescue operation at karipur | Oneindia Malayalam
നല്ല മഴ

നല്ല മഴ

7.41 നാണ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത്. ആ സമയത്ത് പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പൈലറ്റിന് റണ്‍വെ വ്യക്തമായി കാണാന്‍ കഴിയാതെ വന്നതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.

190 പേര്‍

190 പേര്‍

177 യാത്രക്കാരും നാല് ജീവനക്കാരും ഉള്‍പ്പടെ 190 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ടേബില്‍ ടോപ് റണ്‍വേയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. വിമാനത്തിന്‍റെ മുന്‍ഭാഗം തകര്‍ന്നു. വിമാന ജീവനക്കാരുടേയും ഏതാനും യാത്രക്കാരുടെ പരിക്ക് ഗുരുതരമാണ്.

 വാഹനമുള്ള ആളുകള്‍

വാഹനമുള്ള ആളുകള്‍


സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പ്രദേശത്തെ വാഹനമുള്ള ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേരണമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. പ്രദേശത്തുള്ള ജനങ്ങള്‍ അപകടം നടന്ന വിമാനത്തിന്‍റെ സമീപത്തേക്ക് എത്തരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. ജില്ലയിലെ 32 108 ആംബുലൻസുകൾ രക്ഷാപ്രവർത്തനത്തിനായി വിമാനത്താവളത്തിലേക്ക് വിന്യസിച്ചിട്ടുണ്ട്.

 കരിപ്പൂരിൽ വിമാനാപകടം; പൈലറ്റ് മരിച്ചു, നൂറിലേറെ പേർക്ക് ഗുരുതര പരിക്ക്... രക്ഷാപ്രവർത്തനം തുടരുന്നു കരിപ്പൂരിൽ വിമാനാപകടം; പൈലറ്റ് മരിച്ചു, നൂറിലേറെ പേർക്ക് ഗുരുതര പരിക്ക്... രക്ഷാപ്രവർത്തനം തുടരുന്നു

അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനം രണ്ടായി പിളർന്നു! വിമാനം വീണത് 30 അടി താഴ്ചയിലേക്ക്!അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനം രണ്ടായി പിളർന്നു! വിമാനം വീണത് 30 അടി താഴ്ചയിലേക്ക്!

 കരിപ്പൂരിൽ വിമാനാപകടം! റണ്‍വേയില്‍ നിന്ന് തെന്നി താഴേക്ക് പതിച്ചു, നിരവധി യാത്രക്കാർക്ക് പരിക്ക്! കരിപ്പൂരിൽ വിമാനാപകടം! റണ്‍വേയില്‍ നിന്ന് തെന്നി താഴേക്ക് പതിച്ചു, നിരവധി യാത്രക്കാർക്ക് പരിക്ക്!

Kozhikode
English summary
Karipur flight accident; CM orderd to take actions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X