രാമനാട്ടുകര സംഭവം: പ്രധാനപ്രതി സൂഫിയാനും കീഴടങ്ങി, ഇനി പിടിയിലാകാനുള്ളത് രണ്ടുപേർ
കരിപ്പൂരിൽ എത്തിയ കൊടുവള്ളി സംഘത്തെ നിയന്ത്രിച്ചത് സൂഫിയാനായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണം കവർച്ച ചെയ്യാൻ പദ്ധതിയിട്ടുവെന്ന് പൊലീസ് സംശയിക്കുന്ന പ്രധാനപ്രതി സൂഫിയാനും കീഴടങ്ങി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തിയാണ് സൂഫിയാൻ കീഴടങ്ങിയത്. ഇയാളെ കൊണ്ടോട്ടി ഡിവൈഎസ്പി ഓഫീസിൽ ചോദ്യം ചെയ്യുകയാണ്. സ്വർണക്കടത്ത് സംഘവുമായി അടുത്ത ബന്ധമുള്ള ഇയാൾ രാമനാട്ടുകര അപകടം നടന്ന സ്ഥലത്തും എത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇനി രണ്ടുപേർകൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

കരിപ്പൂരിൽ എത്തിയ കൊടുവള്ളി സംഘത്തെ നിയന്ത്രിച്ചത് സൂഫിയാനായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കടത്താൻ ശ്രമിച്ച സ്വർണത്തിന് സ്വര്‍ണത്തിന് സംരക്ഷണം നല്‍കാന്‍ സൂഫിയാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത് എന്നായിരുന്നു അറസ്റ്റിലായവരുടെ മൊഴി. സൂഫിയാന്റെ സഹോദരൻ ഫിജാസ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സ്വർണക്കടത്തിലും സൂഫിയാന് പങ്കുള്ളതായി സംശയിക്കുന്നു. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ വിവരങ്ങൾ ലഭ്യമാകൂ.
വാവാട് സ്വദേശിയായ സൂഫിയാൻ മുൻപും സ്വർണക്കടത്ത് കേസിൽ പ്രതിയാണ്. കോഴിക്കോട് ഡിആര്‍ഐയും ബാംഗ്ലൂര്‍ റവന്യൂ ഇന്റലിന്‍ജന്‍സും സൂഫിയാനെതിരെ കോഫെപോസെ ചുമത്തിയിട്ടുണ്ട്. പരപ്പന അഗ്രഹാര ജയിലിലും തിരുവനന്തപുരം ജയിലിലും തടവ് ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാൾ സംസ്ഥാനത്തിന് പുറത്ത് നടക്കുന്ന സ്വർണക്കടത്ത്, കവർച്ച സംഭവങ്ങളുടെയും ഭാഗമാണ്.
Recommended Video
കോഴിക്കോട് ഓമശ്ശേരിക്കടുത്ത് സ്വര്‍ണം ഉരുക്കിയ കേസിലും സൂഫിയാന്‍ പ്രതിയായ സൂഫിയാൻ ബാംഗ്ലൂരില്‍ 11 കിലോ സ്വര്‍ണം കടത്തിയ കേസിലും പ്രതിയാണെന്ന് സംശയിക്കുന്നു. 2018ലാണ് ഇയാൾ ദുബായിയില്‍ നിന്ന് കോഴിക്കോട് കൊടുവള്ളിയിലെത്തിയത്. സ്വര്‍ണക്കടത്തിനുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് സൂഫിയാനാണെന്നാണ് പോലീസ് കരുതുന്നത്.












Click it and Unblock the Notifications