കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിപ്പൂരിന് തിരിച്ചടി;ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്നും കരിപ്പൂര്‍ പുറത്ത്

Google Oneindia Malayalam News

കോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്നും കരിപ്പൂരിനെ ഒഴിവാക്കി ഹജ്ജ് കമ്മിറ്റി. ഈ വര്‍ഷം രാജ്യത്ത് നിന്നും ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്ന വിമാനത്താവളങ്ങളുടെ എണ്ണം 10 ആയി ചുരിക്കിയ പശ്ചാത്തലത്തിലാണ് കരിപ്പൂര്‍ പട്ടികയില്‍ നിന്നും ഒഴിവായതെന്നാണ് ഹജ്ജ് കമ്മിറ്റി വിശദീകരിക്കുന്നത്. ഹജ്ജിനായി വലിയ യാത്രാ വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ നിലവില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ കരിപ്പൂരിന് അനുമതിയായിട്ടില്ലെന്ന് എയര്‍പോര്‍ട്ട് ഡയറക്ടറും വ്യക്തമാക്കി.

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള അനുമതിക്കായി ശ്രമം തുടരുമെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറി അപകടം ഉണ്ടായതിന് ശേഷമാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് വിലക്കിയത്. ഈ കാരണത്താലാണ് ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്നും കരിപ്പൂരിനെ ഒഴിവാക്കിയതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
കേരള: കരിപ്പൂരിനെ ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി
 airindia

അതേസമയം, ഹജ്ജ് കമ്മറ്റിയുടെ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിന് പോവാറുള്ളത്. പട്ടികയില്‍ നിന്നും കരിപ്പൂരിനെ ഒഴിവാക്കിയത് ഇവര്‍ക്ക് വലിയ തിരിച്ചടിയാണ്. കരിപ്പൂരിനെ ഒഴിവാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുസ്ലീം ലീഗ് ജന. സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ വടക്കന്‍ കേരളത്തിലാണ് ഉള്ളതെന്നിരിക്കെ പട്ടികയില്‍ നിന്നും കരിപ്പൂരിനെ ഒഴിവാക്കിയത് വിമാനത്താവളത്തെ തകര്‍ക്കാനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.

Kozhikode
English summary
Karipur is off the list of Hajj airports; atrong protest against decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X