കരിയാത്തും പാറ വിനോദ സഞ്ചാര കേന്ദ്രം വീണ്ടും തുറക്കുന്നു: അപകട മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും
കോഴിക്കോട്: വിദ്യാര്‍ത്ഥിയുടെ മുങ്ങിമരണത്തെ തുടര്‍ന്ന് സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കക്കയം കരിയാത്തും പാറ വിനോദ സഞ്ചാരം വീണ്ടും തുറക്കുന്നു. കൂടുതൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയതിനു ശേഷമയാരിക്കും വിനോദ സഞ്ചാരികൾക്ക് തുറന്ന് കൊടുക്കുയെന്നാണ് എം എല്‍ എ സച്ചിന്‍ ദേവ് അറിയിച്ചത്. ജില്ലാ കലക്ടറുടെ ചേമ്പറിൽ ചേർന്ന ടി എം സി കമ്മറ്റിയിലാണ് തീരുമാനമായത്. കരിയാത്തുംപാറയിലെ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ സഞ്ചാരികൾക്കു നിയന്ത്രണം ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
സുരക്ഷാ നടപടികളുടെ ഭാഗമായി അപകട സാധ്യത പ്രദേശങ്ങളില്‍ ലൈഫ് ഗാഡുകളെ നിയമിക്കും. ഇതിന് പുറമെ തോണിക്കടവിലെ ബോട്ട് സർവ്വീസ് ആരംഭിക്കുന്നത് വേഗത്തിലാക്കും. ഹൃദയ ദ്വീപിൻ്റെ വികസനത്തിനായി ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസുമായി കൂടി ആലോചിച്ച് നടപടി വേഗത്തിലാക്കുമെന്നും എം എല്‍ എ പറഞ്ഞു. ടൂറിസം മന്ത്രിയുടെ സാന്നിധ്യത്തിൽ പ്രദേശത്തെ വികസനവുമായി ബന്ധപ്പെട്ട് യോഗം വിളിക്കുമെന്നും സച്ചിന്‍ ദേവ് വ്യക്തമാക്കി.

പ്രദേശത്ത് നിരവധി പേർ മുങ്ങിമരിക്കുകയും അപകടങ്ങൾ പതിവാവുകയുംചെയ്യുന്ന സാഹചര്യവുമുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിയും അഭിപ്രായപ്പെട്ടു. അന്യ നാട്ടുകളില്‍ നിന്നും വിനോദ സഞ്ചാരത്തിനായി പ്രദേശത്ത് എത്തുന്നവരുടെ സുരക്ഷയ്ക്കായി പുഴയെ കുറിച്ചറിയുന്ന ലൈഫ് ഗാർഡിനെ നിയമിക്കും. പഞ്ചായത്തിന്റെ സഹകരണത്തോടെ മാലിന്യസംസ്കരണം നടത്തും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കരിയാത്തുംപാറയിൽ ടിക്കറ്റ് കൗണ്ടർ ഉടന്‍ ആരംഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
സാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
പ്രാദേശികതലത്തിൽ വീണ്ടും യോഗംചേർന്ന് സുരക്ഷയുംമറ്റും വിലയിരുത്തിയശേഷം വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാമെന്ന് യോഗത്തിൽ തീരുമാനമായി. കളക്ടറുടെ ചേംബറിൽ നടന്ന ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, പഞ്ചായത്ത് അംഗങ്ങളായ അരുൺ ജോസ്, വിൻസി തോമസ്, സിമലി ബിജു, ജെസി കരിമ്പനക്കൽ, ഇറിഗേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാര്‍ത്ഥിയുടെ മുങ്ങി മരണത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയായിരുന്നു കരിയാത്തും പാറയില്‍ വിനോദ സഞ്ചാരികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. തലശേരി പാനൂര്‍ സ്വദേശി മിദ്ലാജ് ആയിരുന്നു മുങ്ങി മരിച്ചത്. മിദ്ലാജിനെ ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവധി ദിനങ്ങള്‍ ആഘോഷിക്കുന്നതിനായി കുടുംബ സമേതമായിരുന്നു മിദ്ലാജും കുടുംബവും കരിയാത്തുംപാറയിലെത്തിയത്.












Click it and Unblock the Notifications