കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബെംഗളൂരുവിൽ അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് റെക്കോർഡ് നഷ്ടപരിഹാരം നൽകി കോടതി ഉത്തരവ്

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: റോഡ് അപകടത്തില്‍ മരിച്ച എംഫസിസ് ജീവനക്കാരന്റെ കുടുംബത്തിന് റെക്കോര്‍ഡ് തുക നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി. 1.47 കോടി രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടത്. അപകടസമയത്ത് ഇരയ്ക്ക് 40 വയസ്സിന് താഴെ പ്രായവും പ്രതിമാസം ഒരു ലക്ഷം രൂപ സ്ഥിര വരുമാനമുണ്ടായതുമാണ് ഉയര്‍ന്ന നഷ്ടപരിഹാരത്തിന് ഉത്തരവിടാന്‍ കാരണം.

കടുത്ത പ്രതിസന്ധിയിൽ ദേവസ്വം ബോർഡ്; ശമ്പളം കൊടുക്കാൻ പോലും കാശില്ല, പ്രതിമാസം വേണ്ടത് 26 കോടി!കടുത്ത പ്രതിസന്ധിയിൽ ദേവസ്വം ബോർഡ്; ശമ്പളം കൊടുക്കാൻ പോലും കാശില്ല, പ്രതിമാസം വേണ്ടത് 26 കോടി!

2016 ജനുവരി 5 ന് റിംഗ് റോഡ് അണ്ടര്‍പാസിന് സമീപമുള്ള ജെ പി നഗര്‍ 15 ആം ക്രോസില്‍ വെച്ചാണ് ബ്രഹ്മം ലാച്ചി അപകടത്തില്‍പ്പെട്ടത്. ഇയാളുടെ മോട്ടോര്‍ സൈക്കിള്‍ ലോറിയുമായി കൂട്ടിയിടിച്ചു. തലയ്ക്ക് പരിക്കേറ്റ അദ്ദേഹത്തെ രാജശേഖര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി, അവിടെ വെച്ചാണ് മരണം സംഭവിച്ചത്.

karnataka

ലോറി ഇന്‍ഷുറന്‍സ് ചെയ്ത ഇന്‍ഷുറന്‍സ് കമ്പനി 1,39,83,595 രൂപ നഷ്ടപരിഹാരം നല്‍കാന്‍ 2017 ജൂണ്‍ 17 ന് പുറപ്പെടുവിച്ച ഉത്തരവില്‍ മോട്ടോര്‍ ആക്സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഇന്‍ഷുറന്‍സ് കമ്പനി ഈ തുക ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബ്രഹ്മത്തിന്റെ കുടുംബവും ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളും മാതാപിതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചു. ലോറി ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസന്‍സ് വ്യാജമാണെന്ന് ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചു. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല.

നഷ്ടപരിഹാരം കണക്കാക്കുമ്പോള്‍ ട്രിബ്യൂണല്‍ യഥാര്‍ത്ഥ ശമ്പളത്തിന്റെ 50 ശതമാനം മരണപ്പെട്ടയാളുടെ വരുമാനത്തിലേക്ക് ചേര്‍ത്തു. ബ്രഹ്മം 40 വയസ്സിന് താഴെയുള്ളതിനാല്‍ ഹൈക്കോടതി അത് ശരിവച്ചു. അദ്ദേഹം ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും ജോലി ശാശ്വതമല്ലെന്നും ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചു. എന്നാല്‍ കോടതി ഇത് തള്ളിക്കളഞ്ഞു. പ്രതിമാസം പ്രൊവിഡന്റ് ഫണ്ടിലേക്ക് നൽകിയിരുന്ന 3504 രൂപ കൂടി ചേർത്ത് കോടതി നഷ്ടപരിഹാരം പരിഷ്കരിച്ചിട്ടുണ്ട്. ഇതോടെ ട്രിബ്യൂണല്‍ നല്‍കുന്ന 1,39,83,595 രൂപയ്ക്ക് പകരം 1,47,23,155 രൂപയാണ് നഷ്ടപരിഹാരം നല്‍കുന്നത്.

Kozhikode
English summary
Karnataka highcourt ordered to give record compensation to familt of accident victim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X