കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടലില്‍ മരണം 14; കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി
കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടലില്‍ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. കരിഞ്ചോല അബ്ദുറഹിമാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് അവസാനമായി കണ്ടെത്തിയത്. കരിഞ്ചോല മലയടിവാരത്ത് താമസക്കാരായിരുന്ന ഹസന്‍റെ കുടുംബത്തിലെ 8 പേരാടക്കം പതിനാല് പേരാണ് ദുരന്തത്തില്‍ മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലില്‍ അഞ്ച് വീടുകളാണ് ഒലിച്ചുപോയത്.
കരിഞ്ചോല അബ്ദുറഹിമാന്‍ (60), ഭാര്യ നഫീസ, മകന്‍ ജാഫര്‍ (35), ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം (5), കരിഞ്ചോല അബ്ദുള്‍ സലീമിന്‍റെ മക്കളായ ദില്‍ന ഷെറിന്‍ (9), മുഹമ്മദ് ഷഹബാസ് (3), കരിഞ്ചോല ഹസന്‍ (65), ഭാര്യ ആസ്യ. മക്കള്‍ ജന്നത്ത് (17), നുസ്റത്ത് (26) ,

നുസ്റത്തിന്‍റെ മക്കളായ റിന്‍ഷ മെഹറിന്‍ (4), റിഫ മറിയം (ഒന്നര വയസ്സ്) ഹസന്‍റെ മകന്‍ മുഹമ്മദ് റാഫിയുടെ ഭാര്യ ഷംന (25), മുഹമ്മദ് റാഫിയുടെ മകള്‍ നിയ ഫാത്തിമ (3) എന്നിവരാണ് ദുരന്തത്തില്‍ മരിച്ചത്. ഇനി ഹസന്‍റെ കുടുംബത്തില്‍ അവശേഷിക്കുന്നത് മകന്‍ മുഹമ്മദ് റാഫിയും സഹോദരി സൗജത്തും മാത്രമാണ്. അബ്ദുല്‍ റഷീദിനും ഭാര്യ സറീന, മകന്‍ ഷമ്മാസ് എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ജാഫറിന്‍റെ ഭാര്യ ഹന്നത്ത്, മകള്‍ ഫാത്തിമ ഫിദ എന്നിവര്‍ക്കും പരിക്കുണ്ട്.












Click it and Unblock the Notifications