കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; സഹായധനം വര്‍ധിപ്പിക്കണമെന്ന് താലൂക്ക് വികസന സമിതിയും
താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ ഉരുള്‍പൊട്ടലില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ താമരശ്ശേരി താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. സർക്കാർ പ്രഖ്യാപിച്ച ധനസഹായം നന്നെ കുറവാണെന്ന് യോഗത്തിൽ പൊതുവായ അഭിപ്രായമുയർന്നു. ഇതെതുടർന്നാണ് തുക വർധിപ്പിക്കാൻ ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാൻ തീരുമാനിച്ചത്.
കട്ടിപ്പാറയില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക് യാത്രാ സൗകര്യം കുറവായതിനാല്‍ കെ എസ് ആര് ടി സി ബസ് അനുവദിക്കണം. റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കുന്നതിനും പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാനുമുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കണം. ക്വാറി പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ എം സാന്റിന്റെ ലഭ്യത കുറഞ്ഞ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതിരിക്കാന്‍ മുന്‍കാലങ്ങളിലെ പോലെ പുഴമണല്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. മത്സ്യങ്ങളിലും പച്ചക്കറികളിലും വിഷാംശത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇക്കാര്യം പരിശോധിക്കാന്‍ സംവിധാനം ഉണ്ടാകണം. കിഴക്കോത്ത് പഞ്ചായത്തിനെയും കൊടുവള്ളി നഗരസഭയെയും ബന്ധിപ്പിക്കുന്ന തൂക്കുപാലം, താമരശ്ശേരി പഞ്ചായത്തിലെ കരിങ്ങമണ്ണ തൂക്കുപാലം എന്നിവ പ്രകൃതിക്ഷോഭത്തിൽ തകര്‍ന്നതിനാല്‍ പൊതുജനങ്ങള്‍ ദുരിതത്തിലാണെണ്. ഇവ പുന:സ്ഥാപിക്കാന്‍ നടപടിയുണ്ടാകണമെന്നും വികസന സമിതി യോഗം ആവശ്യപ്പെട്ടു. താലൂക്കിന് അനുവദിച്ച മുന്‍സിഫ് കോടതി ഉടന്‍ ആരംഭിക്കാനുള്ള നടപടി ഉണ്ടാവണം.

കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി പറകണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. കൊടുവള്ളി നഗരസഭാ ചെയര്‍പേഴ്സണ്‍ ശരീഫാ കണ്ണാടിപ്പൊയില്‍, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്, താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, നരിക്കുനി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അബ്ദുല്‍ ജബ്ബാര്‍, ജില്ലാ പഞ്ചായത്തംഗം എം എ ഗഫൂര്‍, വികസന സമിതി കണ്‍വീനറായ താമരശ്ശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ വി സെബാസ്റ്റ്യന്‍, ടി കെ മുഹമ്മദ്, സി ടി ഭരതന്, സലിം പുല്ലടി, ജോഷിമാത്യു, കെ റുഖിയാ ബീവി, പി ടി അഹമ്മദ്കുട്ടിഹാജി എന്നിവര്‍ പങ്കടുത്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications