കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആവേശത്തുഴയെറിഞ്ഞ് കയാക്കിങ്: കോഴിക്കോട്ട് ചാമ്പ്യന്‍ഷിപ്പിന് കൊടിയിറക്കം,കോടഞ്ചേരി ചാലിപ്പുഴയിൽ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മലയോര ജനതയുടെ ഹൃദയതാളമായി മാറിയ ഏഴാമത് അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിന് ഞായറാഴ്ച കൊടിയിറങ്ങും. സമാപന സമ്മേളനം വൈകിട്ട് അഞ്ച് മണിക്ക് ഇരുവഞ്ഞിപ്പുഴയിലെ പുല്ലൂരാംപാറ ഇലന്തുകടവില്‍ നടക്കും. മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.

മലയോര ഹൈവേ: ജില്ലാതല ഉദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു; വയനാട്ടിൽ നടപ്പിലാക്കാൻ പോകുന്നത് 5000 കോടിയുടെ അടിസ്ഥാന സൗകര്യങ്ങളെന്നും മന്ത്രിമലയോര ഹൈവേ: ജില്ലാതല ഉദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു; വയനാട്ടിൽ നടപ്പിലാക്കാൻ പോകുന്നത് 5000 കോടിയുടെ അടിസ്ഥാന സൗകര്യങ്ങളെന്നും മന്ത്രി

കോടഞ്ചേരി പുലിക്കയത്ത് ചാലിപ്പുഴയില്‍ ശനിയാഴ്ച വനിതകളുടെ സ്ലാലോം, ബോട്ടര്‍ ക്രോസ്, പുരുഷന്മാരുടെ വിഭാഗത്തില്‍ അമച്വര്‍ സ്ലാലോം, അമച്വര്‍ ബോട്ടര്‍ ക്രോസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. വനിതകളുടെ സ്ലാലോം മത്സരത്തില്‍ മേഘാലയക്കാരിയായ എലിസബത്ത് വിന്‍സെന്റ് ജേതാവായി. മധ്യപ്രദേശുകാരായ ആരതി പാണ്ഡേ, സാനിയ പിംഗളേ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വനിതകളുടെ ബോട്ടര്‍ ക്രോസ് മത്സരത്തില്‍ മധ്യപ്രദേശുകാരികളായ ആരതി പാണ്ഡേ ഒന്നാംസ്ഥാനവും ശിഖ ചൗഹാന്‍ രണ്ടാംസ്ഥാനവും നേടി. ഉത്തരാഖണ്ഡുകാരിയായ നൈന അധികാരിക്കാണ് മൂന്നാംസ്ഥാനം. പുരുഷന്മാരുടെ അമച്വര്‍ സ്ലാലോം മത്സരത്തില്‍ ദാദപീര്‍ (കര്‍ണാടക) ചാമ്പ്യനായി.

kayakking-15


മധ്യപ്രദേശുകാരനായ ശുഭാം കേവത്ത് രണ്ടാംസ്ഥാനവും നേപ്പാളുകാരന്‍ കര്‍മ ലാമ മൂന്നാംസ്ഥാനവും നേടി. പുരുഷന്മാരുടെ അമച്വര്‍ ബോട്ടര്‍ ക്രോസില്‍ ഇന്ത്യന്‍ താരമായ മധ്യപ്രദേശുകാരന്‍ ശുഭം കേവത്ത് ജേതാവായി. കര്‍ണാടകക്കാരന്‍ സുശാന്ത് രണ്ടും പ്രത്യുമാന്‍ റാത്തോഡ് മൂന്നാംസ്ഥാനവും നേടി. ഞായറാഴ്ച ഇരുവഞ്ഞിപ്പുഴയിലാണ് മത്സരങ്ങള്‍ നടക്കുക. കൊച്ചരിപ്പാറയില്‍ നിന്നാരംഭിക്കുന്ന ഡൗണ്‍ റിവര്‍, കുറുങ്കയത്ത് നിന്നാരംഭിക്കുന്ന സൂപ്പര്‍ ഫൈനല്‍ എന്നിവയാണ് ഞായറാഴ്ചത്തെ മത്സരങ്ങള്‍. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത മുഴുവന്‍ കയാക്കര്‍മാരും ഒന്നിച്ച് അണിനിരക്കുന്നതാണ് സൂപ്പര്‍ഫൈനല്‍. വിവിധ മത്സരങ്ങളില്‍, പുരുഷ-വനിതാ വിഭാഗങ്ങളിലായി ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയവരെയാണ് ചാമ്പ്യന്‍ഷിപ്പിലെ റാപ്പിഡ് രാജയായും റാപ്പിഡ് റാണിയായും തെരഞ്ഞെടുക്കുക.
സമാപനസമ്മേളനം ജോര്‍ജ് എം തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ശീറാം സാബശിവറാവു വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി അധ്യക്ഷത വഹിക്കും.

Kozhikode
English summary
Kayakking champion ship into finishing stage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X