കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രധാനമന്ത്രിയുടെ പെട്ടിയിൽ എന്ത്? ബിജെപി തന്നെ മുഖ്യ എതിരാളി: കെ സി വേണുഗോപാൽ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിനേക്കാൾ വലിയ നേട്ടം കോൺ​ഗ്രസ് കൈവരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടന്ന മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൻറെ ഒരോ ഘട്ടവും കഴിയുമ്പോൾ കോൺ​ഗ്രസിന് ആത്മവിശ്വാസം വർദ്ധിക്കുകയാണ്. മെയ് 23ന് ഫലം പ്രഖ്യാപിക്കുമ്പോൾ ഏറ്റവും മികച്ച വിജയം വരിക്കുന്ന പാർട്ടിയായി കോൺ​ഗ്രസ് മാറുമെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്കാ ഗാന്ധിയുടെ സൗന്ദര്യം കാണാൻ ആളു കൂടുമെന്നാണ് രാഹുൽ കരുതുന്നത്; പിസി ജോർജ്പ്രിയങ്കാ ഗാന്ധിയുടെ സൗന്ദര്യം കാണാൻ ആളു കൂടുമെന്നാണ് രാഹുൽ കരുതുന്നത്; പിസി ജോർജ്

ഈ തെരഞ്ഞെടുപ്പ് ഉയർത്തി വിടുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. കഴിഞ്ഞ അഞ്ചു വർഷക്കാലമായി നമ്മുടെ ഭരണം ജനജീവിതത്തെ എത്രമാത്രം പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നതിൻറെ തെളിവാണ് പ്രചാരണ സമയത്തെ ജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. കോൺ​ഗ്രസ് അദ്ധ്യക്ഷൻറെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ കാണുന്ന ആവേശവും ജനക്കൂട്ടവും ഒരുക്കാര്യം വിളിച്ചറിയിക്കുന്നുണ്ട്. രാജ്യം ഒരു മാറ്റത്തിന് തയ്യാറെടുക്കുന്നു എന്നത്. ഈ അനിവാര്യമായ മാറ്റത്തിലേക്കുള്ള തെരഞ്ഞെടുപ്പാണ് നമ്മുടെ മുന്നിലുള്ളത്. ഇന്നുവരെ ഒരു തിരഞ്ഞെടുപ്പിലും കാണാത്ത പണമിടപാടുകളാണ് രാജ്യത്ത് ബിജെപി നടത്തുന്നത്. പല സംസ്ഥാനങ്ങളിലും ബിജെപി പണം നൽകി വോട്ട് സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്ന വാർത്തകൾ പുറത്ത് വരുന്നുണ്ട്.

 നോട്ട് നിരോധനം

നോട്ട് നിരോധനം


നോട്ട് നിരോധന കാലത്ത് ബിജെപി കയ്യടക്കി വെച്ചിരിക്കുന്ന നോട്ടുകളെ കുറിച്ച് കോൺ​ഗ്രസ് തെളിവ് പുറത്ത് വിട്ടപ്പോൾ ചില ദേശീയ മാധ്യമങ്ങൾ അത് തമസ്ക്കരിച്ചു. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽ നിന്നും ലഭിച്ച പെട്ടി പരിശോധിക്കാൻ സമ്മതിക്കാതിരുന്നതും അതിൽ പണമുള്ളതുകൊണ്ടാണ്. അല്ലെങ്കിൽ അവർക്ക് അത് പരിശോധിക്കാൻ അനുവദിക്കാമായിരുന്നു. ഒരുഭാ​ഗത്ത് ആത്മവിശ്വാസത്തോടെ പൊരുതുന്ന കോൺ​ഗ്രസും പ്രതിപക്ഷവുമാണുള്ളത്. മറുഭാ​ഗത്ത് പ്രതീക്ഷകൾ നഷ്ടപ്പെട്ട് നിലനിൽപ്പിനായി വൃത്തിക്കെട്ട നാടകം കളിക്കുന്ന ഭരണപക്ഷമാണുള്ളത്.

 ആത്മനിയന്ത്രണം നഷ്ടപ്പെട്ടെന്ന്

ആത്മനിയന്ത്രണം നഷ്ടപ്പെട്ടെന്ന്

ആത്മനിയന്ത്രണം നഷ്ട്ടപ്പെട്ട അവസ്ഥയാണ് ഭരണകക്ഷിക്കുള്ളത്. ഒരു തെരഞ്ഞെടുപ്പിലും ഒരു രാഷ്ട്രീയപാർട്ടിയും ഒരു സർക്കാറും കാണിക്കാത്ത തരത്തിലുള്ള പ്രവൃത്തിയാണ് ഇവർ കാണിക്കുന്നത്. സിബിഐ-ആദായ നികുതി വകുപ്പിനെയാണ് അവർ ഉപയോഗിക്കുന്നത്. പക്ഷെ ഇതിലൊന്നും ജനങ്ങളുടെ അം​ഗീകാരം ലഭിക്കാൻ പോകുന്നില്ല. നരേന്ദ്ര മോദിയുടെ പതനം ആസന്നമാണെന്ന് തെളിയിക്കുന്നതാണ് അവരുടെ അങ്കലാപ്പ്. മിക്കവാറും കോൺ​ഗ്രസ് സ്ഥാനാർത്ഥികളെ ആദായനികുതി ഉദ്യോ​ഗസ്ഥരെ ഉപയോ​ഗിച്ച് വിരട്ടിക്കൊണ്ടിരിക്കുകയാണ് നരേന്ദ്ര മോദി.

 തമിഴ്നാട്ടിലും കര്‍ണാടകത്തിലും റെയ്ഡ്

തമിഴ്നാട്ടിലും കര്‍ണാടകത്തിലും റെയ്ഡ്

ഇന്നലെ കർണ്ണാടക, ഒറീസ്സ മുഖ്യമന്ത്രിമാരുടെ ഹെലികോപ്റ്ററുകളാണ് ആദായ നികുതി വകുപ്പ് പരിശോധിച്ചത്. കഴിഞ്ഞ ദിവസം കനിമൊഴിയുടെ വീടും പരിശോധനക്ക് വിധേയമാക്കിയിരുന്നു. ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനക്ക് ആരും എതിരല്ല. എന്നാൽ പ്രതിപക്ഷത്തിൻറെ നേതാക്കളെ മാത്രം തെരഞ്ഞ് പിടിച്ചാണ് പരിശോധന. കഴിഞ്ഞ ഒരു മാസക്കാലമായി ആദായ നികുതി വകുപ്പിൻറെ പരിശോധന തുടർന്ന് കൊണ്ടിരിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള വലിയ പെട്ടി കണ്ട സംഭവത്തിൽ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

 കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂല കാലാവസ്ഥ

കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂല കാലാവസ്ഥ


രാഹുൽ ​ഗാന്ധി സങ്കുചിത രാഷ്ട്രീയത്തിൻറെ വക്താവല്ല. നരേന്ദ്ര മോദി ഉപയോ​ഗിക്കുന്ന വാക്കുകളല്ല അ​ദ്ദേഹം തെരഞ്ഞെടുപ്പിൽ ഉപയോ​ഗിക്കുന്നത്. ഇന്ത്യയിൽ അദ്ദേഹത്തിൻറെ പോരാട്ടം ബി.ജെ.പിക്കെതിരാണ്. ഇന്ത്യയിൽ എല്ലാ സ്ഥലത്തും കോൺ​ഗ്രസിൻറെ മുഖ്യ ശത്രു ബി.ജെ.പിയാണ്. കോൺ​ഗ്രസിനെ സംബന്ധിച്ച് അതിൽ യാതൊരു സംശയവുമില്ല. കേരളത്തിലും ബി.ജെ.പി തന്നെയാണ് മുഖ്യശത്രു. സി.പി.എം തെരഞ്ഞെടുപ്പിൽ ആരാണ് മുഖ്യശത്രുവെന്ന നിലപാട് വ്യക്തമാക്കണം. കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ കാലവസ്ഥയാണുള്ളത്. എല്ലാ ​ഘടകങ്ങളും യു.ഡി.എഫിന് അനുകൂലമാണ്. ഇവിടെ വന്ന എല്ലാ സർവ്വേകളിലും അതിനാണ് മുൻതൂക്കം നൽകുന്നതും. വാരാണസിയിൽ പൊതുസ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ കോൺ​​ഗ്രസ് തയ്യാറാണ്. വാരാണാസിയിൽ ഇതുവരെ സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല.

 വോട്ട് ചോദിക്കാന്‍ എന്ത് ധാര്‍മികത?

വോട്ട് ചോദിക്കാന്‍ എന്ത് ധാര്‍മികത?


കേരളത്തിനെ പാകിസ്താനോട് ഉപമിച്ച സംഘപരിവാറിന് കേരളത്തിലെ വോട്ടർമാരോട് വോട്ട് ചോദിക്കാൻ എന്ത് ധാർമ്മികതയാണുള്ളത്? കേരളത്തെ രണ്ടാം തരം പൗരൻമാരായാണ് ബിജെപി കാണുന്നത്. സ്വാതന്ത്ര്യ സമരത്തിൻറെ ഓർമകളുള്ള പ്രദേശമാണ് മലബാർ. ബ്രിട്ടീഷ് പടക്കെതിരെ പടപൊരുതിയ പഴശ്ശിരാജയുടെ കർമ്മഭൂമിയും കൂടിയാണ് വയനാട്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്ത സംഘ്പരിവാറിന് ഇതൊന്നുമറിയില്ല. കേരളത്തിൻറെ മന:സാക്ഷി കവർന്നാണ് രാഹുൽ കടന്നു പോയതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ്, അഡ്വ. പി.എം നിയാസ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ. പ്രേമനാഥ്, സെക്രട്ടറി പി. വിപുൽനാഥ് എന്നിവരും പങ്കെടുത്തു.

Kozhikode
English summary
KC Venugopal about election in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X