കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇന്ത്യയിൽ ഉയർന്നു വരേണ്ടത് സമരോത്സുക മതേതരത്വം; മാനുഷിക നന്മയിൽ അധിഷ്ഠിതമായ മതേതരത്വവും ജനാധിപത്യവും നിഷ്പ്രഭമാക്കപ്പെട്ട ഒരു തിരഞ്ഞെടുപ്പ് ഫലമായിരുന്നു നാം കണ്ടതെന്ന് കെഇഎൻ!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഇന്ത്യയിൽ ഉയർന്നു വരേണ്ട രാഷ്ട്രീയ ബദൽ സമരോത്സുക മതേതരത്വമാണെന്നു കെ ഇ എൻ കുഞ്ഞഹമ്മദ്. മാനുഷിക നന്മയിൽ അധിഷ്ഠിതമായ മതേതരത്വവും ജനാധിപത്യവും നിഷ്പ്രഭമാക്കപ്പെട്ട ഒരു തിരഞ്ഞെടുപ്പ് ഫലമായിരുന്നു നാം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. എസ് ഡി പി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യയിൽ ബദൽ രാഷ്ട്രീയത്തിന്റെ പ്രസക്തി എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>മലപ്പുറത്തിനോടുള്ള സര്‍ക്കാര്‍ അവഗണന അംഗീകരിക്കാനാവില്ല; തുടര്‍പഠനത്തിന് സാധ്യമാകുന്ന അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി</strong>മലപ്പുറത്തിനോടുള്ള സര്‍ക്കാര്‍ അവഗണന അംഗീകരിക്കാനാവില്ല; തുടര്‍പഠനത്തിന് സാധ്യമാകുന്ന അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി

വിവിധ മത, ജാതി, ആശയങ്ങൾ ഉൾകൊള്ളാൻ കഴിയുന്ന സാമാന്യ മത നിരപേക്ഷത വളർന്നു വരുന്നതിനൊപ്പം വികേന്ദ്രീകൃത കൂട്ടായ്മകൾ ഉയർന്നു വന്നാൽ മാത്രമേ ഫാഷിസത്തെ പ്രതിരോധിക്കാൻ കഴിയുകയുള്ളു. കേവലം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒതുങ്ങാതെ സാംസ്‌കാരിക പ്രവർത്തനങ്ങൾ കൂടി നമ്മുടെ മുഖ്യ അജണ്ടകളായി മാറണം. കരണം ബിജെപിക്ക് കിട്ടിയ വോട്ടെണ്ണത്തെക്കാൾ സാംസ്‌കാരിക ശക്തി അവർ നേടിയിട്ടുണ്ട്. എന്നാൽ മതേതര കക്ഷികൾക്ക് അവർക്ക് കിട്ടിയ വോട്ടിനു തുല്യമായ സാംസ്കാരിക പിന്തുണ അവർക്കില്ല. ജനങ്ങളിൽ അതിവൈകാരികതയും ഭിന്നിപ്പും തീർക്കുന്നതിൽ ഫാഷിസ്റ്റുകൾ വിജയിച്ചതിനാണ് ഇത്തരമൊരു വിജയം അവർക്കു നേടാൻ കഴിഞ്ഞത്.

KEN

വൻ തോതിലുള്ള കോർപ്പറേറ്റ് പണമൊഴുക്കും അതിനേക്കാൾ ശക്തമായ പ്രചാരണത്തിലൂടെയുള്ള ജാതിമേൽക്കോയ്മയുടെ സംയോജനവുമാണ് നടന്നത്. ഇന്ത്യ ഒരു ജാതിരാഷ്ട്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവ് നാം നേടണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി ഉദ്‌ഘാടനം ചെയിതു. എൻ പി ചേക്കുട്ടി, എ വാസു, പ്രഫ. പി കോയ, കെ എസ്‌ ഹരിഹരൻ, മുസ്തഫ പാലേരി, സലിം കാരാടി, എൻ കെ റഷീദ് ഉമരി സംസാരിച്ചു.

Kozhikode
English summary
KEN's statementy about religions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X