കുറ്റ്യാടി സിപിഎമ്മിന് വിട്ടുകൊടുത്ത് ജോസ്; എഎ റഹീം സ്ഥാനാര്‍ത്ഥിയായേക്കും, പ്രഖ്യാപനം ഉടന്‍
കോഴിക്കോട്: ഏറെ നാളെ അഭ്യുഹങ്ങള്‍ക്ക് വിരാമമിട്ട് കുറ്റ്യാടി സിറ്റ് കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും തിരിച്ചെടുത്ത് സിപിഎം. മുന്നണിയിലേക്ക് പുതുതായി വന്ന കേരള കോണ്‍ഗ്രസ് എമ്മിന് എല്‍ഡിഎഫ് അനുവദിച്ച 13 സീറ്റുകളില്‍ കോഴിക്കോട് ജില്ലയിലെ ഏക സീറ്റായിരുന്നു കുറ്റ്യാടി. എന്നാല്‍ മണ്ഡലത്തില്‍ വലിയ സ്വാധീനം ഇല്ലാത്ത ഒരു ഘടകക്ഷിക്ക് സീറ്റ് നല്‍കിയതിനെതിരെ മണ്ഡലത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമായിരുന്നു കുറ്റ്യാടിയില്‍ ഉയര്‍ത്തിയത്. ഇതേ തുടര്‍ന്നാണ് സീറ് തിരിച്ചെടുക്കാനുള്ള ആലോചനകള്‍ക്ക് സിപിഎം തുടക്കം കുറിച്ചത്.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

ജോസ് പ്രഖ്യാപിച്ചത്
സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായതോടെ കുറ്റ്യാടി ഒഴികേയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയായിരുന്നു കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ സിപിഎമ്മുമായി ചര്‍ച്ച ചെയ്ത ശേഷം കുറ്റ്യാടിയിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നായിരുന്നു ജോസ് കെ മാണി അറിയിച്ചത്.

മുഹമ്മദ് ഇഖ്ബാല്‍
ഇതോടെ സീറ്റ് സിപിഎമ്മിന് വിട്ട് നല്‍കിയേക്കുമെന്ന പ്രതീക്ഷയുണ്ടായി. എന്നാല്‍ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്ത തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്നായിരുന്നു മുതിര്‍ന്ന സിപിഎം നേതാക്കള്‍ പോലും വ്യക്തമാക്കിയത്. ഇതോടെ സിപിഎം പ്രവര്‍ത്തകരുടെ പ്രതീക്ഷ മങ്ങുകയും സീറ്റില്‍ മുഹമ്മദ് ഇഖ്ബാലിനെ കോണ്‍ഗ്രസ് ഔദ്യോഗികമായ പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷകളും ഉണ്ടായി.

കോടിയേരിയും ജോസും
എന്നാല്‍ ഇന്ന് ഉച്ചയോടെയാണ് സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനും ജോസ് കെ മാണിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത്തരത്തിലൊരു തീരുമാനം ഉണ്ടായത്. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് വിട്ടുകൊടുക്കുമെങ്കിലും പകരം മണ്ഡലം ലഭിക്കില്ല.

സിപിഎമ്മിന് വിട്ടുനല്‍കാന്‍
കോണ്‍ഗ്രസ്സ് (എം) ന് കുറ്റ്യാടി ഉള്‍പ്പടെ 13 നിയസഭാ സീറ്റുകളാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി നല്‍കിയത്. എന്നാല്‍ കുറ്റ്യാടിയില്‍ രൂപപ്പെട്ട സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടി കുറ്റ്യാടി സീറ്റ് സിപിഎമ്മിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതായി ചെയര്മാന് ജോസ് കെ മാണി തന്നെ അറിയിക്കുകയായിരുന്നു

കെട്ടുറപ്പിനും ഐക്യത്തിനും
കേരളാ കോണ്‍ഗ്രസ്സ് (എം) നെ സംബന്ധിച്ച് ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനുമാണ് മുഖ്യപരിഗണന. ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിക്കേണ്ടതും, എല്‍.ഡി.എഫിന്റെ തുടര്‍ഭരണം കേരളത്തില്‍ ഉണ്ടാകേണ്ടതും രാഷ്ട്രീയമായ അനിവാര്യതയാണ് എന്ന ഉന്നതമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം പാര്‍ട്ടി സ്വീകരിക്കുന്നതെന്നും ജേസ് കെ മാണി അറിയിച്ചു.

പ്രത്യേക സാഹചര്യത്തില്‍
മുന്നണിയുടെ ഐക്യത്തിന് ഒരു പോറല്‍പ്പോലും എല്പ്പിക്കുന്ന ഒന്നും കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകരുത് എന്ന നിര്‍ബന്ധമുണ്ട്. 13 സീറ്റ് കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് പൂര്‍ണ്ണമായും അവകാശപ്പെട്ടതാണെങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഇടതുമുന്നണി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം എടുത്തിട്ടുള്ളതെന്നും ജോസ് കെ മാണി പറഞ്ഞു.

കെപി കുഞ്ഞമ്മദ് കുട്ടി
സീറ്റ് വിട്ടുകിട്ടുമെന്ന് വ്യക്തമായതോടെ കുറ്റ്യാടിയിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സിപിഎമ്മില്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തെ കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കുറ്റ്യാടിയിലെ പ്രതിഷേധം. എന്നാല്‍ ഇദ്ദേഹത്തെ സിപിഎം സ്ഥാനാര്ത്ഥിയാക്കിയേക്കില്ല. പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയപ്പോഴും പാര്‍ട്ടിയോടൊപ്പം ഉറച്ച് നിന്ന നേതാവ് കൂടിയാണ് കെപി കുഞ്ഞമ്മദ് കുട്ടി.

പ്രചരണങ്ങൾ അവസാനിപ്പിക്കണം
കുറ്റ്യാടി നിയോജക മണ്ഡലം കേരള കോൺഗ്രസ് (എം) ന് വിട്ടു നൽകി എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ ചില വ്യക്തികളും വിഭാഗങ്ങളും എൻ്റെ പേരും ഫോട്ടോയും ഉപയോഗിച്ചു നടത്തുന്ന പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

ജാഗ്രതയോടെ
അത്തരം പ്രചരണങ്ങളിൽ നിന്നും പ്രകടനങ്ങളിൽ നിന്നും പാർടി പ്രവർത്തകരും അഭ്യുദയകാംക്ഷികളും വിട്ടു നിൽക്കണമെന്നും അഭ്യർത്ഥിക്കുന്നു. ഇടതുപക്ഷ സർക്കാറിൻ്റെ തുടർഭരണ സാധ്യതക്ക് മങ്ങലേല്പിക്കുന്ന ഒരു നീക്കങ്ങളിലും സഖാക്കൾ വീണു പോകരുതെന്നും
സി പി ഐ എം വിരുദ്ധ മാധ്യമ പ്രചരണങ്ങൾക്കെതിരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിതെന്നും ഓർമ്മിപ്പിക്കുന്നു.

വലതുപക്ഷ മാധ്യമങ്ങൾ
സി പി ഐ എം ലും സ്ഥാനാർത്ഥി തർക്കമാണെന്ന് വരുത്തി തീർക്കാനുള്ള കൗശലപൂർവ്വമായ നീക്കങ്ങളാണ് വലതുപക്ഷ മാധ്യമങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്. സി പി ഐ എം സംസ്ഥാന കമ്മിറ്റിയും എൽ ഡി എഫ് സംസ്ഥാന കമ്മിറ്റിയുമാണ് പാർടിയുടെയും മുന്നണിയുടെയും സീറ്റും സ്ഥാനാർത്ഥികളെയും തീരുമാനിക്കുന്നതെന്നുമായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

റഹീം സ്ഥാനാര്‍ത്ഥിയായേക്കും
അതേസമയം, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം, ഒഞ്ചിയം ഏരിയ സെക്രട്ടറി ടിപി ബിനീഷ്, കെടി കുഞ്ഞിക്കണ്ണന് എന്നിവരുടെ പേരാണ് പാര്‍ട്ടി കുറ്റ്യാടിയിലേക്ക് പരിഗണിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ സാധ്യത എഎ റഹീമിനാണ്. പൊതു സ്വീകാര്യനായ നേതാവ് എന്നതാണ് അദ്ദേഹത്തിന്റെ അനുകൂല ഘടകം.

പ്രഖ്യാപനം ഉടന്‍
നേരത്തെ കളമശ്ശേരി നിയോജക മണ്ഡലത്തിലേക്ക് എഎ റഹീമിന്റെ പേര് പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ ഒരിടത്തും അദ്ദേഹത്തിന്റെ പേര് പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ കുറ്റ്യാടി സീറ്റ് വിട്ട് കിട്ടിയതോടെ പാര്‍ട്ടിക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിലും ടിവി ചര്‍ച്ചകളിലും ശക്തമായ പ്രതിരോധം നടത്തുന്ന എഎ റഹിമിനെ സിപിഎം പരിഗണിക്കുകയായിരുന്നു. പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
നടി നിത്യ രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications