കോടീശ്വരന്‍: ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്, മുനീറിന്‍റെ കടം 92 ലക്ഷം
കോഴിക്കോട്: നിയമസഭ തിരഞ്ഞെുടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. പ്രമുഖ മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ എല്ലാം തന്നെ ഇതിനോടകം പത്രിക സമര്‍പ്പിച്ച് കഴിഞ്ഞു. പത്രികയോടൊപ്പം സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ തനിക്കും പങ്കാളികള്‍ക്കും ആശ്രിതര്‍ക്കുമുള്ള സ്വത്ത് വിവരങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്. പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ പ്രമുഖര്‍ ഉള്‍പ്പടേയുള്ള പല സ്ഥാനാര്‍ത്ഥികളുടേയും സ്വത്ത് വിവരങ്ങളും ഇതോടെ പുറത്ത് വന്ന് കഴിഞ്ഞു.
തിരക്കിട്ട പ്രചാരണത്തിൽ ബിജെപി സ്ഥാനാർത്ഥി നടൻ കൃഷ്ണകുമാർ- ചിത്രങ്ങൾ കാണാം

ധര്‍മ്മജന്‍റെ സ്വത്ത്
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ചലച്ചിത്ര നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കും ഭാര്യ അനൂജയ്ക്ക് വിവിധ ബാങ്കുകളിലുമായി 63.98 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഉള്ളത്. ഇതില്‍ 37.49 ലക്ഷം രൂപയാണ് ധര്‍മ്മജന്‍റെ പേരില്‍ നിക്ഷേപായി ഉള്ളത്.

ഭാര്യ അനൂജയുടെ പേരില്‍
ഭാര്യ അനൂജയുടെ പേരിലുള്ളത് 26.48 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ധര്‍മജന്‍റേയും ഭാര്യയുടേയും രണ്ട് ആശ്രിതരുടേയും പേരിലായി 2.70 കോടി രൂപയുടെ സ്വത്താണ് ഉള്ളത്. ധര്‍മജന്‍റെ പേരില്‍ 40.32 ലക്ഷത്തിന്‍റെ കാറും 17.79 ലക്ഷത്തിന്‍റെ ഇന്നോവ കാറുമുണ്ട്. 48000 രൂപ വിലയുള്ള ഒരു സ്കൂട്ടറും ധര്‍മ്മജനുണ്ട്. കാര്‍ഷികേതര ഭൂമിയായി കൃഷി ഭൂമിയും ഉണ്ട്. രണ്ടിന്‍റെയും വില യഥാക്രമം 50 ലക്ഷവും 12.50 ലക്ഷം രൂപയുമാണ്.

വീടിന്‍റെ മതിപ്പ് വില
വീടിന്‍റെ മതിപ്പ് വില 62 ലക്ഷം രൂപയാണ്. അഞ്ച് ലക്ഷത്തിന്‍റെ എല്‍ഐസി പോളിസിയും 60 ലക്ഷത്തിന്‍റെ എസ് ബി ഐ ലൈഫ് പോളിസിയുമുണ്ട്. അഞ്ച് പവന്‍റെ സ്വര്‍ണാഭരണമാണ് ധര്‍മജന്‍റെ കൈവശം ഉള്ളത്. ഇതില്‍ 160000 രൂപ വിലമതിക്കും. ഭാര്യയ്ക്ക് 6.40 ലക്ഷം രൂപ വില വരുന്ന 20 പവന്‍റെ സ്വര്‍ണ്ണാഭരണവുമുണ്ട്.

മക്കളുടെ കൈവശം
ധര്‍മജന്‍റെ മക്കളുടെ കൈവശം 70000 രൂപ വിലമതിക്കുന്ന രണ്ട് പവന്‍ വീതം സ്വര്‍ണ്ണാഭരണമാണ് ഉള്ളത്. 16288726 രൂപയുടെ ജംഗമ സ്വത്താണ് ധര്‍മജന്‍റെ പേരാണ് ഉള്ളത്. ഭാര്യ അനൂജയ്ക്ക് 3293434 രൂപയുടെ ജംഗമ സ്വത്തുണ്ട്. ബിസിനസും അഭിനയവുമാണ് ധര്‍മജന്‍റെ വരുമാന മാര്‍ഗം. ഭാര്യയ്ക്കും ബിസിനസുണ്ട്.

എംകെ മുനീറിന്
കൊടുവള്ളിയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ എംകെ മുനീറിന് 2.2 കോടിയുടെ സ്ഥാവര സ്വത്താണ് ഉള്ളത്. ഇതില്‍ 70 ലക്ഷത്തിന്‍റെ സ്വത്ത് പാരമ്പര്യമായി ലഭിച്ചതും ബാക്കിയുള്ളത് സ്വയാര്‍ജിതവുമാണ്. മുനീറിന്‍റെ പേരില്‍ 11210047 രൂപയുടെ ജംഗമസ്വത്തുക്കളും ഭാര്യക്ക് 10215848 രൂപയുടെ ജംഗമസ്വത്തുക്കളുമുണ്ട്.

ബാങ്കിലെ കടം
അതേസമയം മൂനീറിന് 92 ലക്ഷത്തിന്‍റെ കടമാണ് ഉള്ളത്. കോഴിക്കോട് ടൗണ്‍ ബാങ്കില്‍ 79 ലക്ഷവും നടക്കാവ് എസ്ബിഐ ശാഖയില്‍ 13 ലക്ഷത്തിന്‍റേയും കടമാണുള്ളത്. കാര്‍ വാങ്ങനാണ് എസ് ബി ഐയില്‍ നിന്നും വായ്പ എടുത്തത്. 9.70 ലക്ഷം രൂപയുടെ കാറാണ് മുനീറിന്‍റെ പേരിലുള്ളത്. ഇന്ത്യാവിഷന്‍ കമ്യൂണിക്കേഷനില്‍ 6.01 ലക്ഷത്തിന്‍റേയും ഒലീവ് പബ്ലിക്കേഷനില്‍ 66 ലക്ഷത്തിന്‍റേയും ഓഹരിയുണ്ട്.

മുനീറിന്‍റെ ഭാര്യക്ക്
വളാഞ്ചേരിയില്‍ സ്ഥിതി ചെയ്യുന്ന സിഎച്ച് സ്മാരക ആശുപത്രിയില്‍ 22.80 ലക്ഷത്തിന്‍റെ ഓഹരിയും മുനീറിന്‍റെ പേരിലുണ്ട്. മൂന്നര ലക്ഷത്തിന്‍റെ ഓഹരി സ്പാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലുമുണ്ട്. ഭാര്യക്കും ഒലീവ് പബ്ലിക്കേഷന്‍സിലും പനായി പെട്രോളിയത്തിലും സ്പാനിലും ഓഹരിയുണ്ട്. 13 ക്രിമിനല്‍ കേസാണ് മുനീറിന്‍റെ പേരിലുള്ളത്.

കാരാട്ട് റസാഖിന്
കൊടുവള്ളിയിലെ മുനീറിന്‍റെ എതിരാളിയായ കാരാട്ട് റസാഖിന് 1.34 ലക്ഷത്തിന്‍റെ ബാങ്ക് നിക്ഷേപമുണ്ട്. എന്നാല്‍ സ്വന്തമായി ഭൂമിയും വീടുമില്ല. ഭാര്യയുടെ പേരില്‍ കൊടുവള്ളി മുനിസിപ്പാലിറ്റിയില്‍ സ്ഥലവും അതില്‍ 20000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുമുണ്ട്. ഇതിന്‍റെ മതിപ്പ് വില 65 ലക്ഷം രൂപയാണ്.
Recommended Video

കയ്യിലുള്ളത്
ഭാര്യയുടെ പേരില്‍ 7 ലക്ഷം രൂപ വിലമതിക്കുന്ന 2000 ഗ്രാം സ്വര്‍ണ്ണാഭരണമുണ്ട്. ക്യാഷായി റാസാഖിന്‍റെ കയ്യിലുള്ളത് 12000 രൂപയാണ് ഉള്ളത്. ഭാര്യയുടെ കൈവശം 3000 രൂപയുണ്ട്. 146942 രൂപയുടെ ജംഗമ സ്വത്തുക്കാളാണ് റസാഖിന്‍റെ കൈവശമുള്ളത്. ഭാര്യയുടെ പേരില്‍ 703000 രൂപയുടെ ജംഗമ സ്വത്തുക്കളുണ്ട്.
ശ്വേത ബസുവിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications