Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം നടത്തും: ബദൽ മുന്നണി വിജയിക്കുമെന്ന് എം ടി രമേശ്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് പുരോഗമിക്കുമ്പോൾ വിജയ പ്രതീക്ഷ പങ്കുവെച്ച് ബിജെപി നേതാവ് എംടി രമേശ്. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും യുഡിഎഫിനെയും മറികടന്ന് ബിജെപി വലിയ മുന്നേറ്റം നടത്തും. എൽഡിഎഫിനും യുഡിഎഫിനും പുറമെ മൂന്നാമതൊരു രാഷ്ട്രീയ ശക്തികൂടിയുണ്ടെന്ന് കേരളം ഈ തിരഞ്ഞെടുപ്പോടെ മനസ്സിലാക്കുമെന്നും എംടി രമേശ് പറയുന്നു. ബിജെപി കേരളം ഭരിക്കാൻ പ്രാപ്തമായ പാർട്ടിയാണ് ഈ തെരഞ്ഞെടുപ്പോടെ കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമാകുമെന്നും രമേശ് കൂട്ടിച്ചേർത്തു.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

കേരളത്തിൽ മൂന്നാം മുന്നണി തന്നെ വിജയിക്കുമെന്ന പ്രതീക്ഷയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. കോഴിക്കോട് മൊടക്കല്ലൂർ സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. 'മൂന്നാം ബദലിന് വേണ്ടി വോട്ട് ചെയ്യുന്ന തിരഞ്ഞെടുപ്പാണിതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

mt-ramesh-1601904536-1

പ്രധാനമന്ത്രിയുടെ വികസന രാഷ്ട്രീയത്തെ കേരളം അംഗീകരിക്കുമെന്നും ഇതെല്ലാം കേരളത്തിൽ വോട്ടായി മാറുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ. സംസ്ഥാനത്ത് പാർട്ടിക്ക് ഉജ്വല മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നും പാർട്ടി നേരത്തെ തന്നെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഫലം പുറത്തുവരുമ്പോൾ ഇടത് വലത് മുന്നണികൾക്ക് തിരിച്ചടി നേരിടേണ്ടി വരുമെന്നും സീറ്റുകളിൽ കുറവുണ്ടാകുമെന്നും വോട്ടിംഗ് ശതമാനത്തിൽ വലിയ ഇടിവുണ്ടാകും സുരേന്ദ്രൻ കൂട്ടിച്ചേർക്കുന്നു. അതേ സമയം വോട്ടിനൊപ്പം സീറ്റുകളുടെ കാര്യത്തിലും എൻഡിഎ ശക്തമായ മുന്നേറ്റം നടത്തുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+