പേരാമ്പ്രയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്; വ്യവസായ പ്രമുഖന്‍ സിഎച്ച് ഇബ്രാഹീം കുട്ടി
കോഴിക്കോട്: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി പ്രചാരണം തുടങ്ങിയിട്ട് ആഴ്ച ഒന്നായെങ്കിലും രണ്ട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാന്‍ യുഡിഎഫിന് ഇതുവരെ സാധിച്ചിരുന്നില്ല. എല്‍ഡിഎഫില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്തും മന്ത്രി ടിപി രാമകൃഷ്ണന്‍ മത്സരിക്കുന്ന പേരാമ്പ്രയിലുമാണ് യുഡിഎഫിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ സാധിക്കാതിരുന്നത്. യുഡിഎഫിലെ സീറ്റ് വിഭജനത്തില്‍ ആദ്യം ഫോര്‍വേഡ് ബ്ലോക്കിന് ലഭിച്ച സീറ്റ് അവര്‍ പിന്‍മാറിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കുകയായിരുന്നു. ലീഗിന് ഇത്തവണ അധികമായി ലഭിച്ച സീറ്റുകളില്‍ ഒന്നാണ് പേരാമ്പ്ര. ഇവിടെ യുഡിഎഫിന് അകത്തും ലീഗില്‍ തന്നെയും തര്‍ക്കം രൂക്ഷമായിരുന്നു. ഒടുവില്‍ ഈ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് മുസ്ലിം ലീഗ്. നേരത്തെ പരിഗണിച്ച സിഎച്ച് ഇബ്രാഹീം കുട്ടിയാണ് സ്ഥാനാര്‍ത്ഥി.
ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം

സീറ്റ് വിഭജനം
യുഡിഎഫില്‍ പതിറ്റാണ്ടുകളായി കേരള കോണ്‍ഗ്രസ് എം മത്സരിച്ച് വരുന്ന സീറ്റായിരുന്നു പേരാമ്പ്ര. ഇത്തവണ അവര്‍ മുന്നണി വിട്ടതോടെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു മണ്ഡലത്തിലെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും. എന്നാല്‍ സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോള്‍ പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗിന് ലഭിച്ചു.

സി എച്ച് ഇബ്രാഹിം
പ്രവാസി വ്യവസായിയായ സി എച്ച് ഇബ്രാഹിം കുട്ടിയെ പേരാമ്പ്രയില്‍ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു മുസ്ലിം ലീഗ് നേതൃത്വം ആദ്യം മുതല്‍ തന്നെ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ വലിയ പ്രതിഷേധമായിരുന്നു പേരാമ്പ്ര മണ്ഡലത്തിലെ മുസ്ലിം ലീഗില്‍ നിന്നും നത്നെ ഉയര്‍ന്ന് വന്നത്. പ്രതിഷേധം മറികടന്നും തീരുമാനവുമായി ലീഗ് നേതൃത്വം മുന്നോട്ട് പോവാന്‍ തീരുമാനിച്ചതോടെ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് ഉള്‍പ്പടേയുള്ള കടുത്ത നടപടി കളിലേക്ക് പോവാന്‍ മണ്ഡലം കമ്മറ്റി ആലോചിച്ചു.

പെയ്ഡ് സീറ്റ് ആരോപണം
ഇതോടെയാണ് പേരാമ്പ്രയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുസ്ലിം ലീഗ് മാറ്റി വെച്ചത്. പേരാമ്പ്രയില്‍ പെയ്ഡ് സീറ്റാണെന്ന ആരോപണമാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തന്നെ ആരോപിച്ചിരുന്നു കുഞ്ഞാലിക്കുട്ടിക്കെതിരേയായിരുന്നു ആരോപണത്തിന്‍റെ മുന നീളുന്നത്. പ്രതിഷേധങ്ങള്‍ ഇത്തരത്തില്‍ ശക്തമായിരുന്നെങ്കിലും ഇബ്രാഹീം കുട്ടിക്ക് പകരം മറ്റൊരാളെ മുസ്ലിം ലീഗ് നേതൃത്വം ഇതുവരെ ആലോചിച്ചിച്ചിരുന്നില്ല.

നല്‍കിയ പേരില്‍
തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി മണ്ഡലത്തിലെ നേതാക്കള്‍ പലതവണ പാണക്കാട് എത്തി തങ്ങള്‍ ഉള്‍പ്പടേയുള്ള മുതര്‍ന്ന നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്. സീറ്റ് പാര്‍ട്ടിക്ക് ലഭിക്കുകയാണെങ്കില്‍ പരിഗണിക്കാനായി മണ്ഡലം കമ്മറ്റി മേല്‍ഘടങ്ങള്‍ക്ക് നല്‍കിയ പട്ടികയില്‍ ഒരിടത്തും ഇബ്രാഹീം കുട്ടിയുടെ പേര് ഉണ്ടായിരുന്നില്ല.

മണ്ഡലം കമ്മറ്റി നല്‍കിയത്
സിപിഎ. അസീസ്, സി.ടി. ഇസ്മയില്‍, മിസ്ഹബ് കീഴരിയൂര്‍, എ.വി. അബ്ദുള്ളഹാജി തുടങ്ങിയവരുടെ പേരുകളായിരുന്നു മണ്ഡലം കമ്മറ്റികള്‍ നല്‍കിയത്. ഈ പേരുകള്‍ തള്ളിക്കൊണ്ടാണ് ഇബ്രാഹീം കുട്ടിയെ പരിഗണിക്കാന്‍ നേതൃത്വം തീരുമാനിച്ചത്. അതേസമയം ലീഗില്‍ തര്‍ക്കം നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടി സീറ്റ് പാര്‍ട്ടി ഏറ്റെടുക്കണമെന്ന ആവശ്യം മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമാക്കിയിരുന്നു.

കോണ്‍ഗ്രസിലും പ്രതിഷേധം
സീറ്റ് ലീഗിന് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ നേരത്തെ തന്നെ പ്രതിഷേധം ഉണ്ട്. ഇതിനിടയിലാണ് ലീഗിലെ സ്ഥാനാര്‍ത്ഥി തര്‍ക്കവും. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുക, അല്ലെങ്കില്‍ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കുകയെന്ന നിര്‍ദേശമായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ട് വെച്ചത്.

അനുനയ നീക്കം
സീറ്റ് മുസ്ലീം ലീഗിന് വിട്ട് നല്‍കിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന പ്രഖ്യാപനവുമായി നേരത്തെ കോണ്‍ഗ്രസ് വിട്ട ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. ആവശ്യപ്പെടാതെയാണ് ലീഗിന് പേരാമ്പ്ര സീറ്റ് നല്‍കിയതെന്നാണ് ഇവരുടെ ആരോപനം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ നടത്തി കോണ്‍ഗ്രസ് വിമതരായി തന്നെ മത്സരിക്കാനാണ് ഇവരുടെ നീക്കം. സ്ഥാനാര്‍ത്ഥി പ്രഖ്യാപം വന്നതോടെ ഇവരെ അനുനയിപ്പിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്.
ക്യൂട്ടായി മഹിമ നമ്പ്യാര്‍: ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications