കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എൽജെഡിയിലും പോര്: സ്ഥാനാർത്ഥി നിർണ്ണയ ചർച്ചയ്ക്കിടെ ശ്രേയാംസ് കുമാർ ഇറങ്ങിപ്പോയി

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ എല്‍ജെഡിയില്‍ തര്‍ക്കം. കോഴിക്കോട് വിളിച്ചുചേർത്ത സംസ്ഥാന സമിതി യോഗത്തില്‍നിന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാര്‍ ഇറങ്ങിപ്പോവുകയായിരുന്നു. യോഗത്തില്‍ മുന്‍മന്ത്രി കെപി മോഹനനെതിരെ എംവി ശ്രേയാംസ്കൂമാർ പരസ്യമായി വിമർശനമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. മോഹനന്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിയാക്കിയെന്നാണ് അദ്ദേഹത്തിന്റെ രൂക്ഷ വിമര്‍ശനം.

പറവൂരില്‍ വമ്പന്‍ പ്രഖ്യാപത്തിനൊരുങ്ങി സിപിഐ; സതീശനെതിരെ എന്‍എം പിയേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായേക്കുംപറവൂരില്‍ വമ്പന്‍ പ്രഖ്യാപത്തിനൊരുങ്ങി സിപിഐ; സതീശനെതിരെ എന്‍എം പിയേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായേക്കും

Recommended Video

cmsvideo
#KLElection 2021 അങ്കത്തിന് തയ്യാറെടുത്ത് എൽ ജെ ഡി; കൽപ്പറ്റയിൽ ശ്രേയാംസ് കുമാർ

കെപി മോഹനന് പുറമേ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനേത്ത് ചന്ദ്രനും മുന്നണി മാറ്റത്തിന് തടസം നിന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിയ്ക്ക് മുന്നണിയിൽ കാര്യമായ പരിഗണന ലഭിക്കാത്തതിനുള്ള കാരം ഇതാണെന്നുമാണ് ശ്രേയാംകുമാറിന്റെ വിമർശനം. എല്‍ഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ എല്‍ജെഡിക്ക് നേരത്തെ എട്ടുസീറ്റുകളാണ് ലഭിച്ചത്. എൽഡിഎഫ് വിട്ട് യുഡിഎഫിലെത്തിയപ്പോൾ ഏഴുസീറ്റുകളിലേക്ക് എൽജെഡി ഒതുങ്ങി. യുഡിഎഫ് വിട്ട് വീണ്ടും എല്‍ഡിഎഫിലെത്തിയതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയ്ക്ക് കാര്യമായ പരിഗണന ലഭിച്ചില്ലെന്നാണ് ആക്ഷേപം. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടതായി വന്നു. ഇതോടെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം . ഇതാണ് ശ്രേയാംസ് കുമാറിനെ ചൊടിപ്പിച്ചത്.

തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റു, ചിത്രങ്ങള്‍ കാണാം

mvaa-1598275019

കൂത്തുപറമ്പിൽ എല്‍ജെഡി ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കെപി മോഹനൻ പ്രചാരണം നടത്തിയിരുന്നു. ഇതും ശ്രേയാംസ്കുമാറിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതോടെ ചർച്ച നടക്കുന്നതിനിടെ
ഏകപക്ഷീയമായി തീരുമാനങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ തനിക്ക് ചര്‍ച്ചയുടെ ഭാഗമാകാന്‍ താല്‍പര്യമില്ലെന്ന് തുറന്നുപറഞ്ഞുകൊണ്ടാണ് ശ്രേയാംസ്കുമാർ ഇറങ്ങിപ്പോയിട്ടുള്ളത്. എന്നാൽ പിന്നീട് അദ്ദേഹത്തെ അനുനയിപ്പിച്ച് യോഗത്തിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തിട്ടുണ്ട്.

നടി ആഷിക രംഗനാഥിന്റെ ഏറ്റവും പുതിയ മനോഹരമായ ചിത്രങ്ങള്‍ കാണാം

കല്‍പറ്റ, കൂത്തുപറമ്പ്, വടകര സീറ്റുകളാണ് ഇത്തവണ എല്‍ജെഡിയ്ക്കായി എൽഡിഎഫ് വിട്ടുനൽകിയിട്ടുള്ളത്. സീറ്റുകള്‍ നൽകാൻ ധാരണയായെങ്കിലും ഈ മൂന്ന് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയാണ് തർക്കം രൂക്ഷമാകുന്നത്. വടകര സീറ്റിന് വേണ്ടി മനേത്ത് ചന്ദ്രനും പ്രേംനാഥും ഉള്‍ ഒപ്പെടെ ന്നിലധികം പേർ അവകാശ വാദമുന്നയിക്കുന്നുണ്ട്. കൂത്തുപറമ്പില്‍ കെപി മോഹനന്‍ തന്നെ മത്സരിക്കുമെന്ന് ഏകദേശം ധാരണയായിരുന്നുവെങ്കിലും സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് തർക്കം തുടരുന്നുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശ്രേയാംസ്‌കുമാര്‍ നേരത്തെ നിലപാട് വ്യക്തമാത്തിയിരുന്നു. എന്നാൽ കല്‍പ്പറ്റയിൽ അദ്ദേഹം തന്നെ മത്സരിക്കണമെന്ന ആവശ്യം എൽജെഡി സ്ഥാന സമിതിയില്‍ ഉയരുന്നുണ്ട്. ഇന്ന് വൈകീട്ട് ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡില്‍വെച്ച് സ്ഥാനാര്‍ത്ഥി നിർണ്ണയത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുറ്റ്യാടിയിൽ വിമത നീക്കം? നേതൃത്വത്തോട് ഇടഞ്ഞ് സിപിഎം പ്രവർത്തകർ, ഇന്ന് വീണ്ടും പ്രതിഷേധംകുറ്റ്യാടിയിൽ വിമത നീക്കം? നേതൃത്വത്തോട് ഇടഞ്ഞ് സിപിഎം പ്രവർത്തകർ, ഇന്ന് വീണ്ടും പ്രതിഷേധം

Kozhikode
English summary
Kerala assembly election 2021: Clashes in LJD over seat division and candidature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X