തിരുവമ്പാടി സീറ്റിനെച്ചൊല്ലി പോര്: സിപി ജോണിനായി സീറ്റ് ചോദിച്ച് കോൺഗ്രസ്, വഴങ്ങാതെ ലീഗ്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകള്‍ക്കിടെ തിരുവമ്പാടി സീറ്റ് വിട്ടുനൽകണമെന്ന ആവശ്യമുയരുന്നു. സിഎംപി നേതാവ് സിപി ജോണിനെ തിരുവമ്പാടിയിൽ മത്സരിപ്പിക്കുന്നതിന് വേണ്ടി സീറ്റ് വിട്ടുനല്‍കുമോ എന്നാണ് ലീഗിനോട് കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുള്ള ആവശ്യം. തിരഞ്ഞെടുപ്പിന് മുന്നോടിയായി 23-ന് നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ആവശ്യം കോൺഗ്രസ് ഉന്നയിച്ചത്. ഇതോടെ സീറ്റ് വിട്ടുനല്‍കാനാവില്ലെന്നാണ് ലീഗ് നേതാക്കള്‍ നല്കിയ മറുപടി. മാര്‍ച്ച് 1-ന് നടക്കുന്ന കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ചയിലായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകുക.
കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം
തിരുവനന്തപുരത്തെ 14 സീറ്റിലും ബിജെപി വിജയിക്കും, അധികം വോട്ട് ഇനി വേണ്ടെന്ന് കുമ്മനം രാജശേഖരൻ

വഴങ്ങില്ലെന്ന് ലീഗ്
ചൊവ്വാഴ്ച വിളിച്ചുചേർത്ത ഉഭയകക്ഷി ചര്‍ച്ചക്കിടെയാണ് സി പി ജോണിന് തിരുവമ്പാടി സീറ്റ് നല്‍കാമോയെന്ന് കോണ്‍ഗ്രസ് ആരാഞ്ഞത്. ഈ സീറ്റ് വിട്ടുനൽകില്ലെന്നായിരുന്നു ലീഗിന്റെ മറുപടി. ഇതോടെ ഒരു തവണ കൂടി ആലോചിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് മുന്നോട്ട് വെച്ച കോൺഗ്രസ് ഒരു തവണത്തേക്ക് മാത്രം ഈ സീറ്റ് നല്കിയാല് മതിയെന്നും പറഞ്ഞിരുന്നു. ഒന്നാം തീയതി നടക്കുന്നാനിരിക്കുന്ന ലീഗ്- കോൺഗ്രസ് ഉഭയകക്ഷി ചര്‍ച്ചയില്‍ ഈ വിഷയം വീണ്ടും വരുമെങ്കിലും കോൺഗ്രസിന്റെ ഈ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണ് ലീഗ് നേത്യത്വം. പ്രാദേശിക നേതൃത്വത്തിൽ ഇക്കാര്യത്തിൽ എതിർപ്പ് ഉയർന്നുവന്നിട്ടുണ്ട്. ഇനി അഥവാ തിരുവമ്പാടി വിട്ടുനൽകിയാൽ തന്നെ കോൺഗ്രസിന് മറ്റൊരു വിജയ സാധ്യതയുള്ള സീറ്റ് ലീഗിനായി കണ്ടെത്തേണ്ടതായി വരും.

കൽപ്പറ്റയോ തിരുവമ്പാടിയോ?
ക്രിസ്ത്യാനികള്‍ കൂടുതലുള്ള തിരുമ്പാടിയിലോ കല്‍പ്പറ്റയിലോ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യം താമരശ്ശേരി രൂപത ഉന്നയിച്ചിരുന്നു. കൂടാതെ ഇക്കാര്യം കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ഗാന്ധിയെ നേരിൽ കണ്ട് പറയുകയും ചെയ്തുിരുന്നു. തിരുവമ്പാടിയില്‍ സി പി ജോണ്‍ വന്നാല്‍ കല്‍പ്പറ്റയില്‍ ടി സിദ്ദീഖിനെ മത്സരിപ്പിക്കാമെന്നും കോണ്‍ഗ്രസ് നേത്യത്വം കണക്കുകൂട്ടുന്നുണ്ട്. നേരത്തെയും തിരുവമ്പാടി സീറ്റിന് വേണ്ടി കോണ്‍ഗ്രസ് സകല തന്ത്രങ്ങളും പയറ്റിയെങ്കിലും വിട്ടുനൽകാനാവില്ലെന്ന നിലപാടിൽ ലീഗ് ഉറച്ചുനിൽക്കുകയായിരുന്നു. അതേ സമയം വിജയസാധ്യതയുള്ള സീറ്റല്ല ലഭിക്കുന്നതെങ്കിൽ ഇത്തവണ മത്സരിക്കേണ്ടന്ന തീരുമാനത്തിലാണ് സിപി ജോൺ.

കുന്ദമംഗലത്ത് ലീഗ്
കുന്നമംഗലം സീറ്റ് മുസ്ലിം ലീഗ് ഏതാണ്ടുറപ്പിച്ച മട്ടാണുള്ളത്. യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് നജീബ് കാന്തപുരമായിരിക്കും ഈ മണ്ഡലത്തിൽ മത്സരിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരിയും കുന്നമംഗവും കോൺഗ്രസും ലീഗും തമ്മിൽ വെച്ച് മാറിയിരുന്നു. എന്നാൽ ഇത്തവണ കുന്ദമംഗലത്ത് ലീഗും ബാലുശ്ശേരിയിൽ കോൺഗ്രസും തന്നെ മത്സരിക്കും. 2011ലും ഇതേ രീതിയായിരുന്നു പിന്തുടർന്നത്.

മലപ്പുറത്ത് എന്ത്?
മുസ്ലിം ലീഗിന് കാര്യമായ സ്വാധീനമുള്ള മലപ്പുറം ജില്ലയിൽ നിലമ്പൂരും തവനൂരും കോൺഗ്രസിൽ നിന്ന് ഏറ്റെടുത്ത് മത്സരിച്ചാൽ ഈ സീറ്റുകളെല്ലാം പിടിച്ചെടുക്കാമെന്നാണ് ലീഗ് കരുതുന്നത്. മലപ്പുറം ജില്ലയിലെ 16 സീറ്റുകളിൽ 12 ഇടത്തും ലീഗ് തന്നെയാണ് മത്സരിക്കുന്നത്. ഇനിയും കൂടുതൽ സീറ്റുകളാവശ്യപ്പെടാനും സമ്മർദ്ദം ചെലുത്താനും പരിധികളുണ്ട്. എന്നാൽ കോൺഗ്രസ് നിർണ്ണായക സീറ്റുകള്‍ നൽകാൻ സന്നദ്ധമായാൽ ലീഗിന് നേട്ടം കൊയ്യാനും സാധിക്കും.

കോൺഗ്രസ്- കേരള കോൺഗ്രസ് സീറ്റ് ധാരണ
കേരള കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകളാണ് ഇപ്പോള്‍ യുഡിഎഫിൽ പ്രതിസന്ധിയായി തുടരുന്നത്. 12 സീറ്റുകള്‍ വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് കേരള കോൺഗ്രസ്. എന്നാൽ പരമാവധി ഒമ്പത് സീറ്റുകള്‍ മാത്രമേ നൽകാൻ കഴിയൂ എന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും പിജെ ജോസഫ് ഇതുവരെയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല.
ഗ്ലാമറസ്സായി പേളി- ചിത്രങ്ങൾ കാണാം