കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലീഗ് മാറിക്കളിച്ചു, കോഴിക്കോട് ഇത്തവണയും നിലം തൊടാതെ കോണ്‍ഗ്രസ്; 15 വര്‍ഷം സംപൂജ്യര്‍

Google Oneindia Malayalam News

കോഴിക്കോട്: 20 വര്‍ഷങ്ങള്‍ക്ക് ശേഷം ജില്ലയില്‍ നിന്നും ഒരു പാര്‍ട്ടി എംഎല്‍എ എന്ന കോണ്‍ഗ്രസിന്‍റെ സ്വപ്നം കോഴിക്കോട് ജില്ലയില്‍ ഇത്തവണയും സഫലമായില്ല. മത്സരിച്ച എല്ലായിടത്തും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ദയനീയമായി പരാജയപ്പെട്ടു. ഒരിടത്ത് പോലും മികച്ച മത്സരം കാഴ്ചവെക്കാന്‍ സാധിച്ചില്ല. ബാലുശ്ശേരിയില്‍ സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ഇറക്കിയ പരീക്ഷണം നിലം തൊട്ടില്ല. ഇടത് തരംഗത്തിന്‍റെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഈ തോല്‍വിയെ എഴുതി തള്ളാന്‍ നേതാക്കള്‍ക്ക് കഴിയില്ലെന്നാണ് പ്രവര്‍ത്തകര്‍ തന്നെ അഭിപ്രായപ്പെടുന്നത്.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

നാല് തിരഞ്ഞെടുപ്പിലും

നാല് തിരഞ്ഞെടുപ്പിലും

2001 ലാണ് കോണ്‍ഗ്രസിന് കോഴിക്കോട് ജില്ലയില്‍ നിന്നും അവസാനാമായി ഒരു എംഎല്‍എ ഉണ്ടാവുന്നത്. അന്ന് കൊയിലാണ്ടിയില്‍ നിന്ന് ശങ്കരനും കോഴിക്കോട് ഒന്നില്‍ നിന്ന് സുജനപാലും വിജയിച്ചു. അതിന് ശേഷം നടന്ന നാല് തിരഞ്ഞെടുപ്പില്‍ ഒന്നില്‍ പോലും ആരും വിജയിച്ചില്ല. യുഡിഎഫില്‍ ലീഗ് മാത്രമാണ് ജില്ലയില്‍ സ്ഥിരമായി ജയിച്ച് വരുന്നത്.

കക്ഷി നില

കക്ഷി നില

2016 ല്‍ ആകെയുള്ള 13 ല്‍ 11 മണ്ഡലങ്ങളും എല്‍ഡിഎഫ് പിടിച്ചപ്പോള്‍ ശേഷിച്ച കുറ്റ്യാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളില്‍ ലീഗ് വിജയിച്ചു. ഇത്തവണയും യുഡിഎഫ്-2, എല്‍ഡിഎഫ്-13 എന്നതാണ് സ്ഥിതി. എന്നാല്‍ സീറ്റുകളില്‍ മാറ്റമായി. രണ്ട് സിറ്റിങ് സീറ്റുകള്‍ നഷ്ടമായ ലീഗിന് കൊടുവള്ളി സൗത്ത് പിടിക്കാന്‍ കഴിഞ്ഞത് ആശ്വാസമായി.

വടകരയില്‍ ആര്‍എംപി

വടകരയില്‍ ആര്‍എംപി

യുഡിഎഫ് വിജയിച്ച മറ്റൊരു സീറ്റ് വടകരയാണ്. അവിടെ മത്സരിച്ചത് ആവട്ടെ ആര്‍എംപി നേതാവ് കെകെ രമയും. എവിടെയും കോണ്‍ഗ്രസ് നിലം തൊട്ടില്ലെന്ന് സാരം. സീറ്റ് വിഭജനത്തിന്‍റെ കാര്യത്തില്‍ അടക്കം പാര്‍ട്ടി നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ വലിയ അഭിപ്രായ വ്യത്യാസം ഉണ്ട്. മത്സരിക്കാന്‍ ലഭിച്ച സീറ്റുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി.

സീറ്റുകള്‍ വിട്ടുകൊടുത്തു

സീറ്റുകള്‍ വിട്ടുകൊടുത്തു

കേരള കോണ്‍ഗ്രസ്, എല്‍ജെഡി എന്നീ രണ്ട് കക്ഷികള്‍ മുന്നണി വിട്ട് പോയതിലൂടെ അധികമായി ലഭിച്ച 3 സീറ്റുകളില്‍ ഒന്നില്‍ പോലും മത്സരിക്കാന്‍ കോണ്‍ഗ്രസിന് ഇത്തവണ സാധിച്ചില്ല. എല്‍ജെഡിയുടെ സീറ്റായിരുന്ന വടകര ആര്‍എംപിക്ക് കൊടുത്തപ്പോള്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച് വന്നിരുന്ന പേരാമ്പ്ര മുസ്ലിം ലീഗിനും കൊടുത്തു.

പാളിയ ധര്‍മ്മജന്‍ പരീക്ഷണം

പാളിയ ധര്‍മ്മജന്‍ പരീക്ഷണം

എല്‍ജെഡി മത്സരിച്ചിരുന്ന മറ്റൊരു സീറ്റായിരുന്ന എലത്തൂര്‍ മുന്നണിയിലേക്ക് പുതുതായി വന്ന മാണി സി കാപ്പന്‍റെ പാര്‍ട്ടിക്കാണ് കോണ്‍ഗ്രസ് വിട്ടുകൊടുത്തത്. ബാലുശ്ശേരിയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ഇറക്കിയതും മത്സരിക്കുന്ന ജില്ലയില്‍ നിന്നുള്ള നേതാക്കളുടെ സാധ്യത വീണ്ടും കുറച്ചു.

ഉറപ്പിച്ച രണ്ട് സീറ്റുകള്‍

ഉറപ്പിച്ച രണ്ട് സീറ്റുകള്‍

ഏറ്റവും കുറഞ്ഞത് 2 സീറ്റിലെങ്കിലും കോണ്‍ഗ്രസ് ജില്ലയില്‍ ഇത്തവണ വിജയം ഉറപ്പിച്ചിരുന്നു. കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത് സീറ്റുകളിലായിരുന്നു പ്രതീക്ഷ. ബാലുശ്ശേരി, നാദാപുരം മണ്ഡലങ്ങളിലും വിജയ സാധ്യത കണ്ടു. എന്നാല്‍ ഗ്രൂപ്പിന് അനുസരിച്ച് സ്ഥാനാര്‍ത്ഥികളെ ഇറക്കിയതും പ്ര​ചാ​ര​ണം ന​യി​ക്കാ​നും ആ​സൂ​ത്ര​ണ​ത്തി​നും ആ​ളി​ല്ലാ​തായതും കോണ്‍ഗ്രസിനെ ഇത്തവണ പൂജ്യത്തില്‍ ഒതുക്കി.

പ്രചാരണം

പ്രചാരണം

അമിത പ്രതീക്ഷ പുലര്‍ത്തിയ ജില്ലാ നേതൃത്വത്തിനും തോല്‍വി കനത്ത ആഘാതമാണ്. കെ മുരളീധരന്‍ എംപിയെ പോലുള്ള ജനകീയ നേതാക്കള്‍ പ്രചരണത്തില്‍ ഇല്ലാത്തും തിരിച്ചടിയായി. പതിവില്‍ നിന്നും വ്യത്യസ്തമായി മുസ്ലിം ലീഗ് ഇത്തവണ അവര്‍ക്ക് ലഭിച്ച മണ്ഡലത്തിലായിരുന്നു പ്രചരണത്തില്‍ കൂടുതലും ശ്രദ്ധേ കേന്ദ്രീകരിച്ചത്. യുഡിഎഫിന്‍റെ പ്രചാരണത്തെ ചലിപ്പിക്കുന്ന ലീഗിന്‍റെ ഈ നീക്കം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി.

ലീഗിന്‍റെ കളി

ലീഗിന്‍റെ കളി


നാദാപുരം ലീഗ് ശക്തി കേന്ദ്രമാണെങ്കിലും അവരുടെ സിറ്റിങ് കേന്ദ്രമായ കുറ്റ്യാടിയില്‍ ശക്തമായ മത്സരം നേരിട്ടതിനാല്‍ നാദാപുരത്തെ അടക്കം ലീഗ് പ്രവര്‍ത്തകര്‍ കേന്ദ്രീകരിച്ചത് കുറ്റ്യാടിയിലാണ്. വിജയം പ്രതീക്ഷിച്ച മറ്റൊരു മണ്ഡലമായ കൊയിലാണ്ടിയിലെ ലീഗുകാരുടെ ശ്രദ്ധ വടകരയിലേക്കും പേരാമ്പ്രയിലേക്കും പോയി. മണ്ഡലം മാറിയുള്ള ലീഗുകാരുടെ ഈ

കോഴിക്കോട് നോര്‍ത്തില്‍

കോഴിക്കോട് നോര്‍ത്തില്‍

കോഴിക്കോട് നോര്‍ത്തില്‍ വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രചരണ രംഗത്ത് വേണ്ടത്ര പിന്തുണ നല്‍കാന്‍ നേതൃത്വത്തിന് സാധിച്ചില്ല. നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും വി​കാ​രം മാ​നി​ക്കാ​തെ എ​ലത്തൂര്‍ സീറ്റ് എന്‍സികെയ്ക്ക് നല്‍കിയതിലെ പ്രതിഷേധം കോഴിക്കോട് നോര്‍ത്ത് ഉള്‍പ്പടെയുള്ള മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിച്ചു.

ഗ്രൂപ്പ് കളി

ഗ്രൂപ്പ് കളി

കൊയിലാണ്ടി, നാദാപുരം സീറ്റുകള്‍ ഐ ഗ്രൂപ്പ് ഇത്തവണയും കരസ്ഥമാക്കി. രണ്ടിടത്തും കഴിഞ്ഞ തവണ തോറ്റ സ്ഥാനാര്‍ത്ഥികളെയായിരുന്നു വീണ്ടും ഇറക്കിയത്. അ​ഭി​ജി​ത്തി​ന്​ ​െകാ​യി​ലാ​ണ്ടി​യി​ൽ കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ണ്ടാ​യി​രുന്നെങ്കിലും സീറ്റ് വിട്ടുകൊടുക്കാന്‍ ഐ ഗ്രൂപ്പും സുബ്രഹ്മണ്യനും തയ്യാറായില്ല.

മനോഹരം രമ്യ പാണ്ഡ്യന്‍; നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

Recommended Video

cmsvideo
പാലക്കാടിനു നന്ദി- ഷാഫി പറമ്പിൽ Live Video | Oneindia Malayalam

Kozhikode
English summary
kerala assembly election 2021; Congress could not win again In Kozhikode district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X