കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകരയില്‍ ആര്‍എംപി സഖ്യമുണ്ടായേക്കില്ല, കോണ്‍ഗ്രസ്, ഒറ്റയ്ക്ക് മത്സരിക്കും, ആര്‍എംപിക്ക് എന്‍ വേണു?

Google Oneindia Malayalam News

കോഴിക്കോട്: വടകരയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാന്‍ സാധ്യത. ആര്‍എംപിയുമായുള്ള സഖ്യത്തിന് ഇതുവരെ കോണ്‍ഗ്രസ് മുന്‍കൈ എടുത്തിട്ടില്ല. ഒരുവശത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ആര്‍എംപി മുന്നോട്ട് പോവുകയാണ്. അവര്‍ ഏകദേശം സ്ഥാനാര്‍ത്ഥിയെയും തീരുമാനിച്ചിട്ടുണ്ട്. കെകെ രമ മത്സരിക്കില്ലെന്ന് ഉറപ്പാണ്. ഇത്തവണ സഖ്യം വേണമെന്ന് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെല്ലാം അഭിപ്രായപ്പെട്ടിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അതേ അഭിപ്രായമാണ് ഉള്ളത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം ഉണ്ടായ പ്രശ്‌നങ്ങള്‍ കാരണം കോണ്‍ഗ്രസ് സഖ്യത്തിന് മടിക്കുകയാണ്.

1

സഖ്യ ചര്‍ച്ചയ്ക്കായി തങ്ങളെ ഇതുവരെ കോണ്‍ഗ്രസ് നേതാക്കള്‍ സമീപിച്ചിട്ടില്ലെന്ന് ആര്‍എംപി നേതൃത്വത്തില്‍ പറയുന്നു. കോണ്‍ഗ്രസ് ഇവിടെ പ്രമുഖരെ തന്നെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ്. സഖ്യകക്ഷികള്‍ക്കായി കൂടുതല്‍ സീറ്റുകള്‍ നല്‍കുകയും, കൂടുതല്‍ സീറ്റില്‍ മത്സരിക്കുകയും ചെയ്യുക എന്നതാണ് കോണ്‍ഗ്രസിന്റെ ഇത്തവണത്തെ നയം. മുസ്ലീം ലീഗിന് പരമാവധി മൂന്ന് സീറ്റ് വരെ മാത്രമേ നല്‍കൂ എന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇത്തവണ വടകര ആര്‍ക്കും നല്‍കേണ്ടതില്ലെന്നാണ് തീരുമാനം എന്ന് സൂചനയുണ്ട്. അങ്ങനെയെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അടക്കം മത്സരിപ്പിക്കാനുള്ള സാധ്യതയുണ്ട്.

ആര്‍എംപി എന്‍ വേണുവിനെ വടകരയില്‍ മത്സരിപ്പിക്കാനാണ് ശ്രമിക്കുന്നത്. കെകെ രമ മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്ന് നേരത്തെ കോണ്‍ഗ്രസ് അറിയിച്ചിരുന്നു. എന്നാല്‍ ആര്‍എംപിയുടെ തീരുമാനപ്രകാരം രമ മത്സരിക്കില്ല. അതേസമയം സഖ്യം ഉണ്ടാക്കുന്നതിനെ കുറിച്ച് ഔദ്യോഗിക ചര്‍ച്ചകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ വടകരയില്‍ ആര്‍എംപി-കോണ്‍ഗ്രസ് സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നത് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. മുല്ലപ്പള്ളിയുടെ വാര്‍ഡായ കല്ലാമലയില്‍ അടക്കം സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

രണ്ടാംഘട്ട കൊറോണ വാക്‌സിനേഷന്‍ തുടങ്ങി: ചിത്രങ്ങള്‍

അതേസമയം മുല്ലപ്പള്ളിക്ക് ഇപ്പോള്‍ സഖ്യത്തിന് താല്‍പര്യമില്ലെന്നാണ് സൂചന. എന്നാല്‍ കെ മുരളീധരന്‍ നേരത്തെ തന്നെ ആര്‍എംപിയുടെ സഖ്യം വേണമെന്ന നിലപാടിലായിരുന്നു. വടകരയില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി എല്‍ജെഡിയുടെ മനയത്ത് ചന്ദ്രനായിരിക്കും വരിക. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഐ മൂസ, കോട്ടയില്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. സഖ്യമില്ലാതിരിക്കുന്നത് വടകരയില്‍ വലിയ വെല്ലുവിളി കോണ്‍ഗ്രസിനുണ്ടാക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുരളീധരന്റെ വന്‍ വിജയത്തിന് പിന്നില്‍ ആര്‍എംപിയുടെ കരുത്തുമുണ്ടായിരുന്നു. ഇത്തവണ വോട്ട് ചോരാനാണ് സാധ്യത.

കറുപ്പിൽ ഗ്ലാമർ ലുക്കിൽ നടി സുർഭി ജ്യോതിയുടെ ചിത്രങ്ങൾ

Kozhikode
English summary
kerala assembly election 2021: congress may not have an alliance with rmp in vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X