കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകരയിലെ സഖ്യ നീക്കം പാളി; ആര്‍എംപിയില്‍ നീന്നും സീറ്റ് തിരിച്ചെടുത്ത് കോണ്‍ഗ്രസ്

Google Oneindia Malayalam News

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എംപി-യുഡിഎഫ് നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ വികസന മുന്നണിക്ക് വടകര മേഖലയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിരുന്നു. ഇതോടെയാണ് നിയമസഭ തിരഞ്ഞെടുപ്പിലും സഖ്യം ഉണ്ടായേക്കുമെന്ന പ്രചാരണം ശക്തമായത്. ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായെങ്കിലും പരസ്പരം സഹകരിക്കാമെന്ന ധാരണയിലായിരുന്നു ഇരു വിഭാഗവും. കെകെ രമയെ മത്സരിപ്പിക്കണമെന്നതായിരുന്നു കോണ്‍ഗ്രസിന്‍റെ ആവശ്യം. എന്നാല്‍ ഇതിന് ആര്‍എംപി തയ്യാറാവാതിരുന്നതോടെ സീറ്റ് തിരികെ എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

നാഗ്പൂരില്‍ ഏഴു ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

കെകെ രമ ആണെങ്കില്‍

കെകെ രമ ആണെങ്കില്‍

കഴിഞ്ഞ ദിവസം യുഡിഎഫിലെ സീറ്റ് വിഭജനം യുഡിഎഫ് പ്രഖ്യാപിച്ചപ്പോഴും കെകെ രമ മത്സരിക്കുകയാണെങ്കില്‍ വടകരയില്‍ പിന്തുണ നല്‍കുമെന്നായിരുന്നു വ്യക്തമാക്കിയത്. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെകെ രമ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കുകയായിരുന്നു.

എന്‍ വേണു മത്സരിക്കും

എന്‍ വേണു മത്സരിക്കും

മത്സരിക്കാനില്ലെന്ന കാര്യം അവര്‍ ഇന്നലെ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. രമ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ഉറപ്പായതോടെ ആര്‍എംപി നേതൃത്വം എൻ. വേണുവിനെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാണ് എന്‍ വേണു. പ്രഖ്യാപനം ഇന്ന് വൈകീട്ടോടെ തന്നെയുണ്ടാവുമെന്നാണ് പാര്‍ട്ടി വ്യത്തങ്ങള്‍ വ്യക്തമാക്കി.

സീറ്റ് തിരിച്ചെടുക്കുന്നു

സീറ്റ് തിരിച്ചെടുക്കുന്നു

രമ മത്സരിക്കാനില്ലെന്ന് ഉറപ്പായതോടെ വടകര സീറ്റ് ആര്‍എംപിയില്‍ നിന്നും തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനാണ് മുന്നണി തീരുമാനം പ്രഖ്യാപിച്ചത്. 'കെകെ രമ മത്സരിക്കണ എന്ന ആവശ്യത്തോടെയാണ് വടകര സീറ്റ് ആര്‍എംപിക്ക് നല്‍കിയത്. അവര്‍ മത്സരിക്കുന്നില്ല എന്ന് അറിയിച്ചതിനാല്‍ അവിടെ യുഡിഎഫിന്‍റെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കും'-ഹസന്‍ പറഞ്ഞു

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി


മറ്റ് ഘടകകക്ഷികള്‍ക്കൊന്നും സീറ്റ് കൊടുക്കില്ലെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്നും എംഎം ഹസന്‍ പറഞ്ഞു. ആര്‍എംപിയുടെ മറ്റേതെങ്കിലും നേതാക്കളാണെങ്കിലും പിന്തുണ നല്‍കികൂടെ എന്ന് ചോദിച്ചപ്പോള്‍ കെകെ രമയ്ക്ക് മാത്രമാണ് വിജയ സാധ്യതയെന്നാണ് മുന്നണിയുടെ വിലയിരുത്തല്‍ എന്നായിരുന്നു എംഎം ഹസന്‍റെ പ്രതികരണം

ധര്‍മ്മടവും

ധര്‍മ്മടവും

നേരത്തെ ഫേര്‍വേഡ് ബ്ലോക്കിന് നല്‍കിയ ധര്‍മ്മടവും കോണ്‍ഗ്രസ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ വടകരയും കൂടി ഏറ്റെടുത്തതോടെ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 94 ആയി. അതേസമയം, ആര്‍എംപിയില്‍ നിന്നും സീറ്റ് തിരിച്ചെടുത്ത തീരുമാനത്തില്‍ കോണ്‍ഗ്രസിന് അകത്ത് നിന്ന് തന്നെ അതൃപ്തിയുണ്ട്.

ആര് മത്സരിച്ചാലും പിന്തുണ വേണം

ആര് മത്സരിച്ചാലും പിന്തുണ വേണം


ആര്‍എംപി സ്ഥാനാര്‍ത്ഥിയായി ആര് മത്സരിച്ചാലും പിന്തുണ നല്‍കണമെന്ന ആവശ്യം കെ മുരളീധരന്‍ ഉള്‍പ്പടേയുള്ളവര്‍ നടത്തിയിരുന്നു. എന്നാല്‍ കെകെ രമ എന്ന ഉപാധിവെച്ച് ആര്‍എംപിയെ സമ്മര്‍ദത്തിലാക്കുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഉപാധിക്ക് മുന്നില്‍ വഴങ്ങാന്‍ ആര്‍എംപി നേതൃത്വം തയ്യാറായില്ല.

തിരിച്ച് സഹായിക്കും

തിരിച്ച് സഹായിക്കും

യുഡിഎഫ് പിന്തുണച്ചാലും ഇല്ലാലും വടകരയില്‍ ആര്‍എംപിക്ക് സ്ഥാനാര്‍ത്ഥി ഉണ്ടാവുമെന്ന് പാര്‍ട്ടി നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വടകരയില്‍ പിന്തുണച്ചാല്‍ തിരിച്ച് അവരേയും സഹായിക്കും. നാ​ദാ​പു​രം, കൊ​യി​ലാ​ണ്ടി, കു​ന്ദ​മം​ഗ​ലം, കോ​ഴി​ക്കോ​ട് നോ​ര്‍ത്ത് എന്നിവിടങ്ങളില്‍ യുഡിഎഫിന് പിന്തുണ എന്നതായിരുന്നു ആര്‍എംപി നേതാക്കള്‍ വ്യക്തമാക്കിയത്.

ആര്‍എംപിയുടെ തീരുമാനം

ആര്‍എംപിയുടെ തീരുമാനം

വടകരയില്‍ സഖ്യം ഉണ്ടാവാത്ത സ്ഥിതിക്ക് ജില്ലയിലെ മറ്റ് നാല് മണ്ഡലങ്ങളിലും ആര്‍എംപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കും. ഇക്കാര്യത്തില്‍ ആര്‍എംപിയുടെ തീരുമാനം ഉടന്‍ ഉണ്ടാവും. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എംപി ടിക്കറ്റില്‍ മത്സരിച്ച കെകെ രമയ്ക്ക് ഇരുപതിനായിരിത്തിലേറെ വോട്ടുകള്‍ നേടാന്‍ സാധിച്ചിരുന്നു.

യുഡിഎഫ്-ആര്‍എംപി സഖ്യം

യുഡിഎഫ്-ആര്‍എംപി സഖ്യം

യുഡിഎഫ്-ആര്‍എംപി സഖ്യം ഉണ്ടാവാത്തത് എല്‍ഡിഎഫിന് വലിയ ആശ്വാസമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫും-ആര്‍എംപിയും ചേര്‍ന്നപ്പോള്‍ മണ്ഡലത്തില്‍ രണ്ടായിരത്തോളം വോട്ടുകളുടെ മേല്‍കൈ നേടാന്‍ സഖ്യത്തിന് സാധിച്ചിരുന്നു. ഇത് മുന്നില്‍ കണ്ടായിരുന്നു നിയമസഭ തിരഞ്ഞെടുപ്പിലെ സഖ്യ നീക്കങ്ങളും.

ഒഞ്ചിയത്തെ ഭരണം

ഒഞ്ചിയത്തെ ഭരണം

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറാമല, അഴിയൂര്‍, ഒഞ്ചിയം, ചോറോട്, വടകര എന്നീ ജില്ലകളിലും വടകര ബ്ലോക്കിലെ കല്ലാമല വാര്‍ഡിലുമായിരുന്നു ജനകീയ വികസനമുന്നണി സഖ്യം മത്സരിച്ചത്. ഇതില്‍ ഒഞ്ചിയത്ത് സിറ്റിങ് സീറ്റുകള്‍ നഷ്ടമായെങ്കിലും ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവില്‍ ഭരണം നിലനിര്‍ത്താന്‍ ആര്‍എംപിക്ക് സാധിച്ചു.

Recommended Video

cmsvideo
ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചിലപ്പോള്‍ നിങ്ങളും കാണാം | Oneindia Malayalam
എല്‍ജെഡി പോയപ്പോള്‍

എല്‍ജെഡി പോയപ്പോള്‍

എല്‍ജെഡി എല്‍ഡിഎഫിനൊപ്പം ചേര്‍ന്നപ്പോള്‍ ഭരണം നഷ്ടമായ ഏറാമല തിരിച്ച് പിടിച്ചു. അഴിയൂരില്‍ ഒരു മുന്നണിയ്ക്കും ഭൂരിപക്ഷം ഉണ്ടായിരുന്നില്ലെങ്കിലും നറുക്കെടുപ്പിലൂടെ ഭരണം ലഭിച്ചു. കല്ലാമലയില്‍ മാത്രമാണ് വലിയ തിരിച്ചടിയുണ്ടായത്. കോണ്‍ഗ്രസിന്‍റെ വിമത സ്ഥാനാര്‍ത്ഥി വന്നതോടെയാണ് കല്ലാമലയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്.

ഞെട്ടിച്ച് ജാക്വലിൻ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Kozhikode
English summary
kerala assembly election 2021: Congress withdraws Vadakara seat from RMP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X