കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവമ്പാടിയില്‍ ഞെട്ടിക്കാന്‍ സിപിഎം, കോഴിക്കോട് മേയറെ കളത്തിലിറക്കിയേക്കും, ലക്ഷ്യം ഒന്ന് മാത്രം!!

Google Oneindia Malayalam News

കോഴിക്കോട്: തിരുവമ്പാടി മണ്ഡലം ഇത്തവണ ഏത് വിധേനയും പിടിക്കാന്‍ എല്ലാ അടവും പയറ്റി സിപിഎം. ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ കളത്തിലിറക്കാനാണ് നീക്കം. കേരള കോണ്‍ഗ്രസിന് മാണി ഗ്രൂപ്പിന് ഈ സീറ്റ് നല്‍കാതിരിക്കാനുള്ള ശ്രമവും സിപിഎം നടത്തുന്നുണ്ട്. കോഴിക്കോട് മേയര്‍ ഡോ ബീന ഫിലിപ്പിനെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിക്കുന്നത്. ഇത് അസാധ്യമെന്ന് കരുതാനാവില്ല. നേരത്തെ കോഴിക്കോട് മേയറായിരുന്ന വികെസി മമത് കോയയെ രാജിവെപ്പിച്ച് നിയമസഭയിലേക്ക് കഴിഞ്ഞ തവണ നിയമസഭയിലേക്ക് സിപിഎം മത്സരിപ്പിച്ചിരുന്നു.

1

ബീനാ ഫിലിപ്പ് മത്സരിക്കുമെന്ന് തന്നെയാണ് സൂചന. ഡെപ്യൂട്ടി മേയറായ മുസഫര്‍ അഹമ്മദിനെ കോഴിക്കോട് സൗത്തിലും സിപിഎം പരിഗണിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണം ആര്‍ക്കാണ് നല്‍കുകയെന്ന കാര്യവും സിപിഎം സജീവമായി ആലോചിക്കുക. നിലവിലെ തിരുവമ്പാടി എംഎല്‍എ ജോര്‍ജ് തോമസ് ഇത്തവണ മത്സരിക്കില്ലെന്ന് ഉറപ്പാണ്. ജോര്‍ജ് തോമസിന് സിപിഎം ടിക്കറ്റ് നല്‍കില്ലെന്നാണ് സൂചന. ഇതോടെയാണ് ബീന ഫിലിപ്പിന്റെ പേര് സജീവ പരിഗണനയില്‍ എത്തിയത്.

ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള വോട്ടുകള്‍ ഇവിടെ പ്രധാനമാണ്. അതുകൊണ്ട് സഭയുടെ പിന്തുണ ബീന ഫിലിപ്പ് ഉറപ്പാക്കേണ്ടി വരും. കേരള കോണ്‍ഗ്രസിനെ ഇവരെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ മയപ്പെടുത്തുകയും ചെയ്യാമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. നിലവില്‍ രണ്ട് സീറ്റുകള്‍ കോഴിക്കോട് ജില്ലയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് കേരള കോണ്‍ഗ്രസ് എം. തിരുവമ്പാടിക്ക് പുറമേ പേരാമ്പ്ര സീറ്റിലും കേരള കോണ്‍ഗ്രസ് അവകാശമാദമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ ടിപി രാമകൃഷ്ണന്റെ മണ്ഡലമാണ് ഇത്. യുഡിഎഫിനൊപ്പം നിന്നപ്പോള്‍ ഈ സീറ്റ് തങ്ങള്‍ക്ക് ലഭിച്ചിരുന്നു എന്ന വാദമാണ് ജോസ് ഉയര്‍ത്തുന്നത്.

അതേസമയം കൂടുതല്‍ സീറ്റുകള്‍ ജോസ് പക്ഷത്തിന് നല്‍കുന്നത് തങ്ങളുടെ സ്വാധീനം കുറയ്ക്കുമെന്ന തിരിച്ചറിവ് സിപിഎമ്മിനുണ്ട്. ബീന ഫിലിപ്പ് മത്സരിച്ചാല്‍ ജോസ് പക്ഷത്തിന്റെ ആവശ്യം ഒരു സീറ്റിലേക്ക് ഒതുക്കാന്‍ സാധിക്കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. യുഡിഎഫ് കോഴിക്കോട് ജില്ലയില്‍ വലിയ പ്രതീക്ഷ വെക്കുന്ന സീറ്റാണ് തിരുവമ്പാടി. ക്രിസ്ത്യന്‍ വോട്ടുകള്‍ ധാരാളമുള്ളതാണ് ഇതിന് കാരണം. യുഡിഎഫ് തുടര്‍ച്ചയായി വിജയിച്ചിരുന്ന ഈ സീറ്റ് മത്തായി ചാക്കോയാണ് 2006ല്‍ സിപിഎമ്മിന് നേടിക്കൊടുക്കുന്നത്.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

മത്തായി ചാക്കോയുടെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പില്‍ ജോര്‍ജ് എം തോമസ് ഇവിടെ വിജയിച്ചു. 2011ല്‍ മുസ്ലീം ലീഗിലെ മോയിന്‍ കുട്ടി ഈ മണ്ഡലം പിടിച്ചെടുത്തു. 2016ല്‍ ഇത് വീണ്ടും സിപിഎമ്മിനൊപ്പം നിന്നു. അതേസമയം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ വന്‍ ശ്രമങ്ങളും സിപിഎം നടത്തുന്നുണ്ട്. വയനാട്ടിലേക്കുള്ള തുരങ്കപ്പാത അടക്കം പ്രഖ്യാപിക്കും. ഇതോടെ സീറ്റ് കൈവിടില്ലെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. അതേസമയം കോഴിക്കോട് മേയര്‍ തന്നെ മണ്ഡലത്തില്‍ മത്സരിക്കുന്നത് വലിയ നേട്ടമായി മാറുമെന്ന വിലയിരുത്തലും സിപിഎമ്മിനുണ്ട്.

Kozhikode
English summary
kerala assembly election 2021: cpm may contest kozhikode mayor beena philip from thiruvambadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X