Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലുശേരിയിൽ ധർമ്മജന് എതിരെ സച്ചിൻ ദേവ്, ബേപ്പൂരിൽ മുഹമ്മദ് റിയാസ്, കോഴിക്കോട് സിപിഎം സാധ്യതാ പട്ടിക

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കോഴിക്കോട് ജില്ലയില്‍ നിന്നുളള സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറാക്കി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. സിപിഎമ്മിന് കരുത്തുളള ജില്ലയില്‍ സിറ്റിംഗ് സീറ്റുകള്‍ ഒന്നും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധയോടെയാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം. സിറ്റിംഗ് എംഎല്‍എമാര്‍ അടക്കമുളളവരെ ഉള്‍പ്പെടുത്തിയാണ് സിപിഎമ്മിന്റെ സാധ്യതാ പട്ടിക.

കോഴിക്കോട് ജില്ലയില്‍ സിപിഎമ്മിനുളള ഏക മന്ത്രിയായ ടിപി രാമകൃഷ്ണനെ ഇക്കുറിയും പേരാമ്പ്രയില്‍ തന്നെ ഇറക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി പി മോഹനന്റെ പേരും പേരാമ്പ്രയില്‍ ഉയര്‍ന്നിട്ടുണ്ട്. കൊയിലാണ്ടി സീറ്റില്‍ കെ ദാസന്‍ തന്നെ ഇത്തവണയും ജനവിധി തേടും. അതേസമയം എ മെഹബൂബിന്റെ പേര് കൂടി സിപിഎം സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

cpim

കോഴിക്കോട് നോര്‍ത്തില്‍ സിറ്റിംഗ് എംഎല്‍എ ആയ എ പ്രദീപ് കുമാറിന് ഒരവസരം കൂടി ലഭിച്ചേക്കും. തുടര്‍ച്ചയായി രണ്ട് വട്ടം വിജയിച്ചവര്‍ക്ക് ഇക്കുറി അവസരം നല്‍കേണ്ടതില്ല എന്നാണ് പാര്‍ട്ടി നയം. പ്രദീപ് കുമാര്‍ ഇതിനകം മൂന്ന് തവണ എംഎല്‍എ ആയിട്ടുളളതാണ്. എന്നാല്‍ മണ്ഡലത്തില്‍ പ്രദീപ് കുമാറിനുളള ജനപ്രീതി കണക്കിലെടുത്ത് ഇളവ് നല്‍കണം എന്നാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. സംവിധായകന്‍ രഞ്ജിത്തിന്റെ പേരും മണ്ഡലത്തിലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ മത്സരിക്കാന്‍ താല്‍പര്യം ഇല്ലെന്ന് സംവിധായകന്‍ പാര്‍ട്ടിയെ അറിയിച്ചു.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

ബേപ്പൂരില്‍ ഇക്കുറി വികെസി മമ്മദ് കോയ മത്സരിച്ചേക്കില്ല. പകരം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനായ പിഎം മുഹമ്മദ് റിയാസിന് അവസരം ലഭിക്കാനാണ് സാധ്യത. ബാലുശ്ശേരിയില്‍ എസ്എഫ്‌ഐ നേതാവ് സച്ചിന്‍ ദേവ് മത്സരിക്കും. ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് മത്സരത്തിന് ഇറക്കുന്നത് നടന്‍ ധര്‍മ്മജനെ ആണ്. തിരുവമ്പാടിയില്‍ ഗിരീഷ് ജോണ്‍ മത്സരിച്ചേക്കും. തിരുവമ്പാടി കേരള കോണ്‍ഗ്രസ് എമ്മിന് വിട്ട് നല്‍കേണ്ട എന്നാണ് പാര്‍ട്ടി തീരുമാനം. കുറ്റ്യാടിയില്‍ കെപി കുഞ്ഞഹമ്മദ് കുട്ടി ആയിരിക്കും സിപിഎം സ്ഥാനാര്‍ത്ഥി

ക്യൂട്ട് ലുക്കില്‍ പ്രിയ ഭവാനി ശങ്കര്‍: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+