കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ധർമജനെ ഇറക്കിയാലും കോൺഗ്രസിന് രക്ഷയില്ലെന്ന് സിപിഎം; തടയിടാൻ സച്ചിൻ ദേവ്,ആത്മവിശ്വാസം വോട്ട് കണക്കിൽ

Google Oneindia Malayalam News

കോഴിക്കോട്; ഇത്തവണ യുഡിഎഫിനെ സംബന്ധിച്ച് നിയമസഭ തിരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. ഇക്കുറി വിജയിക്കാനായെങ്കിൽ സംസ്ഥാനത്ത് കോൺഗ്രസിനെ സംബന്ധിച്ച് ഇനിയൊരു തിരിച്ചുവരവ് കഠിനമാകുമെന്ന് ചില മുതിർന്ന നേതാക്കൾ തന്നെ അടക്കം പറയുന്നു. ഇതോടെ സ്ഥാനാർത്ഥി നിർണയത്തിലുൾപ്പെടെ പുതിയ പരീക്ഷണങ്ങൾ നടത്താനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ യുവാക്കളെ ഇറക്കി വിജയിച്ച എൽഡിഎഫ് തന്ത്രമാണ് യുഡിഎഫ് പയറ്റുക. ഒപ്പം ചില സിനിമാ താരങ്ങളേയും കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ നടൻ ധർമജൻ ബോൾഗാട്ടിയും പേരും ചർച്ചയാകുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ ബാലുശേരിയിലെ കോൺഗ്രസ് ധർമജനെ പരിഗണിക്കുന്നതെന്നാണ് വിവരം. എന്നാൽ ധർമജനെതിരെ പോരാട്ടം കടുപ്പിക്കാനാണ് സിപിഎം ആലോചന.

ഇടതുകോട്ട

ഇടതുകോട്ട

കോഴിക്കോട് ജില്ലയിലെ അത്തോളി, ബാലുശ്ശേരി, കായണ്ണ, കൂരാച്ചുണ്ട്, കൊട്ടൂർ, നടുവണ്ണൂർ, പനങ്ങാട്, ഉള്ളിയേരി, ഉണ്ണികുളം എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ഇടതുപക്ഷത്തിന്റെ കോട്ടയെന്ന് അറിയപ്പെടുന്ന ബാലുശേരി മണ്ഡലം. മണ്ഡലത്തില്‍ 1970 മുതല്‍ 2006വരെ കോൺഗ്രസ് എസ് നേതാവ് എസി ഷണ്‍മുഖദാസാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.

2011 ൽ സിപിഎം ഏറ്റെടുത്തു

2011 ൽ സിപിഎം ഏറ്റെടുത്തു

ഷൺമുഖദാസ് മാറിയപ്പോൾ 2006 ൽ നടന്ന തിരഞ്ഞെടുപ്പിൽ എൻസിപി.യിലെ എകെ. ശശീന്ദ്രൻ വിജയിച്ചു.2011 ൽ സംവരണ മണ്ഡലം ആയപ്പോഴാണ് ബാലുശേരി സിപിഎം ഏറ്റെടുക്കുന്നത്. പുരുഷൻ കടലുണ്ടിയെ സിപിഎം മത്സരിപ്പിച്ചു. ഞെട്ടിക്കുന്ന വിജയമായിരുന്നു അദ്ദേഹം മണ്ഡലത്തിൽ നേടിയത്

2016 ലും മത്സരിപ്പിച്ചു

2016 ലും മത്സരിപ്പിച്ചു

74259 വോട്ടുകളായിരുന്നു അദ്ദേഹം നേടിയത്,ഭൂരിപക്ഷം 8882 ഉം. കോൺഗ്രസ് നേതാവ് എ ബലറാമിന് ലഭിച്ചത് 65337 വോട്ടുകളായിരുന്നു. 2016ൽ രണ്ടാം അങ്കത്തിനും പുരുഷൻ കടലുണ്ടിയെ തന്നെയായിരുന്നു സിപിഎം ഇറക്കിയത്.
അക്കുറി യുഡിഎഫിൽ ലീഗിനായിരുന്നു സീറ്റ് .

15000ത്തിലധികം വോട്ട്

15000ത്തിലധികം വോട്ട്

രണ്ടുതവണ കുന്ദമംഗലത്തുനിന്നു ജയിക്കുകയും ഒരു തവണ മത്സരിച്ചു തോൽക്കുകയും ചെയ്ത യുസി രാമനെ രണ്ടും കൽപിച്ച് യുഡിഎഫ് ഇറക്കിയെങ്കിലും നിലംതൊടാൻ പോലും നേതൃത്വത്തിന് കഴിഞ്ഞില്ല.പുരുഷന്‍ കടലുണ്ടി 15000 ല്‍ അധികം വോട്ടിന് മണ്ഡലത്തിൽ അധികാരം നിലനിർത്തി.

പാർട്ടി പറഞ്ഞാൽ മത്സരിക്കും

പാർട്ടി പറഞ്ഞാൽ മത്സരിക്കും

എന്നാൽ ഇത്തവണ മണ്ഡലത്തിൽ അട്ടിമറിയുണ്ടാകുമെന്ന കണക്ക് കൂട്ടലോടെ ലീഗിൽ നിന്നും സീറ്റ് ഏറ്റെടുത്ത് നടൻ ധർമജൻ ബോൾഗാട്ടിയെ മത്സരിപ്പിക്കാൻ കോൺഗ്രസ് ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് സഹയാത്രികനായ ധർമജൻ മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പാർട്ടി പറഞ്ഞാൽ മത്സരിപ്പിക്കാമെന്നാണ് ധർമജൻ വ്യക്തമാക്കിയത്.

 വൈപ്പിനിൽ മത്സരിക്കുമെന്ന്

വൈപ്പിനിൽ മത്സരിക്കുമെന്ന്

നേരത്തേ തന്നെ സ്ഥാനാർത്ഥിയായി ധർമജനെ കോൺഗ്രസ് പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ധർമജന്റെ വീടിരിക്കുന്ന ബോൾഗാട്ടി ഉൾപ്പെടുന്ന എറണാകുളത്തെ വൈപ്പിനിലാണ് അദ്ദേഹത്തെ പരിഗണിക്കുന്നതെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇതിനെതിരെ പ്രാദേശിക തലത്തിൽ നിന്ന് എതിർപ്പുണ്ടായിരുന്നു.

സീറ്റ് ചർച്ചകൾ തകൃതി

സീറ്റ് ചർച്ചകൾ തകൃതി

അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി ധർമജൻ കോഴിക്കോട് തുടരുകയാണ്.ചില പരിപാടികളിൽ പങ്കെടുക്കാനായാണ് താൻ ബാലുശേരിയിൽ എത്തിയതെന്നാണ് ധർമജൻ പറയുന്നതെങ്കിലും സീറ്റ് ചർച്ചകൾ തകൃതിയാണെന്നാണ് കോൺഗ്രസ് വൃത്തങ്ങള്‍ നൽകുന്ന സൂചന.

പോരാടാൻ തയ്യാർ

പോരാടാൻ തയ്യാർ

പാർട്ടി പറഞ്ഞാൽ ഏത് മണ്ഡലമാണെന്ന് നോക്കാതെ തന്നെ താൻ മത്സരിക്കുമെന്ന് ധർമജൻ വ്യക്തമാക്കി. താനൊരു അടിയുറച്ച കോണ്‍ഗ്രസുകാരനാണ്. പാര്‍ട്ടി പറഞ്ഞാല്‍ തോല്‍ക്കാനും ജയിക്കാനും പോരാടാനും തയ്യാറാണെന്നാണ് ധർമജൻ പറഞ്ഞത്.

യുവ നേതാവിനെ

യുവ നേതാവിനെ

അതേസമയം ധർമജനെ കോൺഗ്രസ് മത്സരിപ്പിച്ചാൽ ആരാകും എൽഡിഎഫിന് വേണ്ടി രംഗത്തിറങ്ങുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
രണ്ട് തവണ വിജയിച്ച പുരുഷന്‍ കടലുണ്ടി ഇത്തവണ മത്സരത്തിന് ഉണ്ടാകില്ല. പകരം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവിനെയാണ് സിപിഎം ഇവിടേക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ബാലുശേരിയും നാദാപുരവും

ബാലുശേരിയും നാദാപുരവും

നേരത്തേ ബാലുശേരിയും സിപിഐയുടെ കൈയ്യിലുള്ള നാദാപുരവും വെച്ചുമാറാമെന്ന നിര്‍ദേശം സിപിഎം എൽഡിഎഫിൽ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഇത് സിപിഐ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് പുതിയ സ്ഥാനാർത്ഥിയെ സിപിഎം തേടിയത്.
സംവരണ മണ്ഡലമായ ബാലുശേരിയില്‍ വിദ്യാര്‍ത്ഥി നേതാവിനെ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

മലബാറിലെ സിപിഎം കോട്ട തകർക്കാൻ ധർമ്മജൻ; പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് താരം, ഞെട്ടിക്കുന്ന നീക്കങ്ങൾമലബാറിലെ സിപിഎം കോട്ട തകർക്കാൻ ധർമ്മജൻ; പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് താരം, ഞെട്ടിക്കുന്ന നീക്കങ്ങൾ

ഈ സർക്കാർ ഭൂലോക തോൽവിയാണ്, ജനം മനം മടുത്ത അവസ്ഥയിലാണ്; പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ധർമജൻഈ സർക്കാർ ഭൂലോക തോൽവിയാണ്, ജനം മനം മടുത്ത അവസ്ഥയിലാണ്; പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ധർമജൻ

വടക്കാഞ്ചേരിയിൽ അനിൽ അക്കരയേയും വീഴ്ത്തും;ഇറക്കുന്നത് യുവനേതാവിനെ,തൃശ്ശൂരിൽ 13 സീറ്റും പിടിക്കാനുറച്ച് എൽഡിഎഫ്വടക്കാഞ്ചേരിയിൽ അനിൽ അക്കരയേയും വീഴ്ത്തും;ഇറക്കുന്നത് യുവനേതാവിനെ,തൃശ്ശൂരിൽ 13 സീറ്റും പിടിക്കാനുറച്ച് എൽഡിഎഫ്

ജോസ് കെ മാണിയുടെ സമ്മർദ്ദം വിലപ്പോവില്ല; മെരുക്കാൻ ഉറച്ച് സിപിഎം.. 15 അല്ല 10..സീറ്റുകൾ ഇങ്ങനെജോസ് കെ മാണിയുടെ സമ്മർദ്ദം വിലപ്പോവില്ല; മെരുക്കാൻ ഉറച്ച് സിപിഎം.. 15 അല്ല 10..സീറ്റുകൾ ഇങ്ങനെ

Recommended Video

cmsvideo
Actor Dharmajan Bolgatty likely to contest assembly polls as Congress candidate

Kozhikode
English summary
Kerala assembly election 2021; CPM to consider SFI leader Sachin Dev If UDF contest Dharmajan Bolgatty in Balussery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X