• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കേരള കോണ്‍ഗ്രസിന് സീറ്റില്ല; കുറ്റ്യാടിയില്‍ ലീഗിനെ പൂട്ടാന്‍ കുഞ്ഞമ്മദ് കുട്ടിയെ ഇറക്കാന്‍ സിപിഎം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എല്‍ഡിഎഫിന്‍റെ കുത്തക മണ്ഡലങ്ങളില്‍ ഒന്നായിരുന്നു മേപ്പയ്യൂര്‍. 1987 ല്‍ സീറ്റ് പിടിച്ചെടുത്തത് മുതല്‍ ഒരിക്കല്‍ പോലും സിപിഎമ്മിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തുടര്‍ച്ചയായി മൂന്ന് വട്ടം എ കണാരനും ഒരു തവണ വീതം മത്തായി ചാക്കോയും കെകെ ലതികയും വിജയിച്ചു. എന്നാല്‍ 2011 ലെ മണ്ഡല പുനഃര്‍നിര്‍ണ്ണയത്തോടെ മേപ്പയ്യൂര്‍ മണ്ഡലം ഇല്ലാതായി. പകരം രൂപംകൊണ്ടത് കുറ്റ്യാടി മണ്ഡലമാണ്. ആദ്യ തവണ കെകെ ലതിക വിജയിച്ചെങ്കിലും രണ്ടാം തവണ കാലിടറി. 2016 ല്‍ മുസ്ലിം ലീഗിനെ പാറക്കല്‍ അബ്ദുള്ളയായിരുന്നു വിജയി. എന്നാല്‍ ഇത്തവണ സീറ്റ് പിടിച്ചെടുക്കാന്‍ വളരെ നേരത്തേ തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്തേക്ക് കടക്കുകയാണ് എല്‍ഡിഎഫ്.

കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന്റെ ചിത്രങ്ങള്‍

കുറ്റ്യാടി മണ്ഡലം

കുറ്റ്യാടി മണ്ഡലം

2016 ലെ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ 13 ല്‍ 11 സീറ്റിലും വിജയിച്ച എല്‍ഡിഎഫിനെ ഞെട്ടിച്ചത് കുറ്റ്യാടി മണ്ഡലത്തിലെ തോല്‍വിവായിരുന്നു. പാര്‍ട്ടി വിജയം ഉറപ്പിച്ച മണ്ഡലത്തില്‍ 1157 വോട്ടുകള്‍ക്കായിരുന്നു പാറക്കല്‍ അബ്ദുള്ള വിജയിച്ചത്. പാറക്കല്‍ അബ്ദുള്ളയ്ക്ക് 71809 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 70652 വോട്ടുകളായിരുന്നു ഇടത് സ്ഥാനാര്‍ത്ഥി കെകെ ലതികയ്ക്ക് ലഭിച്ചത്.

ജില്ലാ സെക്രട്ടറി മുതല്‍

ജില്ലാ സെക്രട്ടറി മുതല്‍

ഇത്തവണ സീറ്റ് തിരികെ പിടിക്കാന്‍ ആര് എന്ന ചര്‍ച്ച സിപിഎമ്മില്‍ തുടങ്ങിയിട്ട് നാളുകളേറെയായി. കെകെ ലതിക അല്ലെങ്കില്‍ ജില്ലാ സെക്രട്ടറി പി മോഹനന്‍ എന്നിവരുടെ പേരായിരുന്നു ആദ്യം ഉയര്‍ന്നുവന്നത്. നിലവില്‍ കോഴിക്കോട് ജില്ല സഹകര ആശുപത്രി വൈസ് ചെയര്‍പേഴ്സണായി മത്സരിക്കുന്ന കെകെ ലതിക ഇത്തവണ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ പി മോഹനന് സാധ്യതയേറി.

കെപി കുഞ്ഞമത് കുട്ടിയുടെ പേര്

കെപി കുഞ്ഞമത് കുട്ടിയുടെ പേര്

എന്നാല്‍ ഇവര്‍ രണ്ട് പേര്‍ക്കുമൊപ്പം മണ്ഡലത്തില്‍ ഉയര്‍ന്ന് കേണ്ട പേരാണ് കെപി കുഞ്ഞമത് കുട്ടിയുടേത്. നിലവില്‍ പി മോഹനനേക്കാള്‍ പ്രഥമ പരിഗണന ഇദ്ദേഹത്തിനാണ്. എന്നാല്‍ പേരാമ്പ്രയില്‍ നിന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ ഇക്കുറി വീണ്ടും ജനവിധി തേടാന്‍ സാധ്യതയുള്ളതിന്‍ പി മോഹനന്‍റെ കാര്യത്തില്‍ തീരുമാനം ആവാത്തതും കെ കുഞ്ഞമ്മദ് കുട്ടിക്ക് അനുകൂല ഘടകമായി മാറിയിരിക്കുകയാണ്.

കര്‍ഷക സംഘം ജില്ലാ പ്രസിഡന്‍റ്

കര്‍ഷക സംഘം ജില്ലാ പ്രസിഡന്‍റ്

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ​അംഗവും കര്‍ഷക സംഘം ജില്ലാ പ്രസിഡന്‍റും സംസ്ഥാന സമിതി അംഗവുമായി കെപി കുഞ്ഞമ്മദ് കുട്ടി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവികള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം മികച്ച ഭരണാധികാരിയായി പേരെടുത്തിട്ടുള്ള നേതാവാണ്. മണ്ഡലത്തില്‍ കാര്‍ഷിക സംഘടനാ രംഗത്തും ശക്തമായ സാന്നിധ്യമാണ് കുഞ്ഞമ്മദ് കുട്ടി.

വിജയം ഉറപ്പിച്ച സീറ്റ്

വിജയം ഉറപ്പിച്ച സീറ്റ്

എല്‍ഡിഫ് ഉറപ്പിച്ചിരുന്ന സീറ്റായിരുന്ന കഴിഞ്ഞ തവണ ലീഗ് പിടിച്ചെടുത്തത്. പ്രവര്‍ത്തകരുടെ അമിത ആത്മവിശ്വാസവും യുഡിഎഫിന് ലഭിച്ചുവെന്ന് പറയപ്പെടുന്ന ആര്‍എംപി പിന്തുണയും സിപിഎമ്മിന് തിരിച്ചടിയാവുകയായിരുന്നു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട പി മോഹനന്‍റെ ഭാര്യയായ കെകെ ലതികയെ പരാജയപ്പെടുത്താന്‍ ആര്‍എംപി കുറ്റ്യാടിയില്‍ ലീഗിനെ സഹായിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്.

മുരളീധരന് ഭൂരിപക്ഷം

മുരളീധരന് ഭൂരിപക്ഷം

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വലിയ ഭൂരിപക്ഷമായിരുന്നു കെ മുരളീധരനിലൂടെ കോണ്‍ഗ്രസ് പിടിച്ചത്. സിപിഎമ്മിലെ പി ജയരാജനെതിരെ 17899 വോട്ടുകള്‍ കുറ്റ്യാടിയില്‍ മാത്രം നേടാന്‍ മുരളീധരന് സാധിച്ചു. എന്നാല്‍ 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ കരുത്തി സിപിഎം തിരിച്ച് പിടിച്ചു. മണ്ഡലത്തിന് കീഴിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും ഇടതുമുന്നണി അധികാരത്തിലേറി.

മണിയൂര്‍, കുന്നുമ്മല്‍

മണിയൂര്‍, കുന്നുമ്മല്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 9000 ത്തോളം വോട്ടിന്‍റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് ഉള്ളത്. മണ്ഡലത്തിലെ കുറ്റ്യാടി, പുറമേരി, മണിയൂര്‍, കുന്നുമ്മല്‍, വില്യാപ്പള്ളി പഞ്ചായത്തുകളും കുന്നുമ്മല്‍, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും എല്‍ഡിഎഫ് ആണ് ഭരിക്കുന്നത്. ആയഞ്ചേരി, വേളം, തിരുവള്ളൂര്‍ പഞ്ചായത്തുകളാണ് യുഡിഎഫിന്‍റെ കൈവശം ഉള്ളത്.

സീറ്റിനായി കേരള കോണ്‍ഗ്രസും

സീറ്റിനായി കേരള കോണ്‍ഗ്രസും

എല്‍ഡിഎഫില്‍ ഇത്തവണ കുറ്റ്യാടി സീറ്റിനായി കേരള കോണ്‍ഗ്രസ് എമ്മും ചെറിയ സമ്മര്‍ദം ചെലുത്തുന്നുണ്ട്. യുഡിഎഫില്‍ ആയിരുന്നപ്പോള്‍ സമീപത്തുള്ള പേരാമ്പ്ര മണ്ഡലത്തിലായിരുന്നു കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. എന്നാല്‍ ടിപി രാമകൃഷ്ണന്‍ വീണ്ടും മത്സരിക്കാന്‍ തീരുമാനം ഉള്ളതിനാല്‍ പേരാമ്പ്ര സീറ്റ് അവര്‍ക്ക് വിട്ട് നല്‍കില്ല. ഈ സാഹചര്യത്തിലാണ് കേരള കോണ്‍ഗ്രസ് കുറ്റ്യാടി ചോദിക്കുന്നത്.

cmsvideo
  പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam
  തിരുവമ്പാടി നല്‍കാം

  തിരുവമ്പാടി നല്‍കാം

  കുറ്റ്യാടി ലഭിച്ചാല്‍ കഴിഞ്ഞ തവണ പേരാമ്പ്രയില്‍ മത്സരിച്ച് തോറ്റ അഡ്വ. മുഹമ്മദ് ഇഖ്ബാലിനെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കും. എന്നാല്‍ വിജയ സാധ്യതയുള്ള സീറ്റെന്ന നിലയില്‍ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ ഇത്തവണയും കുറ്റ്യാടിയില്‍ മത്സരിക്കാനാണ് സിപിഎം തീരുമാനം. കേരള കോണ്‍ഗ്രസിന് കോഴിക്കോട് ജില്ലയില്‍ ഒരു സീറ്റെന്ന മോഹം തിരുവമ്പാടിയിലൂടെ പൂര്‍ത്തീകരിക്കാനാണ് ശ്രമം.

  Kozhikode

  English summary
  kerala assembly election 2021; CPM to contest K Kunhammad Kutty in Kuttyadi constituency
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X