അവസാന നിമിഷം സിപിഎമ്മിന്റെ മിന്നല്‍ നീക്കം; കുറ്റ്യാടി സീറ്റ് ജോസില്‍ നിന്നും തിരിച്ചെടുക്കുന്നു
കോഴിക്കോട്: സീറ്റ് വിഭജനത്തിന്റെ പേരില്‍ സിപിഎമ്മില്‍ സമാനതകളില്ലാത്ത പ്രതിഷേധം കണ്ട മണ്ഡലമായിരുന്നു കുറ്റ്യാടി. പതിറ്റാണ്ടുകളായി പാര്‍ട്ടി മത്സരിക്കുന്ന സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്കിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രാദേശിക ഭാരവാഹികള്‍ ഉള്‍പ്പടേയുള്ളവര്‍ രംഗത്ത് വന്ന്. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണി നിരന്ന രണ്ട് റാലികളാണ് നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കുറ്റ്യാടിയില്‍ നടന്നത്. എന്നാല്‍ പ്രതിഷേധം ശക്തമായെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാടായിരുന്നു പാര്‍ട്ടി നേതൃത്വം സ്വീകരിച്ച നിലപാട്. എന്നാല്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്നും തിരിച്ചെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും അവസാനമായി പുറത്ത് വരുന്നത്.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

കുറ്റ്യാടി മണ്ഡലം
കുറ്റ്യാടി ഉള്‍പ്പടെ 13 സീറ്റുകളായിരുന്നു എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസിന് അനുവദിച്ചത്. എന്നാല്‍ പ്രാദേശിക വികാരം കണക്കിലെടുത്ത് കുറ്റ്യാടി ഒഴികേയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയായിരുന്നു ജോസ് കെ മാണി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കുറ്റ്യാടിയില്‍ സിപിഎമ്മുമായി ചര്‍ച്ച ചെയ്തതിന് ശേഷം പ്രഖ്യാപനം എന്നായിരുന്നു ജോസ് കെ മാണി അന്ന് വ്യക്തമാക്കിയത്.

കോടിയേരി ബാലകൃഷ്ണൻ
പിന്നീട് കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന ഏരിയ കമ്മറ്റി യോഗത്തില്‍ തിരുമാനത്തില്‍ മാറ്റം വേണ്ടെന്ന നിലപാട് ഉണ്ടായെങ്കിലും വിജയ സാധ്യത കണക്കിലെടുത്ത് സീറ്റ് തിരിച്ചെടുക്കാനുള്ള ആലോചനയിലേക്ക് സിപിഎം കടക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യുറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ കേരള കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയത്.

സാധ്യത പട്ടിക
ഇക്കാര്യത്തില്‍ ഇന്ന് വൈകീട്ടോടെ പ്രഖ്യാപനം ഉണ്ടായേക്കും. സീറ്റ് ഏറ്റെടുത്താല്‍ തന്നെ കുഞ്ഞമ്മദ് കുട്ടിക്ക് സീറ്റ് ലഭിച്ചേക്കില്ല. എഎ റഹീം, ടിപി ബിനീഷ്, കെടി കുഞ്ഞിക്കണ്ണന് തുടങ്ങിയ നേതാക്കളുടെ പേരാണ് പാര്‍ട്ടി പരിഗണിക്കുന്നത്. കെപി കുഞ്ഞമ്മദ് കുട്ടിക്ക് സീറ്റ് നല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു നേരത്തെ കുറ്റ്യാടിയില്‍ ആദ്യ പ്രതിഷേധം നടന്നത്.

മുഹമ്മദ് ഇഖ്ബാലിനെ
കേരള കോണ്‍ഗ്രസില്‍ അഡ്വ. മുഹമ്മദ് ഇഖ്ബാലിനെയായിരുന്ന സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രാദേശിക വികാരം എതിരായിരുന്നതിനാല്‍ അദ്ദേഹത്തിന് ഇതുവരെ മണ്ഡലത്തില്‍ എത്തി പ്രചാരണം തുടങ്ങാനും സാധിച്ചിരുന്നില്ല. തിങ്കളാഴ്ച രാവിലെ പാര്‍ട്ടി കണ്വെന്ഷന് നടത്താന്‍ തീരുമാനിച്ചിരുന്നു.

മറ്റ് സീറ്റുകള്‍ നല്‍കില്ല
നാളത്തെ കണ്വന്ഷന് മുമ്പായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാവണമെന്നതിനാല്‍ ഇന്ന് തന്നെ അന്തിമ തീരുമാനം എടുക്കാന്‍ ജോസ് കെ മാണിയും കോടിയേരി ബാലകൃഷ്ണനും തമ്മിൽ ചർച്ച നടത്തുകയായിരുന്നു. കുറ്റ്യാടി സീറ്റ് സിപിഎം ഏറ്റെടുക്കുകയാണെങ്കില്‍ അവര്‍ക്ക് മറ്റ് സീറ്റുകള്‍ നല്‍കിയേക്കില്ല.

പ്രവര്‍ത്തകര്‍ ആവേശത്തില്‍
എന്നാല്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്ന മുഹമ്മദ് ഇക്ബാലിന് സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ ബോർഡ്/കോർപറേഷൻ സ്ഥാനത്തിലൊന്ന് നൽകാമെന്ന വാഗ്ദാനമാണ് മുന്നോട്ട് വെച്ചതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥി വരുമെന്ന പ്രതീക്ഷ കുറ്റ്യാടിയിലെ സിപിഎം പ്രവര്‍ത്തകരേയും ആവേശത്തിലാക്കിയിട്ടുണ്ട്.
അഴക് കൊണ്ടൊരു മുദ്ര: നടി പ്രിയങ്ക അരുൾ മോഹന്റെ പുതിയ ചിത്രങ്ങള്‍
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications