കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എലത്തൂര്‍ ഏറ്റെടുക്കുമോ സിപിഎം; കോഴിക്കോട് പത്തിലേറെ മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയില്‍ ഇടത്

Google Oneindia Malayalam News

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വലിയ വിജയം സമ്മാനിച്ച ജില്ലകളില്‍ ഒന്നാണ് കോഴിക്കോട്. ജില്ലിയിലെ ആകെയള്ള 13 മണ്ഡലങ്ങളില്‍ കുറ്റ്യാടിയും കോഴിക്കോട് സൗത്തും ഒഴികേയുള്ള മണ്ഡലങ്ങള്‍ എല്ലാം ഇടതിനൊപ്പം നിന്നും. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ട്രെന്‍ഡിനൊപ്പം കോഴിക്കോടിലെ മണ്ഡലങ്ങളും യുഡിഎഫ് അനുകൂലമായി നിന്നെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ഇടത് സ്വാധീനും കൂടുതല്‍ ശക്തമായി തിരിച്ചു പിടിക്കാന്‍ മുന്നണിക്ക് സാധിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ വര്‍ഷത്തെ അതേ വിജയം തുടരാന്‍ കഴിയുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ.

കുറ്റ്യാടി ഒഴികെ

കുറ്റ്യാടി ഒഴികെ

ജില്ലയിലെ നിയമസഭാ സീറ്റുകളുടെ ഏറ്റെടുക്കലും വെച്ചുമാറലുകളും സംബന്ധിച്ച് എല്‍ഡിഎഫിലെ ഘടകക്ഷികള്‍ക്കിടയില്‍ ഇതിനോടകം തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. കൊയിലാണ്ടി, കുറ്റ്യാടി, പേരാമ്പ്ര, തിരുവമ്പാടി, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, ബാലുശ്ശേരി എന്നീ സീറ്റുകളിലാണ് ജില്ലയില്‍ കഴിഞ്ഞ തവണ സിപിഎം മത്സരിച്ചത്. ഇതില്‍ കുറ്റ്യാടി ഒഴികേയുള്ള മുഴുവന്‍ മണ്ഡലങ്ങളിലും വിജയിക്കാന്‍ സിപിഎമ്മിന് സാധിച്ചു.

കോഴിക്കോട് സൗത്തില്‍

കോഴിക്കോട് സൗത്തില്‍


കോഴിക്കോട് സൗത്തായിരുന്നു ഐഎന്‍എല്‍ ജില്ലയില്‍ മത്സരിച്ച ഏക സീറ്റ്. അവിടെ ലീഗിലെ എംകെ മുനീറിനോട് അവര്‍ തോറ്റു. സിപിഐ മത്സരിച്ച നാദാപുരം, ജെഡിഎസ് മത്സരിച്ച വടകര, എന്‍സിപി മത്സരിച്ച എലത്തൂര്‍, പിടിഎ റഹീമിലൂടെ കുന്ദമംഗലവും ലീഗ് വിമതന്‍ കാരാട്ട് റാസാഖിലൂടെ കൊടുവള്ളിയും ഇടതുമുന്നണി പിടിച്ചു. ഇത്തവണ മത്സരിച്ച സീറ്റുകളില്‍ ചില വെച്ച് മാറ്റങ്ങളാണ് സിപിഎം പ്രതീക്ഷിക്കുന്നത്.

എലത്തൂര്‍ തിരിച്ചെടുക്കുമോ

എലത്തൂര്‍ തിരിച്ചെടുക്കുമോ


ജില്ലയില്‍ ഇടതുപക്ഷത്തിന് ഏറ്റഴും സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് എലത്തൂര്‍. 2011 ലെ പുനര്‍നിര്‍ണയത്തില്‍ പാര്‍ട്ടി കോട്ടപോലെ പുനഃര്‍നിര്‍ണയിച്ച് മണ്ഡലം. കഴിഞ്ഞ തവണ എന്‍സിപിയിലെ എകെ ശശീന്ദ്രന്‍ 29057 വോട്ടുകള്‍ക്കായിരുന്നു ഇവിടെ നിന്നും വിജയിച്ചത്. ജില്ലയിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. എന്‍സിപി സ്ഥിരമായി മത്സരിച്ചിരുന്ന ബാലുശ്ശേരി സംവരണ മണ്ഡലം ആയതോടെയായിരുന്നു എലത്തൂര്‍ എന്‍സിപിക്ക് നല്‍കിയത്. 2011 ലും വിജയം എകെ ശശീന്ദ്രനായിരുന്നു.

പാലാ സീറ്റും ശശീന്ദ്രനും

പാലാ സീറ്റും ശശീന്ദ്രനും

ഇക്കുറി മണ്ഡലം സിപിഎം തിരിച്ചെടുക്കുമെന്ന അഭ്യൂഹം തുടക്കം മുതല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനിടയിലാണ് പാലാ സീറ്റിന്‍റെ പേരില്‍ മാണി സി കാപ്പന്‍റെ നേതൃത്വത്തില്‍ എന്‍സിപിയിലെ ഒരു വിഭാഗം മുന്നണി മാറ്റ ഭീഷണിയുമായി രംഗത്ത് വരുന്നത്. ഈ തര്‍ക്കത്തില്‍ എല്‍ഡിഎഫിനൊപ്പം ഉറച്ച് നിന്ന എകെ ശശീന്ദ്രന്‍റെ സീറ്റ് സിപിഎം ഏറ്റെടുക്കുമോയെന്ന കാര്യം സംശയമാണ്.

എന്‍സിപിയുടെ മുന്നണി മാറ്റം

എന്‍സിപിയുടെ മുന്നണി മാറ്റം

പാലായ്ക്ക് പുറമെ എലത്തൂര്‍ കൂടെ ഏറ്റെടുത്താല്‍ എന്‍സിപിയുടെ പൂര്‍ണ്ണ തോതിലുള്ള മുന്നണി മാറ്റം ഉണ്ടാവും. ഇതിന് സിപിഎമ്മിന് താല്‍പര്യമില്ല. എന്‍സിപി പിളര്‍ന്ന് ഒരുവിഭാഗം യുഡിഎഫിലേക്ക് പോവുകയും എകെ ശശിന്ദ്രന്‍റെ നേതൃത്വത്തിലുള്ളവര്‍ കോണ്‍ഗ്രസ് എസില്‍ ചേര്‍ന്ന് മുന്നണിയില്‍ നില്‍ക്കുകയും ചെയ്താല്‍ കണ്ണൂരില്‍ ശശീന്ദ്രനെ മത്സരിപ്പിച്ച്, സീറ്റ് ഏറ്റെടുക്കാം എന്നൊരു സാധ്യത സിപിഎം കാണുന്നുണ്ട്.

സിപിഐ മത്സരിക്കുന്ന നാദാപുരം

സിപിഐ മത്സരിക്കുന്ന നാദാപുരം

സിപിഐ മത്സരിക്കുന്ന നാദാപുരവും സിപിഎമ്മന്‍റെ കൈവശമുള്ള ബാലുശ്ശേരിയും വെച്ച് മാറാമെന്ന നിര്‍ദേശം സിപിഎം മുന്നോട്ട് വെച്ചിട്ടുണ്ട്. 2016 ലെ മുസ്ലിം ലീഗിലെ യുസി രാമനെതിരെ 15464 വോട്ടിനായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി പുരുഷന്‍ കടലുണ്ടി ബാലുശ്ശേരിയില്‍ വിജയിച്ചത്. 1980 മുതല്‍ എസി ഷണ്‍മുഖദാസ് വിജയിച്ച് വരുന്ന മണ്ഡലത്തില്‍ 2006 ല്‍ എകെ ശശീന്ദ്രനും വിജയിച്ചു.

ബാലുശ്ശേരിയില്‍

ബാലുശ്ശേരിയില്‍

സീറ്റ് സംവരണ മണ്ഡലമായതോടെ 2011 ലാണ് പുരുഷന്‍ കടലുണ്ടി ആദ്യമായി മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തിയത്. രണ്ട് തവണയും മികച്ച ഭൂരിപക്ഷത്തില്‍ സിപിഎമ്മിന് മണ്ഡലത്തില്‍ വിജയിക്കാന്‍ സിപിഎമ്മിന് സാധിച്ചു. 1970 മുതല്‍ സിപിഐ വിജയിക്കുന്ന മണ്ഡലമാണ് നാദാപുരം. ഇകെ വിജയന്‍ ആണ് നിലവിലെ എംഎല്‍എ.

ഇകെ വിജയന്‍റെ വിജയം

ഇകെ വിജയന്‍റെ വിജയം

കോണ്‍ഗ്രസിലെ അഡ്വ. പ്രവീണ്‍ കുമാറിനെ 4759 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ഇകെ വിജയന്‍റെ വിജയം. ഈ സാഹചര്യത്തില്‍ പട്ടികജാതി സംവരണ മണ്ഡലമായ ബാലുശ്ശേരി നദാപുരത്തേക്കാള്‍ കൂടുതല്‍ സുരക്ഷിതമാണെന്നാണ് സിപിഎം വാഗ്ദാനം. ഇവിടേക്ക് പരിഗണിക്കാവുന്ന സ്ഥാനാര്‍ത്ഥികള്‍ സിപിഐ നേതൃനിരയിലുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു....

താല്‍പര്യം എല്‍ജെഡിയോട്

താല്‍പര്യം എല്‍ജെഡിയോട്

എന്നാല്‍ ജില്ലയിലെ ഏക സീറ്റ് വെച്ചു മാറുന്നതില്‍ സിപിഐക്കുള്ളില്‍ എതിര്‍പ്പുണ്ട്. വടകര സീറ്റിനായി എല്‍ജെഡിയും ജെഡിഎസും ഒരു പോലെ അവകാശവാദം ഉന്നയിക്കുന്നു. ജെഡിഎസിന്‍റെ സിറ്റിങ് സീറ്റാണ് വടകര. സീറ്റ് എല്‍ജെഡിക്ക് നല്‍കാനാണ് സിപിഎമ്മിന് താല്‍പര്യം. എന്നാല്‍ ജെഡിഎസ് ഇതിനെ ശക്തമായി എതിര്‍ക്കുന്നു. ഇത്തരം തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പിന് മുമ്പ് ലയനം എന്ന നിര്‍ദേശമാണ് ഇരുപാര്‍ട്ടികള്‍ക്ക് മുമ്പിലും സിപിഎം വെച്ചിരിക്കുന്നത്.

കേരള കോണ്‍ഗ്രസിന് എവിടെ

കേരള കോണ്‍ഗ്രസിന് എവിടെ

കേരള കോണ്‍ഗ്രസിന് ജില്ലയില്‍ ഒരു സീറ്റ് എല്‍ഡിഎഫ് നല്‍കിയേക്കും. തിരുവമ്പാടി സീറ്റ് അവര്‍ക്ക് നല്‍കാനാണ് സാധ്യത. യുഡിഎഫില്‍ ആയിരുന്നപ്പോള്‍ പേരാമ്പ്ര സീറ്റിലായിരുന്നു കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മത്സരം. യുഡിഎഫില്‍ നിന്നും പിടിച്ചെടുത്ത സീറ്റില്‍ കേരള കോണ്‍ഗ്രസിനാണ് വിജയ സാധ്യത കൂടുതലെന്നാണ് വിലയിരുത്തല്‍. ജില്ലയിലെ കഴിഞ്ഞ തവണത്തേതിന് സമാനമായ വിജയമാണ് സിപിഎം ഇത്തവണയും പ്രതീക്ഷിക്കുന്നത്.

Recommended Video

cmsvideo
വമ്പൻ നീക്കവുമായി പിണറായി സർക്കാർ..എല്ലാ വീട്ടിലും ഇന്റർനെറ്റ് | Oneindia Malayalam

Kozhikode
English summary
kerala assembly election 2021; CPM to take over Elathur seat from ncp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X