Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ തിരഞ്ഞെടുപ്പ്: ധർമജൻ ബോൾഗാട്ടിയെ ബൂത്തിൽ തടഞ്ഞു: പിന്നിൽ വിജയിക്കുന്നതിൽ അസൂയ പൂണ്ടവരെന്ന് ധർമജൻ

കോഴിക്കോട്: ബാലുശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ധർമജൻ ബോൾഗാട്ടിയെ ബൂത്തിൽ വെച്ച് തടഞ്ഞു. ബൂത്ത് സന്ദർശനത്തിനെത്തിയപ്പോഴാണ് എൽഡിഎഫ് പ്രവർത്തകരെത്തി സ്ഥാനാർത്ഥിയെ തടഞ്ഞത്. സ്ഥാനാർഥിക്ക് ബൂത്തിനുള്ളിൽ പ്രവേശിക്കാൻ അനുമതിയില്ലെന്നാണ് സിപിഎം പ്രവർത്തകരുടെ വാദം. ശിവപുരം സ്കൂളിലാണ് സംഭവം.

കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

എന്നാൽ താൻ ബാലുശ്ശേരിയിൽ വിജയിക്കുന്നതിൽ അസൂയ പൂണ്ടവരാണ് ബൂത്തിൽ പ്രവേശിക്കുന്നത് തടഞ്ഞതെന്നാണ് ധർമജൻ ഈ സംഭവത്തിൽ പ്രതികരിച്ചത്. ബൂത്ത് സന്ദർശനത്തിന് വേണ്ടി എത്തിയതാണ്, വോട്ടർമാരെ സ്വാധീനിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാലുശ്ശേരിയിലെ ജനങ്ങൾ വികസനം ആഗ്രഹിക്കുന്നുവെന്നും ഉറപ്പായി വിജയിക്കുമെന്നും ധർമജൻ പ്രതികരിച്ചു.

 dharmajan-16126

യുഡിഎഫ് സ്ഥാനാർഥി ധർമജനെ തടഞ്ഞതിന് പിന്നാലെ ചെറിയ വാക്കുതർക്കം ഉണ്ടായെങ്കിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് ധർമജനെ ബൂത്തിൽ പ്രവേശിപ്പിച്ചു. രാവിലെ മുതൽ തന്നെ ബാലുശേരിയിലെ വിവിധ ബൂത്തുകൾ ധർമജൻ ബോൾഗാട്ടി സന്ദർശിച്ച് വരികയാണെന്നും ധർമജൻ തന്നെ വ്യക്തമാക്കി.

ബാലുശ്ശേരിയിൽ സ്ഥാനാർത്ഥിയാവാൻ താൽപ്പര്യമുണ്ടെന്ന് ധർമജൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ധർമജനെ മത്സരിപ്പിക്കുന്നതിനെതിരെ ദളിത് കോൺഗ്രസും കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയും എത്തിയിരുന്നുവെങ്കിലും എതിർപ്പുകൾ വകവെക്കാതെ ധർമജനെ തന്നെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു.

Recommended Video

cmsvideo
    Election Breaking; ബാലുശ്ശേരിയിൽ ധർമ്മജനെ തടഞ്ഞ് എൽഡിഎഫ് പ്രവർത്തകർ

    എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിന്‍ ദേവ് ആണ് ഈ മണ്ഡലത്തിൽ എൽഡിഎഫ് ടിക്കറ്റിൽ മത്സരിക്കുന്നത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് സംവരണ മണ്ഡലമായ ബാലുശ്ശേരി. പുരുഷന്‍ കടലുണ്ടി രണ്ട് ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഇത്തവണ സച്ചിന്‍ ദേവിന് സീറ്റ് നല്‍കിയത്.

    തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+