ബാലുശ്ശേരിയിൽ ധർമ്മജൻ തന്നെ സ്ഥാനാർത്ഥിയായേക്കും; മുതിർന്ന നേതാക്കൾ ചർച്ച നടത്തിയെന്ന് എംഎം ഹസൻ
കോഴിക്കോട്; വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ധർമ്മജൻ ബോൾഗാട്ടി തന്നെ ബാലുശ്ശേരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും. നടന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയതായി യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു.
ധർമ്മജൻ കോൺഗ്രസുകാരനാണ്. അദ്ദേഹം സ്ഥാനാർത്ഥിയാകാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ ധർമജുമായി ചർച്ച നടത്തിയതായും ഹസൻ പറഞ്ഞു. സംവരണ മണ്ഡലമായ ബാലുശേരി ഏറ്റെടുക്കാന്‍ ലീഗ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. പകരം കുന്നമംഗലം സീറ്റോ പാലക്കാടെ കോങ്ങാട് സീറ്റോ ആണ് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്.

പാർട്ടി പറഞ്ഞാൽ ഏത് മണ്ഡലമാണെന്ന് നോക്കാതെ തന്നെ താൻ മത്സരിക്കുമെന്ന് ധർമജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. താനൊരു അടിയുറച്ച കോണ്‍ഗ്രസുകാരനാണ്. പാര്‍ട്ടി പറഞ്ഞാല്‍ തോല്‍ക്കാനും ജയിക്കാനും പോരാടാനും തയ്യാറാണെന്നായിരുന്നു ധർമജൻ പറഞ്ഞത്.നേരത്തേ സ്ഥാനാർത്ഥിയായി ധർമജനെ കോൺഗ്രസ് പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ധർമജന്റെ വീടിരിക്കുന്ന ബോൾഗാട്ടി ഉൾപ്പെടുന്ന എറണാകുളത്തെ വൈപ്പിനിലാണ് അദ്ദേഹത്തെ പരിഗണിക്കുന്നതെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇതിനെതിരെ പ്രാദേശിക തലത്തിൽ നിന്ന് എതിർപ്പുകളഅ ശക്തമായിരുന്നു.
അതേസമം ധർമ്മജൻ മത്സരിച്ചാൽ സിപിഎം സ്ഥാനാർത്ഥിയായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവാകും എൽഡിഎഫ് രംഗത്തിറക്കുക. രണ്ട് തവണ വിജയിച്ച പുരുഷന്‍ കടലുണ്ടി ഇത്തവണ മത്സരത്തിന് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ബാലുശേരിയും സിപിഐയുടെ കൈയ്യിലുള്ള നാദാപുരവും വെച്ചുമാറാമെന്ന നിര്‍ദേശം സിപിഎം എൽഡിഎഫിൽ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഇത് സിപിഐ അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് യുവ നേതാവിനെ തന്നെ മത്സരിപ്പിക്കാൻ സിപിഎം ഒരുങ്ങുന്നത്.












Click it and Unblock the Notifications