കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാലുശ്ശേരിയില്‍ ധര്‍മജന്‍, നോര്‍ത്തില്‍ അഭിജിത്ത്, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ

Google Oneindia Malayalam News

കോഴിക്കോട്: കോണ്‍ഗ്രസ് കോഴിക്കോട് ജില്ലയില്‍ ഇത്തവണ ഞെട്ടിക്കാന്‍ തയ്യാറാവുന്നു. സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക തയ്യാറായിരിക്കുകയാണ്. ബാലുശ്ശേരി ഇത്തവണ തീപ്പാറും പോരാട്ടം നടക്കും. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ പേരാണ് പരിഗണനയിലുള്ളത്. സംവരണ മണ്ഡലമാണ് ഇത്. ഇവിടെ പുരുഷന്‍ കടലുണ്ടി ഇത്തവണ മത്സരിക്കുമോ എന്ന് വ്യക്തമല്ല. അതേസമയം കോവിക്കോട് നോര്‍ത്തില്‍ ഇത്തവണ കെഎസ്‌യു പ്രസിഡന്റ് അഭിജിത്ത് സ്ഥാനാര്‍ത്ഥിയാവും. ഈ രണ്ട് മണ്ഡലങ്ങളും സിപിഎമ്മിന്റെ കുത്തക സീറ്റാണ്. മൂന്ന് ടേം കഴിഞ്ഞതിനാല്‍ പ്രദീപ് കുമാറിനെ മാറ്റി ഇവിടെ രഞ്ജിത്ത് സിപിഎം സ്ഥാനാര്‍ത്ഥിയാവുമെന്നാണ് സൂചന.

1

രണ്ട് പുതിയ സ്ഥാനാര്‍ത്ഥികള്‍ നോര്‍ത്തില്‍ വരുന്നതോടെ വിജയസാധ്യത രണ്ട് കൂട്ടര്‍ക്കും തുല്യമാകും. പ്രചാരണവും കൊഴിക്കും. പേരാമ്പ്രയില്‍ കെസി അബുവാണ് മത്സരിക്കുക. മുന്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റാണ് അദ്ദേഹം. കൊയിലാണ്ടിയില്‍ എന്‍ സുബ്രഹ്മണ്യനെയാണ് മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇവിടെ രാജീവന്‍ മാസ്റ്ററും പേരും പരിഗണനയിലുണ്ട്. അതേസമയം എലത്തൂര്‍ സീറ്റ് ജനതാദളിന് നല്‍കാനും തീരുമാനമായിട്ടുണ്ട്. നേരത്തെ മാണി സി കാപ്പന്‍ വിഭാഗത്തിന് ഈ സീറ്റ് നല്‍കുമെന്നാണ് കരുതിയത്. എന്നാല്‍ ഭാരതീയ നാഷണല്‍ ജനതാദളിനെ കൈവിടാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ അദ്ദേഹം കൊയിലാണ്ടിയില്‍ മത്സരിക്കില്ലെന്ന് ഉറപ്പായി. പിജെ കുര്യന്‍, വിഎം സുധീരന്‍, എന്നിവരും ഇത്തവണ മത്സരിക്കില്ല. ഇരുവരും മത്സരിക്കാനില്ലെന്ന് നിലപാടെടുത്തു. നിലവില്‍ താന്‍ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ നയിക്കുകയാണ്. മുന്നണിയെ നയിക്കുക എന്നതാണ് എന്റെ ചുമതലയെന്നു മുല്ലപ്പള്ളി വ്യക്തമാക്കി. എന്നാല്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ മുല്ലപ്പള്ളി മത്സരിക്കാനാണ് സാധ്യത കൂടുതല്‍.

ദല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം

വിഎം സുധീരനെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് കടുത്ത സമ്മര്‍ദം നടത്തുന്നുണ്ട്. എന്നാല്‍ സുധീരന്‍ വഴങ്ങിയിട്ടില്ല. താന്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലോ അതല്ലെങ്കില്‍ കോഴിക്കോട്ടോ അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് ഹൈക്കമാന്‍ഡിന് താല്‍പര്യം. കറകളഞ്ഞ പ്രതിച്ഛായയുള്ളത് അദ്ദേഹത്തിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. നേരത്തെ തിരുവല്ല സീറ്റില്‍ മത്സരിക്കാനായിരുന്നു പിജെ കുര്യന്‍ തീരുമാനിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം നിലപാടെടുത്തു. അതേസമയം ഗ്രൂപ്പ് വീതം വെപ്പിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് പിസി ചാക്കോ വിമര്‍ശിക്കുകയും ചെയ്തു.

മല്ലിക ഷെരാവത്തിന്റെ ഗ്ലാമര്‍ ഫോട്ടോകള്‍ കാണാം

Recommended Video

cmsvideo
തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി രഞ്ജിത് | Oneindia Malayalam

Kozhikode
English summary
kerala assembly election 2021: dharmajan will contest from balussery, congress candidate list ready
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X