കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് നോര്‍ത്തിൽ മത്സരിക്കുമോ? നിലപാട് തുറന്നുപറഞ്ഞ് രഞ്ജിത്ത്, പ്രഖ്യാപിക്കേണ്ടത് പാർട്ടിയാണെന്ന് താരം

Google Oneindia Malayalam News

കോഴിക്കോട്: സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന്‍ രഞ്ജിത്തിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുമെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തുടര്‍ച്ചയായ മൂന്ന് തവണ മത്സരിച്ച പ്രദീപ് കുമാറിന് പകരക്കാരനായി രഞ്ജിത്തിനെ രംഗത്തിറക്കാനാണ് സിപിഎം പദ്ധതി. എന്നല്‍ ഇപ്പോഴിതാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത്.

ദല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം

കോഴിക്കോട് നോര്‍ത്ത്

കോഴിക്കോട് നോര്‍ത്ത്

ഇടത് പാളയത്തില്‍ നിന്ന് കോഴിക്കോട് നോര്‍ത്തിലേക്ക് ആദ്യമേ ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് സംവിധായകന്‍ രഞ്ജിത്തിന്റേത്. എ പ്രദീപ് കുമാര്‍ ഇത്തവണ മത്സരിക്കുന്നില്ലെങ്കില്‍ രഞ്ജിത്ത് തന്നെ ആയിരിക്കും പരിഗണിക്കപ്പെടുക എന്നായിരുന്നു സൂചനകള്‍. കഴിഞ്ഞ ദിവസത്തില്‍ ഇക്കാര്യത്തില്‍ ഏകദേശം ഉറപ്പായെന്ന മട്ടില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

അനുകൂല മറുപടി നല്‍കി രഞ്ജിത്ത്

അനുകൂല മറുപടി നല്‍കി രഞ്ജിത്ത്

നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നോ എന്ന ചോദ്യം വന്നിരുന്നെന്നും അനുകൂലമായ ഉത്തരമാാണ് നല്‍കിയതെന്ന് രഞ്ജിത്ത് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തീരുമാനം പാര്‍ട്ടിയുടേത്

തീരുമാനം പാര്‍ട്ടിയുടേത്

ആദ്യം സംശയമുണ്ടായിരുന്നു. ഒപ്പമുള്ളവരും പാര്‍ട്ടി പ്രവര്‍ത്തകരും നല്‍കുന്ന പിന്തുണ വലുതാണ്. എന്നാല്‍ അന്തിമതീരുമാനം പാര്‍ട്ടിയാണ് സ്വീകരിക്കേണ്ടതെന്ന് രഞ്ജിത്ത് പറയുന്നു. മുഴുവന്‍ സമയം രാഷ്ട്രീയ പ്രവര്‍ത്തകനല്ലെങ്കിലും ഒരു തവണ അല്ലാത്തവര്‍ക്കും തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഭാഗമാകാമെന്നും അദ്ദേഹം പ്രതികരിച്ചു.

രാഷ്ട്രീയ പ്രവര്‍ത്തനം രണ്ട് തരത്തില്‍

രാഷ്ട്രീയ പ്രവര്‍ത്തനം രണ്ട് തരത്തില്‍

രാഷ്ട്രീയ പ്രവര്‍ത്തനം രണ്ട് തരത്തിലുണ്ട്. നിരന്തരമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളല്ല താന്‍. എന്നാല്‍ ഇത്തരത്തിലല്ലാത്തവര്‍ക്കും ഭരണ സംവിധാനത്തിന്റെ ഭാഗമാകാമെന്നാണ് കരുതുന്നതെന്നും രഞ്ജിത്ത് വ്യക്തമാക്കി.

33 വര്‍ഷം

33 വര്‍ഷം

കഴിഞ്ഞ 33 വര്‍ഷമായി സിനിമ ചെയ്യുന്നു. എന്നാല്‍ തല്‍ക്കാലം സിനിമ ചെയ്യുന്നില്ല. ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഇറങ്ങിയപ്പോഴും സംശയമായിരുന്നു. അന്ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും നല്‍കിയ പിന്തുണയാണ് ധൈര്യം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രദീപ് കുമാറിന് അഭിനന്ദനം

പ്രദീപ് കുമാറിന് അഭിനന്ദനം

കഴിഞ്ഞ 15 വര്‍ഷമായി പ്രദീപ് നടത്തിയ മികച്ച പ്രവര്‍ത്തനമാണ് കോഴിക്കോട് നോര്‍ത്തിലുള്ളത്. നോര്‍ത്ത് മണ്ഡലത്തില്‍ മികച്ച വികസനമാണുള്ളത്. എല്ലാ മണ്ഡലത്തിലും നല്ലതാണെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. മത്സരിക്കുമെന്ന പ്രചാരണം നേരത്തെ ഉയര്‍ന്നെങ്കിലും ഇതാദ്യമായാണ് രഞ്ജിത്ത് ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്.

മുരളീധരനെ മത്സരിപ്പിക്കാന്‍ ആന്റണിയുടെ നീക്കം, പിന്തുണച്ച് ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് ഞെട്ടിക്കുംമുരളീധരനെ മത്സരിപ്പിക്കാന്‍ ആന്റണിയുടെ നീക്കം, പിന്തുണച്ച് ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് ഞെട്ടിക്കും

പിസി ജോര്‍ജ് കളി തുടങ്ങി; പിന്തുണച്ച് ഹിന്ദു പാര്‍ലമെന്റ്, പൂഞ്ഞാറില്‍ 2 പേരുമായി കോണ്‍ഗ്രസും എല്‍ഡിഎഫുംപിസി ജോര്‍ജ് കളി തുടങ്ങി; പിന്തുണച്ച് ഹിന്ദു പാര്‍ലമെന്റ്, പൂഞ്ഞാറില്‍ 2 പേരുമായി കോണ്‍ഗ്രസും എല്‍ഡിഎഫും

വടകരയില്‍ ഉറപ്പിച്ച് യുഡിഎഫ്; ആര്‍എംപിക്ക് പിന്തുണ, പക്ഷെ കെകെ രമയില്ല, സ്ഥാനാര്‍ത്ഥിയായി ഇദ്ദേഹംവടകരയില്‍ ഉറപ്പിച്ച് യുഡിഎഫ്; ആര്‍എംപിക്ക് പിന്തുണ, പക്ഷെ കെകെ രമയില്ല, സ്ഥാനാര്‍ത്ഥിയായി ഇദ്ദേഹം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

ബിഗ് ബോസ് ഹൗസില്‍ ആദ്യ പ്രണയം മൊട്ടിട്ടു; എയ്ഞ്ചലിന്റെ വരവ് വെറുതെയായില്ല, പ്രെപ്പോസ് ചെയ്ത് അഡോണിബിഗ് ബോസ് ഹൗസില്‍ ആദ്യ പ്രണയം മൊട്ടിട്ടു; എയ്ഞ്ചലിന്റെ വരവ് വെറുതെയായില്ല, പ്രെപ്പോസ് ചെയ്ത് അഡോണി

ജോസിനും ജെഡിഎസിനും കടുത്ത അതൃപ്തി; ഇരിക്കൂറിനും കാഞ്ഞിരപ്പള്ളിക്കും പകരം വേണമെന്ന് സിപിഐജോസിനും ജെഡിഎസിനും കടുത്ത അതൃപ്തി; ഇരിക്കൂറിനും കാഞ്ഞിരപ്പള്ളിക്കും പകരം വേണമെന്ന് സിപിഐ

നടി ശില്‍പ്പ മഞ്ജുനാഥിന്റെ പുതിയ ചിത്രങ്ങള്‍

Kozhikode
English summary
Kerala Assembly Election 2021; Director Ranjith responds, he is contesting in Assembly elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X