കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അക്കാര്യം പറഞ്ഞ് ഇങ്ങോട്ട് വരണ്ട; സീറ്റ് വിട്ട് തരണമെന്ന കോണ്‍ഗ്രസ് ആവശ്യം പരസ്യമായി തള്ളി ലീഗ്

Google Oneindia Malayalam News

കോഴിക്കോട്: യുഡിഎഫിലെ സീറ്റ് വിഭജനത്തിന്‍റെ കാര്യത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റിന് പുറമെ ഇത്തവണ ജില്ലയില്‍ അധികമായി 2 സീറ്റുകള്‍ അധിമായി വേണമെന്ന ആവശ്യമാണ് മുസ്ലിം ലീഗ് ഉയര്‍ത്തുന്നത്. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതോടെ ആളില്ലാതായ പേരാമ്പ്രയ്ക്ക് പുറമെ നാദാപുരം അല്ലെങ്കില്‍ കൊയിലാണ്ടിയോ വടകരയോ ആണ് ലീഗ് ചോദിക്കുന്നത്. ഇതിന് പുറമെ തിരുവമ്പാടി സീറ്റ് തിരിച്ചെടുക്കാനുള്ള കോണ്‍ഗ്രസിന്‍റെ ആഗ്രഹം തള്ളിയും മുസ്ലിം ലീഗ് രംഗത്ത് വന്നിരിക്കുകയാണ്.

കൊടുവള്ളിയും കുറ്റ്യാടിയും

കൊടുവള്ളിയും കുറ്റ്യാടിയും

കോഴിക്കോട് സൗത്ത്, തിരുവമ്പാടി, കൊടുവള്ളി, കുറ്റ്യാടി എന്നീ നാല് മണ്ഡലങ്ങളിലാണ് കോഴിക്കോട് ജില്ലയില്‍ മുസ്ലിം ലീഗ് മത്സരിക്കുന്നത്. ഇതില്‍ കുറ്റ്യാടിയും കോഴിക്കോട് സൗത്തുമാണ് സിറ്റിങ് സീറ്റുകള്‍. 2016 ലെ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്ന് വിജയിച്ച യൂഡിഎഫിലെ ഏക കക്ഷി മുസ്ലിം ലീഗാണ്. 2016 ല്‍ മാത്രമാണ് 2001 മുതല്‍ ഉള്ള സ്ഥിതിയും ഇതാണ്. 2001 ന് ശേഷം കോഴിക്കോട് ജില്ലയില്‍ നിന്ന് ഒരു എംഎല്‍എയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല.

തിരുവമ്പാടി തിരികെ വേണം

തിരുവമ്പാടി തിരികെ വേണം

ഇത്തവണ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നപ്പോള്‍ തന്നെ കോഴിക്കോട് ജില്ലയില്‍ വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിരുന്നു. സ്ഥിരം സീറ്റുകള്‍ക്ക് പുറമെ മുസ്ലിം ലീഗ് മത്സരിക്കുന്ന തിരുവമ്പാടിയും കോണ്‍ഗ്രസ് ഇത്തവണ ലക്ഷ്യമിട്ടിരുന്നു. തിരുവമ്പാടിയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ വിജയ സാധ്യത കൂടുതലാണെന്നാണ് കോണ്‍ഗ്രസ് അവകാശവാദം.

സിറിയക് ജോണും പിപി ജോര്‍ജും

സിറിയക് ജോണും പിപി ജോര്‍ജും

കോണ്‍ഗ്രസ് നേതാക്കളായ സിറിയക് ജോണ്‍, പിപി ജോര്‍ജ് എന്നിവര്‍ വിജയിച്ച മണ്ഡലമാണ് തിരുവമ്പാടി. 1991 ലാണ് സീറ്റ് കോണ്‍ഗ്രസ് മുസ്ലിം ലീഗിന് വിട്ട് നല്‍കുന്നത്. 1991 മുതല്‍ 2001 വരെ വിജയം തുടര്‍ന്ന ലീഗിനെ പരാജയപ്പെടുത്തി മത്തായിചാക്കോയിലൂടെ 2006 ല്‍ തിരുവമ്പടായില്‍ സിപിഎം ആദ്യമായി സിപിഎം വിജയിച്ചു. മത്തായിച്ചാക്കോയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലും വിജയം സിപിഎമ്മിനായിരുന്നു.

ലീഗിന്‍റെ തിരുവമ്പാടി

ലീഗിന്‍റെ തിരുവമ്പാടി

2011 ല്‍ സി മോയിന്‍ കുട്ടിയിലൂടെ മുസ്ലിം ലീഗ് സീറ്റ് തിരികെ പിടിച്ചെങ്കിലും 2016 വിജയം ജോര്‍ജ് എം തോമസിനോടൊപ്പം നിന്നു. ഇത്തവണ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ തന്നെ തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് അല്ലെങ്കില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണ്ണായകമായ മണ്ഡലം വിട്ടുകൊടുത്ത് ജില്ലയിലെ മറ്റേതെങ്കിലും മണ്ഡലം ഏറ്റെടുക്കാനുള്ള നീക്കം ലീഗിനും ഉണ്ടായിരുന്നതായി സൂചന ഉണ്ടായിരുന്നു.

വിട്ട് നല്‍കണമെന്ന് ഡിസിസി പ്രസിഡന്‍റ്

വിട്ട് നല്‍കണമെന്ന് ഡിസിസി പ്രസിഡന്‍റ്

തിരുവമ്പാടി തിരികെ കിട്ടണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. കൂടുതല്‍ ജയസാധ്യത കണക്കിലെടുത്ത് തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് നല്‍കാന്‍ മുസ്ലിം ലീഗ് തയ്യാറാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നതാണ് ഡിസിസി പ്രസിഡന്‍റ് യു രാജീവന്‍ പറഞ്ഞത്. പകരമായി അവര്‍ക്ക് കോണ്‍ഗ്രസ് മത്സരിച്ച സീറ്റില്‍ ഏതെങ്കിലും വിട്ട് നല്‍കും എന്നും അദ്ദേഹം പറഞ്ഞു.

ഉമ്മര്‍ പാണ്ടികശാല

ഉമ്മര്‍ പാണ്ടികശാല

എന്നാല്‍ ഈ ആവശ്യത്തെ പരസ്യമായി തള്ളുകയാണ് ലീഗ് നേതൃത്വം. ഒരു കാരണവശാലും തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് വിട്ട് നല്‍കാന്‍ കഴിയില്ലെന്നാണ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് ഉമ്മര്‍ പാണ്ടികശാല വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പോലും യുഡിഎഫിന് മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും മികച്ച വിജയം നേടാന്‍ സാധിച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യന്‍ സഭ

ക്രിസ്ത്യന്‍ സഭ

തിരുവമ്പാടി സീറ്റിനെ ചൊല്ലി കഴിഞ്ഞ തിരഞ്ഞെടുപ്പിലും മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഈ തര്‍ക്കമാണ് യുഡിഎഫിന്‍റെ പരാജയത്തിന് കാരണമായതെന്ന വിലയിരുത്തലും ശക്തമാണ്. ക്രിസ്ത്യന്‍ സഭയായിരുന്നു അന്ന് മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. ഇത്തവണയും ക്രിസ്ത്യന്‍ സമൂഹത്തിന്‍റെ വികാരം ചൂണ്ടിക്കാണിച്ചായിരുന്നു ലീഗ് നീക്കം.

അപു ജോണ്‍ ജോസഫിന്

അപു ജോണ്‍ ജോസഫിന്

നേരത്തെ തിരുവമ്പാടി സീറ്റില്‍ മത്സരിക്കാനുള്ള ആഗ്രഹം പരസ്യമാക്കി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും രംഗത്ത് വന്നിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ പിജെ ജോസഫിന്‍റെ മകന്‍ അപു ജോണ്‍ ജോസഫിന്‍റെ മകന് വേണ്ടിയായിരുന്നു പാര്‍ട്ടി ജില്ലാ ഘടകം യുഡിഎഫിനോട് സീറ്റ് ആവശ്യപ്പെട്ടത്. അന്നും സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു മുസ്ലിം ലീഗ് സ്വാകരിച്ചത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ഉടന്‍ തന്നെ കണ്ടെത്തി കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ളവരുടെ അവകാശവാദങ്ങള്‍ക്ക് തടയിടാനാണ് ലീഗ് നീക്കം.

കേരള കോണ്‍ഗ്രസ് എം

കേരള കോണ്‍ഗ്രസ് എം

അതേസമയം, എല്‍ഡിഎഫില്‍ സീറ്റ് ഇത്തവണ കേരള കോണ്‍ഗ്രസ് എമ്മിന് വിട്ട് നല്‍കാനാണ് സാധ്യത. യുഡിഎഫില്‍ ആയിരുന്നപ്പോള്‍ കേരള കോണ്‍ഗ്രസ് എം സ്ഥിരമായി മത്സരിച്ചിരുന്നത് പേരാമ്പ്രയിലായിരുന്നു. എന്നാല്‍ ഈ സീറ്റ് നല്‍കാന്‍ സിപിഎം തയ്യാറല്ല. പകരം തിരുവമ്പാടി എന്നതാണ് വാഗ്ദാനം. ആരോഗ്യപരമായ കാരണങ്ങള്‍ ജോര്‍ജ് എം തോമസ് ഇത്തവണ മത്സരിക്കാനുണ്ടായേക്കില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

Kozhikode
English summary
kerala assembly election 2021; Dispute between Congress and League over Thiruvambadi seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X