കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിറ്റിങ് സീറ്റില്‍ 13000 ലേറെ വോട്ടിന് പിന്നിലായ ലീഗ്; സൗത്തില്‍ ഇത്തവണ ചെങ്കൊടി പാറുമോ-മണ്ഡല പരിചയം

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് രണ്ട് (2011 ലെ മണ്ഡല പുനഃനിര്‍ണ്ണയത്തില്‍ കോഴിക്കോട് സൗത്ത് ആയി മാറി) ജയിക്കുന്നവര്‍ കേരളം ഭരിക്കും. അതായിരുന്ന കഴിഞ്ഞ 30 വര്‍ഷമായിട്ടുള്ള കോഴിക്കോട് രണ്ടിന്‍റെ വിശേഷം. മുപ്പത് വര്‍ഷത്തോളം ഭരണ മുന്നണിക്കൊപ്പം നിലയുറപ്പിച്ച മണ്ഡലത്തിന്‍റെ സ്വഭാവം മാറുന്നത് കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിലാണ്. സിറ്റിങ് സീറ്റ് നിലനിര്‍ത്തി മുസ്ലിം ലീഗിലെ ഡോ എംകെ മുനീര്‍ ആയിരുന്നു മണ്ഡലത്തിന്‍റ ചരിത്രം മാറ്റി ഏഴുതിയത്. സംസ്ഥാന വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് പോവുമ്പോള്‍ ഇത്തവണ മണ്ഡലം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉറ്റുനോക്കുകയാണ് ഏവരും.

ആദ്യ തിരഞ്ഞെടുപ്പില്‍

ആദ്യ തിരഞ്ഞെടുപ്പില്‍

1957 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇ ജനാര്‍ദനനെ തോല്‍പ്പിച്ച് പി കുമാരന്‍ ആയിരുന്നു മണ്ഡലത്തിലെ ആദ്യ വിജയി. അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായിരുന്നു. 1960 ലും പി കുമാരന്‍ സീറ്റ് നിലനിര്‍ത്തി. 1965 ലെ തിരഞ്ഞെടുപ്പില്‍ ലീഗ് സ്വതന്ത്രന്‍ പിഎം അബൂബക്കര്‍ കോണ്‍ഗ്രസിലെ കെപി രാമനുണ്ണിയെ പരാജയപ്പെടുത്തുമ്പോള്‍ സിപിഎം പിന്തുണ കൂടി ലീഗിനുണ്ടായിരുന്നു.

സപ്തകക്ഷി മുന്നണി

സപ്തകക്ഷി മുന്നണി


1967 ല്‍ സപ്തകക്ഷി മുന്നണി സ്ഥാനാര്‍ത്ഥിയായി പിഎം അബൂബക്കര്‍ വീണ്ടും മത്സരിച്ച് വിജയിച്ചു. എന്നാല്‍ 1970 ല്‍ അബൂബക്കറിനെ തോല്‍പ്പിച്ച് കല്‍പ്പള്ളി മാധവമേനോനിലൂടെ സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തുന്നു. എന്നാല്‍ 1977, 1980, 1982 വര്‍ഷങ്ങളില്‍ പിഎം അബൂബക്കര്‍ അഖിലേന്ത്യാ മുസ്ലിം ലീഗിന്‍റെ ടിക്കറ്റില്‍ തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടു. യഥാക്രമം എസ് വി ഉസ്മാന്‍കോയി, സികെ നാണു, എന്‍പി മൊയ്തീന്‍ എന്നിവരെയായിരുന്നു അബൂബക്കര്‍ തോല്‍പ്പിച്ചത്.

ആദ്യമായി സിപിഎം

ആദ്യമായി സിപിഎം


1987 ല്‍ മണ്ഡലത്തില്‍ സിപിഎം ആദ്യമായി വിജയക്കൊടി പാറിച്ചു. ലീഗിലെ കെകെ മുഹമ്മദിനെ 2277 വോട്ടുകള്‍ക്കായി സിപിഎമ്മിലെ സിപി കുഞ്ഞു തോല്‍പ്പിച്ചത്. എന്നാല്‍ തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ 1991 ല്‍ കുഞ്ഞുവിനെ തോല്‍പ്പിച്ച് ലീഗിന് വേണ്ടി എംകെ മുനീര്‍ മണ്ഡലം തിരികെ പിടിച്ചു. 1996 ല്‍ മണ്ഡലം വീണ്ടും ഭരണ പക്ഷത്തേക്ക് മറിഞ്ഞു. ലീഗ് വനിത സ്ഥാനാര്‍ത്ഥിയെ ഇറക്കിയ മണ്ഡലത്തില്‍ 8766 വോട്ടിനായിരുന്നു സിപിഎമ്മിലെ എളമരം കരീം ജയിച്ചത്.

മുനീറിന്‍റെ വരവ്

മുനീറിന്‍റെ വരവ്

2001 ല്‍ എളമരം കരീമും എല്‍ഡിഎഫും മണ്ഡലത്തില്‍ തോറ്റു. ലീഗിലെ ടിപിഎം സാഹിര്‍ 787 വോട്ടിനായിരുന്നു എളമരം കരീമിനെ തോല്‍പ്പിച്ചത്. എന്നാല്‍ 2006 ല്‍ സംസ്ഥാന ഭരണവും ഒപ്പം മണ്ഡലവും എല്‍ഡിഎഫിന് ലഭിച്ചു. ഐഎന്‍എല്ലിലെ പിഎംഎ സലാമിനായിരുന്നു വിജയം. എന്നാല്‍ 2011 ലും 2016 ലും എംകെ മുനീര്‍ മണ്ഡലത്തില്‍ വിജയിച്ചു. ഐഎന്‍എല്ലിലെ എപി അബ്ദുള്‍ വഹാബായിരുന്നു 2016 ലെ മുനീറിന്‍റെ എതിരാളി.

മുസാഫര്‍ അഹമ്മദ് വരുമോ

മുസാഫര്‍ അഹമ്മദ് വരുമോ


മുസ്ലീം ലീഗില്‍ ഇത്തവണയും എംകെ മുനീര്‍ ആയിരിക്കും സ്ഥാനാര്‍ത്ഥി. മുനീര്‍ സുരക്ഷിത മണ്ഡലം തേടിപ്പോയാല്‍ പികെ ഫിറോസ് അടക്കമുള്ള യുവ നേതാക്കളെ ലീഗ് പരീക്ഷിച്ചേക്കും. ഇടതുമുന്നണിയില്‍ സിപിഎം സീറ്റ് ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. സിപിഎം സീറ്റ് ഏറ്റെടുത്താല്‍ ഏറ്റവും കൂടതല്‍ സാധ്യത കോഴിക്കോട് കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയറായ മുസാഫര്‍ അഹമ്മദിനാണ്. മുന്‍ എംഎല്‍എയായ സിപി കുഞ്ഞുവിന്‍റെ മകനായ മുസാഫര്‍ 2011 ല്‍ മുനീറിനെതിരെ ശക്തമായ മത്സരം കാഴ്ചവെച്ചിരുന്നു. അന്ന് 1376 വോട്ടിനായിരുന്നു മുനീര്‍ കഷ്ടിച്ച് രക്ഷപ്പെട്ടത്.

Kozhikode
English summary
kerala assembly election 2021; election history of kozhikode south
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X