കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രഞ്ജിത്തും മോഹനനും ഇല്ല; കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാര്‍ തന്നെ, ഇളവ് നല്‍കാന്‍ സിപിഎം

Google Oneindia Malayalam News

കോഴിക്കോട്: സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ രണ്ട് ടേം നിബന്ധന പൊതുവെ കര്‍ശനമായി പാലിച്ച് വരുന്ന പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ അപൂര്‍വ ചില അവസരങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ക്കും വിജയ സാധ്യത കണക്കിലെടുത്തും ഇളവുകള്‍ നല്‍കാനും പാര്‍ട്ടി തയ്യാറായിട്ടുണ്ട്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ എ പ്രദീപ് കുമാറിന് ഇത്തരത്തില്‍ ഇത്തവണ ഇളവ് നല്‍കാനുള്ള ഒരുക്കത്തിലാണ് സിപിഎം. കോഴിക്കോട് നോര്‍ത്തില്‍ നാലാം തവണയും എ പ്രദീപ് കുമാറിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ജില്ലാ സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

കോഴിക്കോട് നോര്‍ത്തില്‍

കോഴിക്കോട് നോര്‍ത്തില്‍

കോഴിക്കോട് നോര്‍ത്തില്‍ ഇത്തവണ ആര് മത്സരംഗത്ത് ഇറങ്ങണമെന്ന ചര്‍ച്ച ജില്ലയില്‍ സജീവമാകാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. രണ്ട് ടേം പൂര്‍ത്തിയാക്കിയ എ പ്രദീപ് കുമാറിന് പകരം സിനിമ സംവിധായകന്‍ രഞ്ജിത്തിന്‍റെ പേര് മുതല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി മോഹനന്‍റെ പേര് വരെ മണ്ഡലത്തില്‍ ഉയര്‍ന്ന് കേട്ടു.

കോണ്‍ഗ്രസ് വോട്ടുകള്‍

കോണ്‍ഗ്രസ് വോട്ടുകള്‍

എന്നാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ക്ക് നിര്‍ണ്ണായക സ്ഥാനം ഉള്ള കോഴിക്കോട് നോര്‍ത്തില്‍ വിജയസാധ്യത എ പ്രദീപ് കുമാറിന് തന്നെയാണെന്ന വിലയിരുത്തലിലേക്ക് ഇത്തവയും പാര്‍ട്ടി എത്തുകയായിരുന്നു. യുഡിഎഫില്‍ കെ എസ് യു നേതാവ് കെഎം അഭിജിത്തായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അദ്ദേഹം മണ്ഡലത്തില്‍ പ്രചാരണം ശക്തമാക്കിക്കൊണ്ടിരിക്കുകയുമാണ്.

എ പ്രദീപ് കുമാറിന്

എ പ്രദീപ് കുമാറിന്

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ എ പ്രദീപ് കുമാറിന് അനുകൂലമായി പൊതു അഭിപ്രായം ഉയര്‍ന്ന് വരികയായിരുന്നു. ഈ അഭിപ്രായം സംസ്ഥാന നേതൃത്വത്തെ സിപിഎം ജില്ല കമ്മിറ്റി അറിയിച്ചു. പ്രവര്‍ത്തകരുടേയും അണികളുടേയും വലിയ പിന്തുണ പ്രദീപ് കുമാറിനുണ്ട്. ഭരണ തുടര്‍ച്ച ലക്ഷ്യം വെക്കുന്നതിനാല്‍ ഒരു പരീക്ഷണത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വവും തയ്യാറായേക്കില്ല.

ഘടകക്ഷി നേതാക്കളും

ഘടകക്ഷി നേതാക്കളും


സിപിഎം നേതാക്കള്‍ക്ക് പുറമെ ഘടകക്ഷി നേതാക്കള്‍ക്കും പ്രദീപ് കുമാറിന്‍റെ കാര്യത്തില്‍ ഒരു വികാരമാണ് ഉള്ളത്. പാര്‍ട്ടി സംസ്ഥാന നേതൃത്വം പ്രദീപ് കുമാറിന്‍റെ കാര്യത്തില്‍ അനുകൂല തീരുമാനം എടുക്കുമെന്നാണ് കോഴിക്കോട്ടെ ഇടതുമുന്നണി കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ തവണത്തെ വിജയം

കഴിഞ്ഞ തവണത്തെ വിജയം

2016 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പിഎം സുരേഷ് ബാബുവിനെതിരെ 27873 വോട്ടുകളുടെ വിജയമായിരുന്നു മണ്ഡലത്തില്‍ എ പ്രദീപ് കുമാര്‍ നേടിയത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ പതിമൂന്നായിരത്തിലേറെ വോട്ടിന്‍റെ ലീഡ് എല്‍ഡിഎഫിന് ഉണ്ട്. ഈ സാഹചര്യത്തില്‍ പ്രദീപ് കുമാറാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ വിജയം സുനിശ്ചിതമാണെന്നാണ് ഇടത് മുന്നണിയുടെ വിശ്വാസം.

മിഷന്‍ എറണാകുളവുമായി സിപി​എം; എട്ടിലേറെ സീറ്റുകള്‍ പിടിക്കും, പിടി തോമസിനെതിരെ പൊതുസ്വതന്ത്രന്‍മിഷന്‍ എറണാകുളവുമായി സിപി​എം; എട്ടിലേറെ സീറ്റുകള്‍ പിടിക്കും, പിടി തോമസിനെതിരെ പൊതുസ്വതന്ത്രന്‍

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പുതിയ ലുക്കില്‍; ദോഹയിലെ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍

Recommended Video

cmsvideo
സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

Kozhikode
English summary
kerala assembly election 2021; In Kozhikode North, A Pradeep Kumar will be the Ldf candidate again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X