കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഴീക്കോടും കോഴിക്കോട് സൗത്തും മലപ്പുറത്ത് രണ്ട് സീറ്റും വേണം; ആറ് സീറ്റ് ചോദിക്കാന്‍ ഐഎന്‍എല്‍

Google Oneindia Malayalam News

കോഴിക്കോട്: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം 2018 ല്‍ മാത്രമാണ് എല്‍ഡിഎഫിന്‍റെ ഔദ്യോഗിക ഘടകക്ഷിയാവാനുള്ള അവസരം ഐഎന്‍എല്ലിന് ലഭിച്ചത്. കഴിഞ്ഞ 24 വര്‍ഷമായി മുന്നണിക്ക് പുറത്ത് നിന്നുള്ള പിന്തുണയുമായി കഴിയുകയായിരുന്നു ഐഎന്‍എല്‍. മുന്നണിക്ക് പുറത്ത് നിന്ന് സഹകരിക്കുമ്പോഴും ധാരണയുടെ അടിസ്ഥാനത്തില്‍ ഐഎന്‍എല്ലിന് എല്‍ഡിഎഫ് സീറ്റ് നല്‍കാറുണ്ടായിരുന്നു.ഘടകക്ഷിയായതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് ആയതിനാല്‍ തന്നെ മുന്നണിയില്‍ നിന്നും കൂടുതല്‍ പരിഗണനയും ഇത്തവണ അവര്‍ പ്രതീക്ഷിക്കുന്നു.

കൊവിഡിലും നിറം മങ്ങാതെ ചലച്ചിത്ര മേള- ചിത്രങ്ങൾ

മലപ്പുറത്തും കോഴിക്കോടും

മലപ്പുറത്തും കോഴിക്കോടും

മുന്നണിയിലെ ഔദ്യോഗിക ഘടകക്ഷിയാതോടെ ഇത്തവണത്തെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ ഐഎന്‍എല്ലിനേയും പങ്കെടുപ്പിക്കും. കഴിഞ്ഞ തവണ മൂന്ന് സീറ്റുകളിലാണ് ഐഎന്‍എല്‍ മത്സരിച്ചത്. ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനാണ് തീരുമാനം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സീറ്റുകളില്‍ വേണമെന്നാണ് ആവശ്യം.

തെക്കന്‍ ജില്ലകളില്‍

തെക്കന്‍ ജില്ലകളില്‍

മലബാറിന് പുറമെ തെക്കന്‍ ജില്ലകളിലെ പ്രാതിനിധ്യത്തിനായി ​എറണാകുളത്തോ കൊല്ലത്തോ ഏതെങ്കിലും ഒരു സീറ്റ് ലഭിക്കണമെന്നും പാര്‍ട്ടിക്ക് ആഗ്രഹമുണ്ട്. 16 നിയമസഭ മണ്ഡലങ്ങള്‍ ഉള്ള മലപ്പുറത്ത് രണ്ട് സീറ്റുകള്‍ എങ്കിലും നേടാനാണ് ഐഎന്‍എല്ലിന്‍റെ ശ്രമം. സിപിഎം പൊതു സ്വതന്ത്രരെയടക്കം പരീക്ഷിക്കുന്ന ജില്ല ആയതിനാല്‍ രണ്ട് സീറ്റെന്ന ആവശ്യത്തില്‍ തെറ്റില്ലെന്നാണ് ഐഎന്‍എല്‍ വിലയിരുത്തല്‍

ഏറനാടും തിരൂരും

ഏറനാടും തിരൂരും


ഏറനാട്, തിരൂര്‍ മണ്ഡലങ്ങളാണ് ഐഎന്‍എല്‍ നോട്ടമിടുന്നത്. രണ്ടും ലീഗിന്‍റെ സിറ്റിങ് സീറ്റുകളാണ്. കഴിഞ്ഞ വര്‍ഷം ഇടത് സ്വതന്ത്രന്‍ കെടി അബ്ദുറഹ്മാന്‍ ആണ് ഏറനാട് മണ്ഡലത്തില്‍ മത്സരിച്ചത്. ലീഗിനെ പികെ ബഷീറിനോട് 12893 വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെട്ടു. ഇത്തവണ മുന്‍ ഫുട്ബോള്‍ താരം യു ഷറഫലിയെ ഏറനാട്ടില്‍ ഇറക്കാന്‍ എല്‍ഡിഎഫ് ആലോചിക്കുന്നതായി പ്രചരണമുണ്ട്.

തിരൂരില്‍ സ്വതന്ത്രന്‍

തിരൂരില്‍ സ്വതന്ത്രന്‍

തിരൂരില്‍ സ്വതന്ത്രനെയായിരുന്നു കഴിഞ്ഞ തവണ സിപിഎം രംഗത്ത് ഇറക്കിയത്. ഗഫൂര്‍ പി ലില്ലീസ് ആയിരുന്നു സ്ഥാനാര്‍ത്ഥി. മികച്ച പ്രകടം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചെങ്കിലും ലീഗിലെ സി മമ്മൂട്ടിയോട് 7061 വോട്ടിന് പരാജയപ്പെട്ടു. ഇത്തവണ ഗഫൂര്‍ പി ലില്ലീസിനെ താനൂരിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്. ഇതുകൂടി മുന്നില്‍ കണ്ടാണ് തിരൂര്‍ സീറ്റ് ചോദിക്കാന്‍ ഐഎന്‍എല്‍ ആലോചിക്കുന്നത്.

പിഎ സലാം വിജയിച്ചത്

പിഎ സലാം വിജയിച്ചത്

രണ്ടെണ്ണം ഇല്ലെങ്കിലും ഏതെങ്കിലും ഒരെണ്ണം കിട്ടിയാലും ഐഎന്‍എല്‍ അംഗീകരിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ ഐഎന്‍എല്ലിന് നിയമസഭയില്‍ പ്രാതിനിധ്യമില്ല. 2006 ല്‍ ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പിഎ സലാം കോഴിക്കോട് രണ്ടില്‍ നിന്നും വിജയിച്ചിരുന്നു. ഇദ്ദേഹം പിന്നീട് ലീഗിലേക്ക് പോവുകയും ചെയ്തിരുന്നു.

 കോഴിക്കോട് സൗത്തില്‍

കോഴിക്കോട് സൗത്തില്‍

കോഴിക്കോട് സൗത്ത് ആയി മാറിയ മണ്ഡലം കഴിഞ്ഞ തവണയും ഐഎന്‍എല്ലിന് നല്‍കിയിരുന്നു. എന്നാല്‍ മുസ്ലിം ലീഗിലെ എംകെ മുനീറിനോട് എപി അബ്ദുള്‍ വഹാബ് പരാജയപ്പെടുകയായിരുന്നു. ഇത്തവണയും കോഴിക്കോട് രണ്ട് വേണമെന്ന ആവശ്യമാണ് ഐഎന്‍എല്ലിനുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഭൂരിപക്ഷം നേടാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നു.

കണ്ണൂര്‍ ജില്ലയില്‍

കണ്ണൂര്‍ ജില്ലയില്‍

കണ്ണൂര്‍ ജില്ലയില്‍ 2011 ല്‍ കൂത്തുപറമ്പ് സീറ്റില്‍ ഐഎന്‍എല്‍ മത്സരിച്ചിരുന്നു. എസ്.എ.പുതിയവളപ്പിൽ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. 2001 ല്‍ കണ്ണൂര്‍ സീറ്റായിരുന്നു നല്‍കിയിരുന്നു. കാസിം ഇരിക്കൂറായിരുന്നു സ്ഥാനാര്‍ത്ഥി. അത്തവണയും വിജയിക്കാന്‍ സാധിച്ചില്ല. 2016 ല്‍ കണ്ണൂര്‍ ജില്ലയില്‍ ഐഎന്‍എല്ലിന് സീറ്റ് നല്‍കിയില്ല. ഇത്തവണ അഴീക്കോട് ചോദിക്കാനാണ് പാര്‍ട്ടി തീരുമാനം.

അഴീക്കോട് മണ്ഡലം

അഴീക്കോട് മണ്ഡലം


ലീഗില്‍ കെഎം ഷാജി മത്സരിക്കുന്ന മണ്ഡലത്തില്‍ ഇത്തവണ വിജയസാധ്യതയുണ്ടെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. എല്‍ഡിഎഫില്‍ കൂത്തുപറമ്പ് ഇത്തവണ എല്‍ജെഡിക്ക് വിട്ടുനല്‍കേണ്ടി വരും. കണ്ണൂരില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തുടരും. ഈ കണക്ക് കൂട്ടലിന്‍റെ അടിസ്ഥാനത്തിലാണ് അഴീക്കോടിനായി പാര്‍ട്ടി സമ്മര്‍ദ്ദം ശക്തമാക്കുന്നത്.

കാസര്‍കോട് മണ്ഡലം

കാസര്‍കോട് മണ്ഡലം

കാസര്‍കോട് ജില്ലയില്‍ ഐഎന്‍എല്‍ സ്ഥിരമായി മത്സരിച്ച് വരുന്ന മണ്ഡലം കാസര്‍കോട് ആണ്. 2006, 2011, 2016 തിരഞ്ഞെടുപ്പുകളിൽ ഐഎൻഎൽ ഇവിടെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡോ. അമീന്‍ ആയിരുന്നു സ്ഥാനാര്‍ത്ഥി. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കും പിന്നിലായി മൂന്നാമതാണ് അദ്ദേഹത്തിന് എത്താന്‍ സാധിച്ചത്.

സിപിഎം നീക്കുപോക്ക്

സിപിഎം നീക്കുപോക്ക്

ഇത്തവണ ബിജെപിയെ മറികടക്കാന്‍ സീറ്റില്‍ സിപിഎം ഏതെങ്കിലും തരത്തിലുള്ള നീക്കുപോക്കുകള്‍ നടത്തുകയാണെങ്കില്‍ ആ സീറ്റിനായി വാശി പിടിക്കില്ല. എങ്കിലും പാര്‍ട്ടി സ്ഥിരമായി മത്സരിച്ച് വരുന്ന ജില്ലയെന്ന നിലയില്‍ ഏതെങ്കില്‍ സീറ്റ് വിട്ടു തരണമെന്ന ആവശ്യം പാര്‍ട്ടി ഉന്നയിക്കും. ഇത്തരത്തില്‍ സംസ്ഥാനത്ത് ആകെ ആറ് സീറ്റ് വേണമെന്നാണ് ഐഎന്‍എല്‍ ആവശ്യപ്പെടുന്നത്.

കൂടുതല്‍ സീറ്റില്‍

കൂടുതല്‍ സീറ്റില്‍

സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന കാര്യം ഐഎന്‍എല്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പകരം സീറ്റുകള്‍ നല്‍കണമെന്നാണ് ഉപാധി. മുന്നണിക്ക് പുറത്ത് നിന്ന് ഒരു സീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞെങ്കില്‍ മുന്നണിയുടെ ഭാഗമായി കൂടുതല്‍ സീറ്റില്‍ വിജയിക്കാന്‍ കഴിയുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു.

Recommended Video

cmsvideo
അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് രമേശ് ചെന്നിത്തല

Kozhikode
English summary
kerala assembly election 2021; INL to ask Kozhikode South Azhikode constituencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X