• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

3 ചോദിച്ച് ജോസ്, 1 നൽകി സിപിഎം.. തിരുവമ്പാടിയിൽ ധാരണ ഇങ്ങനെ..ജോസഫ് തോണിപ്പാറ സ്ഥാനാർഥി?

തിരുവനന്തപുരം; കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച മുഴുവൻ സീറ്റുകളും ഇക്കുറിയും തങ്ങൾക്ക് തന്നെ വേണമെന്ന കടുത്ത നിലപാടിലാണ് ജോസ് കെ മാണി വിഭാഗം. 15 സീറ്റുകളാണ് ജോസ് പക്ഷത്തിന്റെ ആവശ്യം. ഇതിൽ 9 സീറ്റുകൾ വരെ വിട്ടുനൽകാമെന്ന നിലപാടിലാണ് സിപിഎം.

അതേസമയം മലബാർ മേഖലയിൽ ആവശ്യപ്പെട്ട സീറ്റുകളിൽ ചിലതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് സിപിഎം. ഇവിടെ ജോസഫ് വിഭാഗത്തെ മെരുക്കാൻ മറ്റ് ചില തന്ത്രങ്ങളാണ് സിപിഎം ഒരുക്കുന്നത്.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

മൂന്ന് സീറ്റുകൾ

മൂന്ന് സീറ്റുകൾ

തൃശ്ശൂരിന് വടക്ക് കേരള കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച ഇരിങ്ങാലക്കുട, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കണ്ണൂരിൽ ഇടതുകോട്ടയായ തളിപ്പറമ്പ എന്നീ മണ്ഡലങ്ങൾക്കായി ജോസ് വിഭാഗം ആവശ്യം ഉയർത്തിയിട്ടുണ്ട്. ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റുകളാണ് ഇവ. എന്നാൽ പാർട്ടി കോട്ടകളിൽ വിട്ടുവീഴ്ച ഇല്ലെന്ന കടുത്ത നിലപാടിലാണ് സിപിഎം.

സിപിഎം കോട്ടയിൽ

സിപിഎം കോട്ടയിൽ

സിപിഎമ്മിന്റെ എക്കാലത്തേയും ഉറച്ച മണ്ഡലമാണ് തളിപ്പറമ്പ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ രാജേഷ് നമ്പ്യാറെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു മണ്ഡലത്തിൽ ജയിംസ് രണ്ടാം തവണയും വിജയിച്ച് കയറിയത്. ഇക്കുറി ജയിംസിന് പകരം മുതിർന്ന സിപിഎം നേതാവ് എംവി ഗോവിന്ദനെയാണ് സിപിഎം പരിഗണിക്കുന്നത്.

സിപിഎം വിജയിച്ചത്

സിപിഎം വിജയിച്ചത്

1977 മുതൽ യുഡിഎഫിൽ പേരാമ്പ്രയിൽ കേരള കോൺഗ്രസ് ആണ് മത്സരിച്ചിരുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി മുഹമ്മദ് ഇഖ്ബാലിനെ പരാജയപ്പെടുത്തിയായിരുന്നു ടിപി രാമകൃഷ്ണനിലൂടെ സിപിഎം മണ്ഡലത്തിൽ വിജയിച്ചത്.എന്നാൽ കേരള കോൺഗ്രസിന് യാതൊരു വിജയ സാധ്യതയും ഇല്ലാത്ത മണ്ഡലത്തിൽ വിലപേശലിന്റെ തന്നെ ആവശ്യമില്ലെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു.

വിട്ടുകൊടുക്കാൻ തയ്യാറല്ല

വിട്ടുകൊടുക്കാൻ തയ്യാറല്ല

മാണിയുടെ പഴയ വിശ്വസ്തൻ തോമസ് ഉണ്ണിയാടനിൽ നിന്ന് സിപിഎം പിടിച്ചെടുത്ത ഇരിങ്ങാലക്കുട സീറ്റും വിട്ടുകൊടുക്കാൻ സിപിഎം തയ്യാറല്ല. ഇതിന് മൂന്നിനും പകരമായി സിറ്റിംഗ് സീറ്റായ തിരുവമ്പാടി നൽകിയുള്ള സമവായത്തിനാണ് സിപിഎം ഒരുങ്ങുന്നത്. തിരുവമ്പാടി ജോസ് വിഭാഗത്തിന് ലഭിച്ചാൽ പാർട്ടി ജില്ലാ പ്രസിഡന്റ് ടിഎം ജോസഫ് തോണിപ്പാറ സ്ഥാനാർത്ഥിയായേക്കും.

സ്ഥാനാർത്ഥി പട്ടികയിൽ

സ്ഥാനാർത്ഥി പട്ടികയിൽ

ജോസ് കെ മാണിയുടെ ബന്ധു കൂടിയാണ് ജോസഫ്. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യുഡിഎഫ് നിയോജക മണ്ഡലം ചെയർമാനും ആയിരുന്നു. ജോസഫിന്റെ വ്യക്തി ബന്ധങ്ങൾ മണ്ഡലത്തിൽ കേരള കോൺഗ്രസിന് അനുകൂലമാകുമെന്ന വികാരം ഉണ്ട്. ഇഅതേസമയം മുഹമ്മദ് ഇഖ്ബാലും തിരുവമ്പാടിയിലേക്ക് നോട്ടമിട്ടുണ്ട്. കോട്ടയം സ്വദേശിയായ ഇഖ്ബാൽ മലബാറിലാണ് ഇപ്പോൾ താമസിക്കുന്നത്.

കുറ്റ്യാടി സീറ്റ് വേണമെന്ന്

കുറ്റ്യാടി സീറ്റ് വേണമെന്ന്

അതേസമയം തിരുവമ്പാടിക്ക് പകരം കുറ്റ്യാടി സീറ്റ് കിട്ടിയാൽ കൊള്ളാമെന്ന ആഗ്രഹം കേരള കോൺഗ്രസിനുണ്ട്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് കുറ്റ്യാടി. ഇവിടെ തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ ഇടതുമുന്നണിക്ക്ഇത്തവണ സാധിച്ചിരുന്നു. കുറ്റ്യാടിയാണ് ലഭിക്കുന്നതെങ്കിൽ ഇവിടേക്ക് മുഹമ്മദ് ഇഖ്ബാലിനെ കൂടി പരിഗണിക്കുന്നുണ്ട്.

മണ്ഡലം മാറി മത്സരിക്കാന്‍ ബല്‍റാമും ഷാഫിയും?; പാലക്കാട് 7 സീറ്റ് പിടിക്കാന്‍ കോണ്‍ഗ്രസ് തന്ത്രം

അതേ നിവൃത്തികേട് തന്നെ, ശബരീനാഥൻ എംഎൽഎയുടെ അമ്മ സുലേഖയ്ക്ക് നിനിത കണിച്ചേരിയുടെ തുറന്ന കത്ത്

മൊണാലിസയുടെ ഈ ചിത്രങ്ങള്‍ കണ്ടോ.. കണ്ടില്ലെങ്കില്‍ കാണണം

Kozhikode

English summary
kerala assembly election 2021; Jose k mani faction may get thiruvambadi seat in LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X