കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊയിലാണ്ടിയിൽ വിജയം ഉറപ്പിക്കാൻ സിപിഎം: കെ ദാസന് വീണ്ടും അവസരം ലഭിച്ചേക്കും

Google Oneindia Malayalam News

കോഴിക്കോട്: രണ്ട് ടേം തുടർച്ചയായി മത്സരിച്ചവർക്ക് ഇത്തവണ സീറ്റ് നൽകില്ലെന്ന് തിരഞ്ഞെടുപ്പ് ചർച്ചകള്‍ക്കിടെയാണ് സിപിഎം വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ചിലർക്ക് ഇതിൽ ഇളവ് നൽകുമെന്നും പാർട്ടി വ്യക്തമാക്കിയിരുന്നു. വിജയസാധ്യതയുള്ളവർക്ക് ഇളവ് നൽകുമെന്ന് പാർട്ടി അപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ഒരു സീറ്റും നാല് നേതാക്കളും; അവസരമില്ലെങ്കില്‍ വിമതനാവും, തിരുവല്ലയില്‍ ജോസഫ് വിഭാഗത്തില്‍ തര്‍ക്കംഒരു സീറ്റും നാല് നേതാക്കളും; അവസരമില്ലെങ്കില്‍ വിമതനാവും, തിരുവല്ലയില്‍ ജോസഫ് വിഭാഗത്തില്‍ തര്‍ക്കം

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

സാധ്യതാപ്പട്ടികയിൽ

സാധ്യതാപ്പട്ടികയിൽ


നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ മത്സരിക്കാൻ കെ ദാസൻ എംഎൽഎയ്ക്ക് അവസരം ലഭിച്ചേക്കും. കൊയിലാണ്ടി മണ്ഡലം നിലനിർത്താൻ സിപിഎം കെ ദാസനെ വീണ്ടും മത്സരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. അതേ സമയം പാർട്ടിയുടെ തീരുമാനം എന്തായാലും ശിരസാവഹിക്കുമെന്നാണ് എംഎൽഎയെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. യുഡിഎഫിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനായിരിക്കും കൊയിലാണ്ടി മണ്ഡലത്തിൽ നിന്ന് മത്സരിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊയിലാണ്ടിയിൽ പ്രതീക്ഷ

കൊയിലാണ്ടിയിൽ പ്രതീക്ഷ


2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും എകെ ദാസൻ എൽഡിഎഫ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷം മണ്ഡലത്തിന് വേണ്ടി നടത്തിയ പ്രവർത്തനങ്ങളുടെ ആത്മവിശ്വാസത്തിലാണ് അദ്ദേഹം അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. വികസന പ്രവർത്തനങ്ങള്‍ ഇടതുമുന്നണിയ്ക്ക് അനുകൂലമായി വരികയും ചെയ്യുമെന്നാണ് എംഎൽഎ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ തീരുമാനമായിട്ടില്ല.

ഭൂരിപക്ഷം വർധിപ്പിക്കാൻ

ഭൂരിപക്ഷം വർധിപ്പിക്കാൻ

2011ൽ നാലായിരും വോട്ടുകളുടെ ഭൂരിപക്ഷമാണ് കെഎ ദാസൻ നേടിയത്. 2016ൽ ഭൂരിപക്ഷം 13000 ആക്കി ഉയർത്തുകയും ചെയ്തിരുന്നു. കൊയിലാണ്ടിയിൽ യുഡിഎഫ് ടിക്കറ്റിൽ അഡ്വക്കറ്റ് പി ശങ്കരന് മത്സരിച്ച് വിജയിച്ച ശേഷം കോൺഗ്രസിന് ഇവിടെ അധികാരമുറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. സിപിഎമ്മിൽ നിന്ന് മണ്ഡലം തിരിച്ച് പിടിക്കാൻ യുഡിഎഫ് കെപിസിസി പ്രസിഡന്റിനെ തന്നെ രംഗത്തിറക്കുമെന്നാണ് സൂചന. മുല്ലപ്പള്ളി മത്സരിക്കാനെത്തുകയാണെങ്കിൽ രണ്ട് ടേം പൂർത്തിയാക്കി ദാസന് പാർട്ടി ഇളവ് നൽകാനാണ് സാധ്യത. മുല്ലപ്പള്ളിയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ പുതുമുഖങ്ങളെ മത്സരിപ്പിക്കാനാണ് എൽഡിഎഫ് നീക്കം.

 കൊയിലാണ്ടിയിൽ സാധ്യത

കൊയിലാണ്ടിയിൽ സാധ്യത


ആര്‍എംപിയുമായി യുഡിഎഫ് അകന്നതും കെ മുരളീധരനുമായുള്ള അസ്വാരസ്യങ്ങളും കണക്കിലെടുത്താണ് വടകര മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നതില്‍ നിന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പിന്മമാറാനുള്ള കാരണം. ഇതോടെ മത്സരിക്കാൻ സാധ്യതയുള്ള സീറ്റ് കൊയിലാണ്ടിയാണ്. ഐ ഗ്രൂപ്പ് മത്സരിക്കുന്ന സീറ്റാണ് കൊയിലാണ്ടിയെന്നതും മറ്റൊരു വസ്തുതയാണ്. കൊയിലാണ്ടിയില്‍ സ്ഥാനാർത്ഥിയാക്കാൻ പരിഗണിക്കപ്പെടുമെന്ന് വിചാരിച്ചിരുന്ന എന്‍ സുബ്രഹ്മണ്യനും കെ പി അനില്‍ കുമാറിനും ജയസാധ്യതയില്ലെന്ന നേതൃത്വത്തിന്റെ കണ്ടെത്തലും ഇവിടെ മുല്ലപ്പള്ളിക്ക് അനുകൂലമായിത്തീരും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന് രണ്ട് തവണയും കൊയിലാണ്ടിയില്‍ ലീഡുണ്ടായിരുന്നതും നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. മണ്ഡലം പിടിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് കോൺഗ്രസിലെ പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്.

സൽവാറിൽ തിളങ്ങി രമ്യ പാണ്ഡ്യൻ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ഡിവൈഎഫ്ഐ നേതാക്കള്‍ ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീരിന്റെ വിലയറിയണം: ഷാഫി പറമ്പിൽ

Kozhikode
English summary
Kerala Assembly election 2021: K Dasan will be get chance to contest from Koyilandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X