കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തീരുമാനമായത് മേല്‍നോട്ട കമ്മിറ്റിയില്‍ മാത്രം: അഭ്യൂഹങ്ങൾ തളളിക്കളഞ്ഞ് കെ മുരളീധരൻ

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ചർച്ചകൾ നടക്കുന്നതിനിടെ തയ്യാറെടുപ്പുകളെക്കുറിച്ച് പ്രതികരിച്ച് കോൺഗ്രസ് എംപി മുരളീധരൻ. തിരഞ്ഞെടുപ്പിന് വേണ്ടി പത്തംഗ മേൽനോട്ട സമിതിയ്ക്ക് രൂപം നൽകിയിട്ടുണ്ടെങ്കിലും മറ്റുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെയാണ് കെ മുരളീധരന്റെ പ്രതികരണം.

സുധാകരനെ വെട്ടാന്‍ കോണ്‍ഗ്രസില്‍ നീക്കം, വഴിമുടക്കി ഗ്രൂപ്പ് കളി, കെപിസിസി മുല്ലപ്പള്ളി കൈവിടില്ല!!സുധാകരനെ വെട്ടാന്‍ കോണ്‍ഗ്രസില്‍ നീക്കം, വഴിമുടക്കി ഗ്രൂപ്പ് കളി, കെപിസിസി മുല്ലപ്പള്ളി കൈവിടില്ല!!

പ്രവർത്തിക്കണം

പ്രവർത്തിക്കണം

തെക്കുവടക്ക് നടന്ന് താനാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്ന് പറയാതെ നേതാക്കൾ തങ്ങളുടെ സ്വന്തം മണ്ഡലങ്ങളിൽ പോയി പ്രയത്നിക്കണമെന്നും മുരളീധരൻ പറയുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രയുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ മുരളീധരൻ.

ജയം ഉറപ്പാക്കാൻ

ജയം ഉറപ്പാക്കാൻ

'നേതാക്കള്‍ തെക്ക് വടക്ക് നടന്ന് ഞാനാണ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന് അവകാശപ്പെട്ടിട്ട് കാര്യമില്ല. സ്വന്തം തട്ടകത്തില്‍ ജയം ഉറപ്പാക്കുകയാണ് ഓരോരുത്തരും ചെയ്യേണ്ടതെന്നും മുരളീധരൻ പറയുന്നു. അതേ സമയം തന്നെ കേരളത്തിൽ ഭരണം നിലനിർത്തുന്നതിന് വേണ്ടി മതസൌഹാർദ്ദം തകർക്കരുതെന്ന നിർദേശവും അദ്ദേഹം എൽഡിഎഫിന് മുമ്പാകെ വെക്കുന്നു.

 തീരുമാനമായിട്ടില്ല

തീരുമാനമായിട്ടില്ല

സ്ഥാനാർത്ഥികളെ നിർണ്ണയിക്കുന്ന കാര്യത്തിലോ കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്ന കാര്യത്തിലോ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ മണ്ഡലമായ വടകരയിൽ വിജയം പാർട്ടിയ്ക്ക് വിജയം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് വടകരയ്ക്ക് പുറത്തേക്ക് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വ്യക്തമാക്കിയതെന്നും കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ ഊഹാപോഹങ്ങൾ മാത്രമാണ്. ഉമ്മൻചാണ്ടിക്ക് കീഴിൽ സമിതി രൂപീകരിച്ചിട്ടുള്ളത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഊഹാപോഹങ്ങൾ

ഊഹാപോഹങ്ങൾ

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കൽപ്പറ്റയിൽ മത്സരിക്കുമെന്നും കെ സുധാകരൻ കെപിസിസി അധ്യക്ഷനാവുമെന്നുമുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ വാർത്തകളോട് പ്രതികരിച്ച് മുരളീധരൻ രംഗത്തെത്തുന്നത്. ചക്ക എന്നുപറയുമ്പോൾ ചുക്ക് എന്നാണ് എഴുതുക. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് ഉജ്ജ്വല വിജയം കൈവരിക്കുകയും ഭരണത്തിലെത്തുകയും ചെയ്യും. ഇക്കാര്യത്തിൽ എന്ത് കുത്തിത്തിരിപ്പ് ഉണ്ടാക്കിയാലും കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

Kozhikode
English summary
Kerala Assembly election 2021: K Muraleedharan about planning on election inside congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X