• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കേരളത്തിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് 35-40 സീറ്റ് മതി: കെ സുരേന്ദ്രൻ, ചില മണ്ഡലങ്ങളിൽ ആധിപത്യമെന്ന്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ കേരളത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് കെ സുരേന്ദ്രൻ. അതേ സമയം കേരളത്തിൽ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ 35-40 സീറ്റുകൾ മതിയെന്നാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചൂണ്ടിക്കാണിക്കുന്നത്. ഇവിടെ സിപിഎമ്മും കോൺഗ്രസുമൊക്കെ ഉണ്ടല്ലോ എന്നായിരുന്നു ഇതെങ്ങനെ സാധ്യമാകുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകാൻ തയ്യാറായിരുന്നില്ല. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നടി പായേല്‍ സര്‍ക്കാര്‍ ബിജെപിയില്‍ ചേര്‍ന്നു; തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബംഗാളില്‍ നിന്നുള്ള ചിത്രങ്ങള്‍

ഒന്നും രണ്ടും കോടിയല്ല; സുപ്രീം കോടതി അഭിഭാഷകര്‍ക്ക് ഹൈക്കോടതിയില്‍ ഹാജരാകാന്‍ കേരളം നല്‍കിയത് 6.95 കോടി

എങ്ങനെ സീറ്റ് ലഭിക്കും

എങ്ങനെ സീറ്റ് ലഭിക്കും

സംസ്ഥാനത്ത് ' ചില മണ്ഡലങ്ങളിൽ മുപ്പതും നാൽപ്പതും വർഷമായി മറ്റാർക്കും പ്രവേശനമില്ല. യുഡിഎഫ് പറയുന്നത് ഞങ്ങൾ അത് മുസ്‌ലിംലീഗിന് കൊടുത്തിരിക്കുകയാണ് എന്നാണ്. എൽഡിഎഫോ? കുന്നമംഗലത്ത് എൽഡിഎഫിന്റെ സ്ഥാനാർത്ഥിയാരാണ്? കോഴിക്കോട് സൗത്തിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയാരാണ്? കൊടുവള്ളിയിൽ ആരാണ്? എത്ര കാലമായി ഒരേ സമുദായത്തിൽ നിന്നുള്ളവർ മത്സരിക്കുന്നു? ഇങ്ങനെ തുടർച്ചായി ചില മണ്ഡലങ്ങളിൽ ഭൂരിപക്ഷ സമുദായങ്ങളിൽ നിന്നുള്ള ആളുകൾക്ക് കയറാനേ പറ്റില്ലെന്ന സ്ഥിതിയാണെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. ഇതാണോ മതേതരത്വം? - സുരേന്ദ്രൻ ചോദിച്ചു. അത്തരം മണ്ഡലങ്ങളിൽ ഞങ്ങൾ വ്യാപകമായ പ്രചാരണം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.

 ന്യൂനപക്ഷ പ്രീണനം

ന്യൂനപക്ഷ പ്രീണനം

നിയസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ സുരേന്ദ്രൻ നടത്തിവരുന്ന വിജയയാത്ര പുരോഗമിക്കുന്നതിനിടെയാണ് ഈ വിഷയത്തിലെ പ്രതികരണം. ബുധനാഴ്ച വിജയയാത്രയുടെ കോഴിക്കോട് ജില്ലാ സമാപന സ്വീകരണത്തിലും സുരേന്ദ്രൻ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. എല്ലായിടത്തും വർഗീയതയും ന്യൂനപക്ഷ പ്രീണനവുമാണെന്നും എന്നും സാമൂഹിക നീതി നടപ്പായില്ല എന്നുമായിരുന്നു സുരേന്ദ്രന്റെ പ്രധാന ആരോപണം.

 ഗുരുതര ആരോപണം

ഗുരുതര ആരോപണം

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ, കുന്ദമംഗലം, കോഴിക്കോട് സൗത്ത് തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിൽ ഭൂരിപക്ഷ സമുദായത്തിൽ നിന്ന് ഇരുമുന്നണികൾക്കും സ്ഥാനാർത്ഥികൾ ഇല്ലാതായെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിക്കുന്നു. കെ മുരളീധരൻ മത്സരിച്ച കൊടുവള്ളിയിലും ഇപ്പോൾ ഇതാണ് സ്ഥിതിയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിക്കുന്നു. 'കോഴിക്കോട് മേയർ ബീന ഫിലിപ്പും ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തിൽ ജമീലയുമാണെന്ന ഉദാഹരണം മുൻനിർത്തിയാണ് സുരേന്ദ്രൻ ആരോപണങ്ങളുന്നയിച്ചിട്ടുള്ളത്.

 മലബാർ സംസ്ഥാനം

മലബാർ സംസ്ഥാനം

മലബാർ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യത്തെ എതിർത്ത അദ്ദേഹം മലബാർ സംസ്ഥാനം എന്ന പോപുലർ ഫ്രണ്ടിന്റെ ആവശ്യമാണ് ഇപ്പോൾ മുസ്‌ലിംലീഗ് ഉന്നയിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. 'തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അടുത്ത തവണ മണ്ഡല പുനർനിർണയത്തോടെ സീറ്റുകൾ കുറയുമെങ്കിലും മലബാറിൽ സീറ്റുകൾ വർധിക്കുകയും ചെയ്യും' -സുരേന്ദ്രൻ പറഞ്ഞു.

അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Kozhikode

English summary
Kerala Assembly election 2021: K Surendran claims BJP needs to get 35-40 seats to form government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X